2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

പതിനഞ്ച്, പാലസുകളിലെ വിശുദ്ധി

പാലസുകളിലെ വിശുദ്ധി

കൊട്ടാരങ്ങൾ ഇസ്ലാമിക വാസ്തുശിൽപത്തിന്റെ ജീവസുറ്റ ചാലകങ്ങളാണ്‌. തനിമയുറ്റ കലാരൂപങ്ങളെപ്പോലെ ദർശനചാരുതയോടെ തലയുയർത്തി നിൽക്കുന്ന ഇവ മനുഷ്യനു മുമ്പിൽ നൂറ്റാണ്ടുകളുടെ കഥ പറയുന്നു. പഴമയിൽ തെളിയുന്ന പുതുമയെന്ന പോലെ കാലഹരണപ്പെടാത്ത ചില ആശയങ്ങളെയാണ്‌ ഇത്‌ പ്രതിനിധാനം ചെയ്യുന്നത്‌. അർഥരൂപങ്ങളിൽ നിത്യനൂതനത്വത്തിന്റെ അടിസ്ഥാന ശിലകളാണിവ.

മുസ്ലിം ലോകത്ത്‌ ഉയർന്നുവന്ന കൊട്ടാരങ്ങളിലധികവും ഇസ്ലാമിക വാസ്തുശിൽപത്തെ അനുഗമിച്ചായിരുന്നു. കാരണം, ബൈസാന്തിയൻ-സസാനിയൻ കലാവേലകളുടെ പിന്തിരിഞ്ഞുപോക്കിനു ശേഷം അവിടെ വശ്യമായി ഇസ്ലാമികമല്ലാത്ത മറ്റൊരു രൂപമുണ്ടായിരുന്നില്ല. ശിൽപങ്ങളിൽ ദിവ്യത്വം കൽപിക്കുന്നതിനു പകരം ഏകനായ പരമാത്മാവിൽ അജയ്യത ദർശിച്ച അവരെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക വാസ്തുകലയെ പരിരംഭണം ചെയ്യൽ അവശ്യവും സംസ്കാരത്തിന്റെ ഭാഗവുമായി. പൊതുവെ അന്ന്‌, കാലിഗ്രഫിയും അറബെസ്ഖും മറ്റു ജ്യാമിതീയാലങ്കാരങ്ങളും സ്ഥാനം പിടിക്കാത്ത നിർമാണശൈലികൾ രണ്ടാം നിലയായാണ്‌ പരിഗണിക്കപ്പെട്ടിരുന്നത്‌. അതുകൊണ്ടുതന്നെ ആകർഷണീയതയോടെ നിർമിക്കപ്പെടുന്ന അധികം രമ്യഹർമങ്ങളിലും രാജകീയ സദസ്സുകളിലും അക്ഷരാലങ്കാരങ്ങൾ നിഴലിച്ചുകാണുമായിരുന്നു.

ഭരണആസ്ഥാനങ്ങളിലാണ്‌ സാധാരണമായി കൊട്ടാരങ്ങൾ കൂടുതൽ കാണപ്പെടുന്നത്‌. ഇസ്ലാമിക ലോകത്തിത്‌ ആദ്യമായി കടന്നുവരുന്നത്‌ അമവീശക്തികേന്ദ്രങ്ങളായിരുന്ന സറിയ, ഫലസ്ഥീൻ എന്നിവിടങ്ങളിലാണ്‌. ഖിർബതുൽ മഫ്ജിർ, മശത്ത്വ പാലസ്‌, ഖസ്വ്‌റു വൈറുൽ ഗർബി തുടങ്ങിയവ ഇതിന്‌ ചില പഴക്കം ചെന്ന സാദൃശ്യങ്ങളാണ്‌. ഇസ്ലാമിക വാസ്തവിദ്യയുടെ ആത്മാവ്‌ വിളിച്ചോതുന്നതുപോലെ മുസ്ലിം ലോകത്തെ കൊട്ടാരങ്ങളിലും ഒരു ഇസ്ലാമിക മുഖം കാണാമായിരുന്നു. ആത്മികതയും അതിഭൗതികതയും അവയുടെ ഭൗതികമുഖത്തിന്റെ പ്രതിഛായ തന്നെ മാറ്റിക്കളയുകയാണ്‌.
ഭരണാധികാരികളുടെ ദൃഷ്ടിയിൽ കൊട്ടാരങ്ങൾ സുഖവാസ കേന്ദ്രങ്ങളാണ്‌. ഭരണവൈഷമ്യങ്ങളിൽ നിന്നും നീറിപ്പുകയുന്ന പ്രശ്നങ്ങളിൽ നിന്നും അൽപനേരത്തെ ആശ്വാസമായിരുന്നു അവരിതിൽ കണ്ടിരുന്നത്‌. ഇവയിലെ ശിൽപാലങ്കാരങ്ങളും കൊത്തുപണികളും അത്തരമൊരു മാനസികാവസ്ഥ നേടിത്തരുന്നതായിരുന്നു. കാരണം, ഖുർആൻ സൂക്തങ്ങളുടെ പ്രസക്തഭാഗങ്ങളായിരുന്നു ഇവയിലധികവും. അതേ സമയം ചില കൊട്ടാരങ്ങൾ ഗ്രാമീണ മേഖലകളിലാണ്‌ നിർമിക്കപ്പെട്ടിരുന്നത്‌. ആസ്വാദനത്തിലുപരി ഭരണപരമായ ചില ആവശ്യങ്ങളാണ്‌ ഇവക്കു പിന്നിൽ. ഗ്രാമീണജനതയുടെ സ്വഭാവങ്ങൾ അടുത്തറിയാനും വ്യക്തിപരമായ അവകാശങ്ങൾ പതിച്ചുനൽകാനും ഇത്‌ സഹായകമാകുന്നു. കൂടാതെ വേട്ടക്കും ഉഷ്ണരക്ഷക്കും സാംക്രമിക രോഗങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറ്റത്തിനും ഇതുപയോഗിക്കപ്പെടുന്നു.(1)

അബ്ബാസികൾ നിർമാണപ്രിയരും സംരക്ഷണതൽപരരുമായിരുന്നു. ശുഷ്കിച്ചുനിന്ന അലങ്കാര കലയെ ഊർജ്ജം നൽകി പരിപോഷിപ്പിച്ചത്‌ അവരാണ്‌. വാസ്തുശിൽപങ്ങളുടെ കെട്ടും മട്ടും രീതിയും ശൈലിയും അത്രമേൽ ക്രാന്തദർശനം നടത്തിയായിരുന്നു അവർ നിർമിച്ചിരുന്നത്‌. പ്രഥമ കൊട്ടാരമായ ബഗ്ദാദ്‌ പാലസ്‌ തന്നെ ഇതിന്‌ ഉദാഹരണമാണ്‌. വർത്തുളാകൃതിയിൽ സംവിധാനിച്ച ഒരു സമൃദ്ധ നഗരത്തിന്റെ ഏകദേശം നടുവിലാണിതിന്റെ സ്ഥാനം. സത്യത്തിൽ ഇതര രൂപങ്ങളിൽ നിന്ന്‌ ഇസ്ലമിക കലയുടെ അതിഭൗതികതക്ക്‌ ഹേതുകമെന്നറിയപ്പെടുന്ന അമൂർത്തതയാണ്‌ ഇതിനെ വ്യതിരിക്തമാക്കുന്നത്‌. വാസ്തുശിൽപങ്ങളിൽ ചാലിച്ചെടുത്ത ഇതിന്റെ സ്തൂപങ്ങളും കമാനങ്ങളും ജനലുകളും വാതായാനങ്ങളും ഹൃദയനിർമലതയുടെ കിളിവാതിൽ കൊട്ടിത്തുറക്കുന്നതാണ്‌. അലങ്കാരങ്ങളുടെ ജ്യാമിതീയ രൂപങ്ങളടക്കം വശ്യതയുടെ വേരുകളാണിവിടെ വിസ്തരിച്ചുകിടക്കുന്നത്‌. ഖലീഫാ മൻസ്വൂറിന്റെ സ്വപ്നസാക്ഷാൽക്കാരമാണിതിലൂടെ പ്രകടമാകുന്നത്‌. അക്ഷരലോകത്ത്‌ അലങ്കാര സന്ദേശങ്ങളുടെ വർണോജ്വലമായ ആവിഷ്കാരമാണിത്‌. വായിക്കാനും ആസ്വദിക്കാനും അതിൽകവിഞ്ഞ്‌ നീണ്ടുകിടക്കുന്ന ഇത്‌ ഒരു ഗണത്തിന്റെ വിയർപ്പുതുള്ളികളാണെന്നത്‌ മറ്റൊരു വശം.

കാമ്പസിനു പുറത്ത്‌ പുതിയ കൊട്ടാരങ്ങൾ പിടഞ്ഞെഴുന്നേറ്റതോടെ മാതൃകൊട്ടാരങ്ങളുടെ രൂപവും ഭാവവും പരിവർത്തിതമാവുകയായിരുന്നു. അങ്ങനെയാണ്‌ കൊട്ടാരങ്ങൾക്കിടയിലെ വർഗീകരണം കടന്നുവരുന്നത്‌. താമസിയാതെ ബഗ്ദാദിനു ചുറ്റും ടൈഗ്രീസ്‌ തീരങ്ങളിൽ കൊട്ടാരങ്ങളുടെ അലംകൃതാകാരങ്ങൾ ഉയർന്നുകൊണ്ടേയിരുന്നു. പക്ഷേ, ഭരണത്തിന്റെ മുഖംമൂടിയുമായായിരുന്നു ഈ മുന്നേറ്റത്തിന്‌ വഴിമരുന്നിട്ടതെന്നുമാത്രം. അങ്ങനെ ദാറുൽ ഖിലാഫ(ഒ​‍ീ​‍ൗലെ ​‍ീള ഇമഹശുവ)യായി മാറുകയായിരുന്നു ഇത്‌.

അബ്ബാസികളുടെ നിർമാണകല അതിമനോഹരമാണ്‌. ഓരോ മുറികളും കെട്ടിടങ്ങളും പലവിധ സ്റ്റേജുകൾ കൊണ്ടും ഗ്യാലറികൾ കൊണ്ടും സംവിധാനിച്ചതായിരുന്നു. നിറഞ്ഞുനിൽക്കുന്ന മരാലങ്കാരങ്ങ(ണീ​‍ീറ ം​‍ീ​‍ൃസ)ളും വെളുത്ത കുമ്മായ ചിത്രങ്ങളു(ടറീ)മാണ്‌ ഇവയുടെ സവിശേഷത.

പതിനൊന്നാം നൂറ്റാണ്ടിന്റെ സുപ്രസിദ്ധ ചരിത്രകാരനായ ഖഥീബുൽ ബഗ്ദാദി ഇവിടെ ഒരു കാര്യം പറയുന്നുണ്ട്‌: ഖലീഫ മുഖ്തദിറിന്റെ കാലം. രാഷ്ട്രങ്ങളുടെ ഉഭയകക്ഷിബന്ധം സംബന്ധമായ കാര്യങ്ങൾ വിലയിരുത്തുവാൻ ചില ബൈസാന്തിയൻ സ്ഥാനപതികളെ കൊട്ടാരത്തിലേക്ക്‌ ക്ഷണിച്ചു. പാലസിലേക്കുള്ള വഴി അതിമനോഹവും സുകുമാരവുമാണ്‌. ശബളിമയാർന്ന ടെക്സ്റ്റയിൽസുകളാണ്‌ ഇരുവശത്തും. പതിനായിരക്കണക്കിനു വരുന്ന വസ്ത്രങ്ങളും വിരിപ്പുകളും കാർപെറ്റുകളും ഉപഭോക്താക്കളെ തേടി തൂങ്ങിക്കിടക്കുന്നു. അടുക്കുംതോറും വിസ്മയം ഘനീഭവിച്ചുകൊണ്ടിരുന്നു. പാർശ്വങ്ങൾ അലങ്കരിച്ച വളഞ്ഞുപുളഞ്ഞ വഴി. ആകാശത്തിന്റെ നീലിമ തെളിയുന്ന മനോഹരമായൊരു പൊയ്ക. അവിടെ നിന്നാണ്‌ കാമ്പസ്‌ തുടങ്ങുന്നത്‌. പിന്നെയങ്ങോട്ട്‌ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളാണ്‌. മാർബിൾ പതിച്ച അംബരചുംബികളായ കൊട്ടാരങ്ങൾ. മാലാഖമാരോട്‌ കിന്നാരം പറയുന്ന രമ്യഹർമ്യങ്ങൾ. പാതവക്കുവരെ നീണ്ടുകിടക്കുന്ന മുറ്റം. അവക്കിരു പാർശ്വങ്ങളിലായി തഴച്ചുവളരുന്ന-അഗ്രം കത്രിച്ച കുറ്റിച്ചെടികൾ. അങ്ങനെ… അങ്ങനെ… നടക്കുംതോറും പുതിയ കാഴ്ചകൾ. ഇടക്കിടെ ആനകളുടെയും സിംഹങ്ങളുടെയും തേജസുറ്റ ഭീമാകാര ശിൽപങ്ങൾ എഴുന്നുനിൽക്കുന്നു. ഇടക്ക്‌ ജൗസാഖുൽ മുഹ്ദിസ്‌ (ചലം ജംശഹശമി). അതിന്റെ അങ്കണത്തിൽ ഭംഗിയായി സംവിധാനിക്കപ്പെട്ട പുഷ്പവാടി. ഒത്ത നടുവിൽ പളുങ്കുപാത്രം പോലെ ഒരു കൊച്ചുതടാകം. സ്ഥാനപതികൾ പിന്നീട്‌ നയിക്കപ്പെട്ടത്‌ ദാറുശ്ശജറ(ഒ​‍ീ​‍ൗലെ ​‍ീള ഠൃലല)യിലേക്കാണ്‌. അവിടെ നിറയെ ശാഖ വിരിച്ചുനിൽക്കുന്ന മനുഷ്യനിർമിത വെള്ളിമരങ്ങൾ. അവയിലുണ്ടാക്കിവെച്ച പാട്ടുപാടുന്ന പക്ഷികൾ. പിന്നെ ഖസ്വ്‌റുൽ ഫിർദൗസി(ജഹമരല ​‍ീള ജമൃമറശലെ)ലേക്ക്‌ നീങ്ങി. മുഖ്തദിറിന്റെ ആയുധപ്പുരയായിരുന്നു ഇത്‌. ചുരുക്കിപ്പറഞ്ഞാൽ ഖസ്വ്‌റുത്താജി(ഇ​‍ൃ​‍ീം​‍ി ജമഹമരല)ലെത്തുന്നതിനുമുമ്പ്‌ ഇരുപത്തിമൂന്ന്‌ കൊട്ടാരങ്ങൾ കയറിയിറങ്ങുകയായിരുന്നു.
പതിമൂന്നാം നൂറ്റാണ്ടിൽ ടൈഗ്രീസ്‌ നദീതീരത്ത്‌ ജീവിച്ചിരുന്ന സുപ്രസിദ്ധ ശിൽപി അൽജസരി തന്റെ വിഖ്യാത ഗ്രന്ഥ(കിതാബുൻ ഫീ മഅ​‍്‌രിഫതിൽ ഹിയലിൽ ഹന്ദസിയ്യ-ആ​‍ീ​‍ീസ ​‍ീള ഗി​‍ീംഹലറഴല ​‍ീള കിഴലിശീ​‍ൗ​‍െ ങലരവമിശരമഹ ഉൽശരല​‍െ)ത്തിലൂടെ ഈ അലങ്കാരങ്ങളുടെ സ്രോതസ്സുകളെ പരിചയപ്പെടുത്തുന്നുണ്ട്‌. എങ്ങനെ സമയം പറഞ്ഞുതരുന്ന പ്രകൃതിസംവിധാനങ്ങൾ ഒരുക്കാമെന്നും ജലധാരകൾ നിർമിക്കാമെന്നും സംഗീതോപകരണങ്ങൾ ഉപയോഗിക്കാമെന്നും ഇത്‌ സചിത്രം കാണിച്ചുതരുന്നു.
വിശിഷ്യാ, പുരാവസ്തു ഗവേഷണ തെളിവുകളി(അ​‍ൃരവലീഹീഴശരമഹ ഋ​‍്ശറലിരല)ലൂടെയാണ്‌ ലോകം അബ്ബാസീ ആസ്ഥാനമായ സമാറയെക്കുറിച്ച്‌ കൂടുതൽ അടുത്തറിയുന്നത്‌. 836 നും 892 നുമിടയിലെ വശ്യമായ വാസ്തുശിൽപങ്ങളും മനോഹരമായ പൂവാടികളും വിശ്വചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്‌ അങ്ങനെയാണ്‌. മുപ്പതിലേറെ കൊട്ടാരങ്ങളായിരുന്നു അന്ന്‌ നദിക്കരയിൽ സമാറയെ കേന്ദ്രീകരിച്ചുണ്ടായിരുന്നത്‌. ചൂളയിൽ ചുട്ടെടുത്തതും അല്ലാത്തതുമായ ഇഷ്ടികകൾ കൊണ്ടും വർണശബളമായ മാർബിളുകൾ കൊണ്ടും വിദേശ ദേശങ്ങളിൽ നിന്ന്‌ കൊണ്ടുവന്ന തേക്കുകൾ കൊണ്ടും വെളുത്ത കുമ്മായം കൊണ്ടും അലങ്കരിക്കപ്പെട്ടതായിരുന്നു ഇവ.

നടേ പറഞ്ഞ ജൗസാഖുൽ ഖാഖാനിയാണ്‌ സമാറയിലെ പ്രഥമ അബ്ബാസി പാലസ്‌. ഖലീഫ അൽമുഅ​‍്തസിമാണ്‌ ഇതിന്റെ നിർമാതാവ്‌. അതിവിപുലമായ സൗകര്യങ്ങളോടെ സംവിധാനിക്കപ്പെട്ട ഇതിന്റെ ഭൂഗർഭ അറകളിലൂടെ കഴുതസവാരി നടത്താനുള്ള സൗകര്യമുണ്ട്‌. കൂടാതെ അതിനുമുമ്പിൽ തല ഉയർത്തിനിൽക്കുന്ന ത്രികോണാകൃതിയിലുള്ള കവാടങ്ങൾ വശ്യവും ആകർഷണീയവുമാണ്‌. ഇസ്ലാമിക കലാപൈതൃകത്തിന്റെ മകുടമായി ശേഷിച്ച ഇത്‌ ഒന്നാം ലോക മഹായുദ്ധ കാലത്താണത്രെ തകർക്കപ്പെട്ടത്‌. ശീതീകരണത്തിന്‌ ഐസ്‌ പ്രയോഗമായിരുന്നു ഇവിടത്തെ പതിവ്‌.
അറബ്‌ ഭൂമിശാസ്ത്രജ്ഞൻ യാഖൂത്ത്‌ പറയുന്നു: ഖലീഫ മുതവക്കിൽ സ്വന്തമായി പത്തൊമ്പതോളം കൊട്ടാരങ്ങൾ പണികഴിപ്പിച്ചിരുന്നു. അതിൽ തന്റെ മകനുവേണ്ടി പണിത ബൽഖുവാറ പാലസ്‌ പൂർണാർഥത്തിൽ ഇസ്ലാമിനു മുമ്പത്തെ കലാശൈലി അവലംബിച്ചായിരുന്നു. ചിറക്‌ വിരിച്ച പക്ഷിയാകൃതിയിൽ ഒരു കേന്ദ്രവും ഇരുപാർശ്വങ്ങളുമുള്ള ഈ ശൈലി പിന്നീട്‌ മുസ്ലിം ലോകത്ത്‌ ശക്തമായ സ്വീകാര്യത നേടി. ഹിസ്റ്റോറിയൻ അൽമസ്‌ഊദ്‌ എഴുതിവെച്ചപോലെ പിന്നീട്‌ വീടുനിർമാണത്തിൽപോലും അറബികൾ അവലംബിച്ചിരുന്നത്‌ മുതവക്കിലിന്റെ ഈ പാലസായിരുന്നു. ഒറ്റനോട്ടത്തിൽ അന്ന്‌ സമാറയിൽ മാത്രം ആയിരത്തിലേറെ കെട്ടിടങ്ങളുണ്ടായിരുന്നുവത്രെ. ആസ്ഥാനം ബഗ്ദാദിലേക്കുതന്നെ മാറ്റിയതോടെ ക്രമേണ ശോഭ മങ്ങിപ്പോയ ഇവ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

പിൽക്കാലത്ത്‌ സമാറൻ നിർമാണശൈലിക്ക്‌ ലോകത്തിന്റെ പല ഭാഗത്തും അംഗീകാരം ലഭിച്ചു. ഈജിപ്തിൽ ഇബ്‌നുതൂലൂൻ പണിത പള്ളിയിലും പാലസിലും എന്നല്ല, അഫ്ഗാനിസ്ഥാനിലെ ഗസ്നവി പാലസിൽ വരെ ഇതിന്റെ സ്വാധീനമുണ്ടായി.
കൈറോയിലെ ഫാഥിമികൾ പൊതുവെ നിർമാണകലയിൽ മാത്സര്യബുദ്ധിയുള്ളവരായിരുന്നു. ബഗ്ദാദീ ശിൽപകലയെ കവച്ചുവെക്കണമെന്നായിരുന്നു അവരുടെ അഭിലാഷം. അതുകൊണ്ടുതന്നെ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരവേലകളോടെ 960 കളിൽ ഖലീഫ അൽമുഇസ്സിന്റെയും പിൻഗാമി അൽഅസീസിന്റെയും കൊട്ടാരങ്ങൾ ഉയർന്നുവന്നു. പരേഡ്‌ ഗ്രൗണ്ടിന്റെ ദ്വിപാർശങ്ങളിലായിരുന്ന ഇവ ഈജിപ്ഷ്യൻ കലയുടെ ഇസ്ലാമിക മുഖങ്ങളായിരുന്നു. പതിനൊന്നാം നൂറ്റാണ്ടോടെ സമാറയിലെ ഏകമാന പവലിയനുകൾക്ക്‌ സമാനമായി അവിടെത്തന്നെ പത്തോളം പവലിയനുകൾ നിർമിക്കപ്പെട്ടു. ഇവകൾ ഓരോന്നും ഭൂഗർഭാശയങ്ങളിലൂടെ പരസ്പരം ബന്ധമുള്ളവയായിരുന്നു. അമൂല്യരത്നങ്ങൾ അലങ്കാരത്തിനായി പതിക്കപ്പെട്ട ഇവയിലായിരുന്നു അവരുടെ മതകീയ-സാമൂഹിക ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നത്‌.(2)

ഇക്കാലത്ത്‌ ഖൈമാനിർമാണം (ഠലി​‍േ ആ​‍ൗശഹറശിഴ) കലയുടെയും വാസ്തുശിൽപവിദ്യയുടെയും ഒരു ഭാഗമായി ഗണിക്കപ്പെട്ടിരുന്നു. അലങ്കാരങ്ങളും സൗകര്യങ്ങളും മതിയായ രാജകീയ പ്രൗഢിയോടെയായിരുന്നു ഇത്‌. ഒരു ഖൈമാനിർമാണത്തിനു മാത്രം നൂറും അതിലധികവും ഒട്ടകങ്ങൾക്ക്‌ വഹിക്കാനുള്ള സാധനങ്ങളുണ്ടായിരുന്നു. സുപ്രസിദ്ധ നോർത്താഫ്രിക്കൻ സോഷ്യോളജിസ്റ്റ്‌ ഇബ്‌നുഖൽദൂൻ പറയുന്ന പോലെ ഇക്കാലത്ത്‌ ഖൈമകൾ രാജകീയ ജീവിതത്തിന്റെയും സമൃദ്ധിയുടെയും സിംബലുകളായിരുന്നു. സാക്ഷാൽ കൊട്ടാരങ്ങളുടെ അനുഭൂതിയും സൗഖ്യവും ഇതിലും ലഭ്യമാണ്‌.
ഇറാഖിന്റെയും ഇറാനിന്റെയും മരുഭൂമികളിൽ ചുറ്റിത്തിരിഞ്ഞിരുന്ന മംഗോളിയൻസിനു പോലും സൗന്ദര്യവാസനയുണ്ടായിരുന്നു. പുറംലോകവുമായി ബന്ധപ്പെടുമ്പോൾ കണ്ടുമുട്ടുന്ന അലങ്കാരങ്ങളും വാസ്തുശിൽപങ്ങളും തങ്ങളുടെ നിർമാണത്തിലും പ്രതിഫലിപ്പിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. തഖ്തെ സുലൈമാൻ (ഠവൃ​‍ീ​‍ില ​‍ീള ടീഹീ​‍ാ​‍ീ​‍ി) ഇതിനൊരു ഉദാഹരണമാണ്‌. മംഗോളിയൻസ്‌ വേനൽകാലം കഴിച്ചുകൂട്ടാനാണിതുപയോഗിച്ചിരുന്നത്‌. അതേസമയം 1270 കളിൽ നിർമിതമായ അബഖ സമ്മർ പാലസ്‌ മംഗോളിയൻ നിർമാണകലയെ കൂടുതൽ പ്രകടമാക്കുന്നു. വാസ്തുശിൽപത്തിൽ പലതിനെയും കവച്ചുവെക്കുന്ന ഇത്‌ മനോഹരമായൊരു തടാകത്തിന്റെ പശ്ചാത്തലത്തിലാണ്‌ നിർമിക്കപ്പെട്ടത്‌. സസാനിയൻ പൈതൃകത്തിന്റെ ചില അവശിഷ്ടങ്ങൾ അടക്കം ചെയ്യപ്പെട്ട ഇതിനടുത്തുതന്നെ വലിയൊരു സമ്മേളന ഹാളും രണ്ട്‌ അഷ്ടകോണ പവലിയനുകളുമുണ്ട്‌. ഇവയിൽ നിറയെ കുമ്മായാലങ്കാരങ്ങളും ടൈൽസ്‌-മാർബിൾ ഡെക്കറേഷനുമാണ്‌. ഇടക്കിടെ ഫാരിസി ശാഹ്നാമയിലെ ചില വരികളും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സസാനീ ആവിഷ്കാരമെന്നതിലുപരി ഒരു ഫിർദൗസീ സ്മാരകമായിട്ടാണ്‌ ഇത്‌ പരിവർത്തിതമാകുന്നത്‌. ചിലയിടങ്ങളിൽ ചൈനീസ്‌ സ്വാധീനം പോലെ സർപ്പത്തിന്റെയും ഫീനിക്സ്‌ പക്ഷിയുടെയും രൂപങ്ങൾ കാണപ്പെടുന്നുണ്ട്‌.

തിമൂരികൾ സമർഖന്ദിന്റെ സംരക്ഷകരാണ്‌. പല ഭാഗങ്ങളിലായി ഒറ്റപ്പെട്ടുകിടക്കുന്ന ധാരാളം സൗധങ്ങളുണ്ട്‌ അവർക്ക്‌. അവയിൽ അതിമനോഹരമായി അവർ തന്നെ പരിചയപ്പെടുത്തുന്നത്‌ ഉസ്ബെകിസ്ഥാനിലെ അഖ്സറായെ(ണവശലേ ജമഹമരല)യാണ്‌. സമർഖന്ദിൽ നിന്ന്‌ ഇന്ത്യയിലേക്കുള്ള വഴിയിൽ നിർമിക്കപ്പെട്ട ഇത്‌ അന്നത്തെ തിമൂരീ രാജാവിന്റെ യശസ്സും കലാപ്രേമവും വിളിച്ചറിയിക്കുന്നതാണ്‌. പല നൂതന അലങ്കാര ശൈലികളും ആവാഹിക്കപ്പെട്ട ആ പ്രഥമ കവാടത്തിൽ തന്നെ വലിയ അക്ഷരങ്ങളിൽ കൊത്തിവെച്ചിരിക്കുന്നത്‌, രാജാവ്‌ ഭൂമിയിൽ ദൈവത്തിന്റെ നിഴൽ എന്നാണ്‌. വശ്യമായ പ്രഭയിൽ പലതിനോടും കിടയൊക്കുന്നതാണെങ്കിലും ഇന്നിതിന്റെ അവശിഷ്ടങ്ങൾ തന്നെ ശേഷിക്കുന്നോ എന്നതിൽ ദ്വിപക്ഷമുണ്ട്‌.

തുർക്കി വാസ്തുവിദ്യയുടെ അസ്തമിക്കാത്ത ദൃഷ്ടാന്തമാണ്‌ ടോപ്കാപി പാലസ്‌. ഇസ്ലാമിക വാസ്തുശിൽപത്തിന്റെ മകുടോദാഹരണമായി പരിഗണിക്കപ്പെടുന്ന ഇത്‌ ഗ്രാനഡയിലെ അൽഹംറാ പാലസിനോട്‌ പല നിലക്കും അടുത്തുനിൽക്കുന്നതാണ്‌. ഇറാനിയൻ ആർകിടെക്ച്ചറിന്റെ ചില പ്രചോദനങ്ങളെങ്കിലും കൈകൊണ്ടതാണത്രെ, സലിനി പവലിയൻ പോലെ ഇതിന്റെ നാമമിന്നും മരിക്കാതിരിക്കുന്നത്‌. ചുരുണ്ടുകിടക്കുന്ന ഇതിന്റെ നിർമാണശൈലി തന്നെ മനോഹരമാണ്‌. ഇന്ന്‌ ടോപ്കാപി ധാരാളം ചരിത്രസ്മൃതികളുടെ ഗർഭഭൂമിയായി നിലകൊള്ളുന്നു. പൈതൃകസ്നേഹികളും പാരമ്പര്യവാദികളും അണമുറിയാതെ സന്ദർശിച്ചുകൊണ്ടിരിക്കുന്നു.(3)
സ്വഫവികളുടെ അവസാനകാല കലാനൈപുണ്യം പൂന്തോട്ട പവലിയനായ ചിഹിൽ സുദൂനി(ഇവശവശഹ ടൗ​‍്​‍ി)ൽ നിന്ന്‌ വായിച്ചെടുക്കാം. പദം സൂചിപ്പിക്കുന്ന പോലെത്തന്നെ നാൽപത്‌ സ്തൂപങ്ങളെയാണ്‌ ഇത്‌ പ്രതിനിധാനം ചെയ്യുന്നത്‌. പോർട്ടിക്കോവിൽ മാത്രം മനോഹരമായി അലങ്കരിച്ച ഇരുപത്‌ തൂണുകളുണ്ട്‌. പവലിയനു മുമ്പിലെ നീലത്തടാകത്തിൽ അത്‌ പ്രതിബിംബം പകർത്തുമ്പോൾ ദ്രഷ്ടാക്കൾക്ക്‌ നാൽപത്‌ സ്തൂപങ്ങളുള്ളതുപോലെ അനുഭവപ്പെടുന്നു. മന്ദമാരുതന്റെ തലോടലേറ്റ്‌ മാനസികാസ്വാസ്ഥ്യങ്ങൾ ഇല്ലാതാക്കാൻ രാജാക്കന്മാർ കൃത്യമായി ഇവിടെയെത്തുന്നു. ഷാ അബ്ബാസിന്റെ ഭരണകാലം സുപ്രസിദ്ധ റോമൻ സഞ്ചാരി പിയെട്രോ ഡെല്ല വാലെ (ജശൽ​‍ീ ഉലഹഹമ ഢമഹല) ഈ പൂന്തോട്ടവും പവലിയനും സന്ദർശിച്ച്‌ സന്തോഷം രേഖപ്പെടുത്തുകയുണ്ടായി.

കൊട്ടാരങ്ങൾ പൊതുവെ ജീവിതപ്രിയരായ ചില രാജാക്കന്മാരുടെ സൃഷ്ടിയായിരുന്നുവെങ്കിലും ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ കാലിഗ്രഫി പോലെ ഇസ്ലാമിക അലങ്കാര ശൈലികൾ ഭവ്യതയോടെ അനുവർത്തിക്കപ്പെട്ടിരുന്നു അവയിൽ. പക്ഷേ, ഉസ്മാനികളുടെ കാലമെത്തുന്നതോടെ ഐഛിക സമൃദ്ധിയിൽ മതിമറന്ന രാജാക്കന്മാർ ഇക്കാര്യം അത്ര മുഖവിലക്കെടുത്തില്ല എന്നതാണ്‌ ചരിത്ര മതം.


പതിനാല്, അയാസോഫിയ

അയോസോഫിയ മസ്ജിദ്‌

ഇസ്ലാമിക വാസ്തുശിൽപങ്ങൾ സംസ്കാരത്തിന്റെ സാക്ഷിമൊഴികളാണ്‌. വിശ്വാസത്തിന്റെയും നിലപാടുകളുടെയും ആത്മപ്രകാശനമാണ്‌ അവ. തുർക്കിയിലെ ഹമാമുകൾ (പൊതുകുളിമുറികൾ) മുതൽ കാശ്മീർ താഴ്‌വരയിലെ നയന മനോഹരങ്ങളായ ഉദ്യാനങ്ങൾ വരെയും ആഫ്രിക്കയിലെ കളിമൺ നിർമിത പള്ളികൾ മുതൽ നീലിമയുടെ സകല സൗന്ദര്യങ്ങളും ആവാഹിച്ച്‌ നിലകൊള്ളുന്ന ഇസ്വ്ഫഹാനിലെ മഖ്ബറകൾ വരെയും ഈ അദൃശ്യസത്ത വ്യാപരിച്ചുകിടക്കുന്നുണ്ട്‌.
വാസ്തുശിൽപങ്ങളിലെ കലാശൈലികളാണ്‌ ഇവിടെ വിഷയം. മിഹ്‌റാബുകളായും മിമ്പറുകളായും മിനാരങ്ങളായും കമാനങ്ങളായും നിരന്നുകിടക്കുന്ന ഇവ ദൈവലോകത്തെ പ്രഭാനിലയങ്ങളാണ്‌. ആ വെളിച്ചമാണ്‌ ആഗോള കലാപ്രേമികളുടെ ഹൃദയങ്ങളെ ഇവയിലേക്ക്‌ ആകർഷിച്ചുകൊണ്ടിരിക്കുന്നത്‌. വിശ്വാസികൾ ഉൾക്കൊള്ളുന്ന പോലെ പള്ളികൾ ദൈവത്തിന്റെ ഗേഹങ്ങളാണ്‌. അതുകൊണ്ടുതന്നെ അലങ്കാരത്തിന്റെയും സൗകുമാര്യത്തിന്റെയും സമൃദ്ധഭൂമിയായാണ്‌ ഇവ സൃഷ്ടിക്കപ്പെടുന്നത്‌. അല്ലെങ്കിൽ ഇസ്തംബൂളിലെ ഏറ്റവും വലിയ പള്ളിയായി ഗണിക്കപ്പെട്ടിരുന്ന അയോസോഫിയ (ഹാജിയാസോഫിയ) പോലെ ഒരു പരിവർത്തന സംരംഭത്തിലൂടെ അത്‌ ഇസ്ലാമീകൃതമായി പുറത്തുവരുന്നു. ഏതായാലും സൃഷ്ടിയും സ്രഷ്ടാവുമുള്ള ഗാഢബന്ധത്തിനു മുമ്പിൽ കെട്ടിടത്തിന്റെ നിർമാണചാരുതക്ക്‌ അനിഷേധ്യമായ സ്ഥാനമുണ്ട്‌.

ഹുസൈൻ നസ്ര്‌ വിലയിരുത്തുന്നപോലെ ഒരാൾ വാസ്തുശിൽപാലങ്കാരം മുറ്റിനിൽക്കുന്ന ആരാധനാലയത്തിൽ ഇരിക്കുന്നതിലൂടെ അവൻ ദൈവാസ്തിക്യത്തിന്‌ തുടികൊട്ടുന്ന പ്രകൃതിയുടെ ഹരിതാഭയുമായി ഇണങ്ങിച്ചേരുകയാണ്‌. അവിടെ നിന്നും ലഭിക്കുന്നതിന്റെ ഒരു ഭആഗം ഇവിടെ നിന്ന്‌ സ്വായത്തമാക്കാൻ സാധിക്കുന്നു.(1) അതിനാൽ യഥാർഥ ഭക്തനെ സംബന്ധിച്ചിടത്തോളം അവന്റെ മനസ്സെപ്പോഴും ശാന്തമാണ്‌. പുറത്തിറങ്ങുമ്പോഴും അകത്ത്‌ കയറുമ്പോഴും അവന്റെ ദൃഷ്ടിയിൽ പെടുന്നത്‌ ഒരേ ആശയത്തെ തന്നെ പ്രതിനിധീകരിച്ചിരിക്കുന്നു.

അഥവാ, ഇസ്ലാമിന്റെ അടിസ്ഥാന ഘടകങ്ങളായ ഏകത്വവും (തൗഹീദ്‌) സമത്വവു(മുസാവാത്ത്‌)മാണ്‌ ഇവിടെ വ്യക്തമാകുന്നത്‌. നാദിർ അർദലനും (ചമറശൃ അ​‍ൃറമഹമി) ലാലിഹ്‌ ബഖ്തിയാറും (ഘമഹശവ ആമസവവേശമൃ) തങ്ങളുടെ അ ടലിലെ ​‍ീള ഡിശ​‍്യേ എന്ന പ്രശസ്തമായ ഗ്രന്ഥത്തിൽ ഈ വസ്തുത രേഖപ്പെടുത്തുന്നുണ്ട്‌: ‘കെട്ടിടത്തിന്റെ മുഴുവൻ ഭാഗങ്ങളും തമ്മിലുള്ള ഒത്തൊരുമയിലും കൃത്യതയാർന്ന ബന്ധത്തിലും പരിപൂർണതയിലും പ്രകടമാകുന്നത്‌ ദൈവികമായ ഏകത്വത്തിന്റെ മഹിതമായ ആശയമാണ്‌. അങ്ങനെ ഇസ്ലാമിക കലയുടെ സമഭാവനയും ശാന്തതയും സമാധാനവും കളിയാടുന്ന ലോകം പണിയാൻ അവർ കൊതിച്ചു.’ മിനാരങ്ങളുടെയും കുംഭഗോപുരങ്ങളുടെയും കാര്യത്തിലും അവസ്ഥ ഇതുതന്നെ. അവയുടെ ഘടനയിലും അലങ്കാരത്തിലും ഗോപ്യമായി കിടക്കുന്നത്‌ ദൈവികമായ ഏകത്വം തന്നെയാണ്‌. അവയിലെ ഓരോ വ്യത്യസ്തങ്ങളായ രൂപങ്ങളും നിരകളും വരകളും ബിന്ദുക്കളും ഉയർന്നുനിൽക്കുന്ന ഒരു കേന്ദ്രബിന്ദുവിലേക്കാണ്‌ ചെന്നുമുട്ടുന്നത്‌. കാലിഗ്രഫിയും അറബെസ്ഖും കെട്ടിടങ്ങളുടെ അലംകൃത കൊത്തുപണികളും ഇസ്ലാമിക വാസ്തുശിൽപകലയുടെ വശ്യകേന്ദ്രങ്ങളാണ്‌. ഇസ്ലാമിക വാസ്തുവിദ്യ ഒരു ഉപരിതലാലങ്കാരം മാത്രമല്ല, ജനങ്ങൾക്ക്‌ ഭൗതികവും ആധ്യാത്മികവുമായ സന്ദേശങ്ങൾ കൈമാറാനുള്ള ഒരു ഉപാധി കൂടിയായി മാറുന്നതിവിടെയാണ്‌. ആരാധനാകർമങ്ങളുടെ രൂപവും ഇത്‌ വിശദീകരിക്കുന്നു എന്ന്‌ വരുമ്പോൾ സമൂഹസംസ്കരണത്തിൽ ഇവയുടെ പങ്ക്‌ മഹത്തരമാകുന്നു. വലിയ സൗധങ്ങളിലും രമ്യഹർമങ്ങളിലും ഖുർആനിലെ പ്രസക്തങ്ങളായ സൂക്തങ്ങൾ ആലേഖനം ചെയ്യപ്പെടുമ്പോൾ ധിഷണാശാലികളായ കലാപ്രിയരിതിനെ ദൈവത്തിലേക്കുള്ള കോണിപ്പടിയായാണ്‌ മനസ്സിലാക്കുന്നത്‌. കെട്ടിടങ്ങളുടെ അതിസങ്കീർണമായ കലാവിരുതുകളെ പടച്ചെടുക്കാൻ പുരോഗമിച്ച ക്ഷേത്രഗണിതങ്ങളും ഗണിതശാസ്ത്രങ്ങളും ജനവാസനയെ ലക്ഷീകരിച്ചായിരുന്നു. ഗണിതശാസ്ത്രപരവും സാമ്പ്രദായികവും സംഖ്യാനുപാതികവുമായ രീതിയിൽ ഉയിർത്തെഴുന്നേറ്റ ശാഹ്‌ പള്ളി പോലെയുള്ള വാസ്തുശിൽപങ്ങൾ ഇതിനുദാഹരണങ്ങളാണ്‌. ഇക്കാലത്ത്‌ നിർമാണ പ്രവർത്തനങ്ങളുടെ സ്ഥലനിർണയത്തിൽ ഗോളശാസ്ത്രം (അ​‍െ​‍്​‍ീ​‍ി​‍ീ​‍ാ​‍്യ) വല്ലാതെ സ്വാധീനിച്ചിരുന്നു. ഉദാഹരണത്തിന്‌ ഇന്ന്‌ ബഗ്ദാദ്‌ സ്ഥിതി ചെയ്യുന്ന സ്ഥലം തന്നെ ജ്യോതിശാസ്ത്രപരമായി തീരുമാനിക്കപ്പെട്ടതും വിശിഷ്ടമായി ക്രമപ്പെടുത്തപ്പെട്ടതുമാണ്‌.(2)

മിമ്പറുകൾ ആത്മൈക്യത്തിന്റെ കലാരൂപങ്ങളാണ്‌. ചിന്നിച്ചിതറിയ ഹൃദയങ്ങളെ ഏകബിന്ദുവിലേക്ക്‌ ആവാഹിക്കപ്പെടുകയാണിവിടെ. മൂന്നു പടികൾ കേവലമൊരു രൂപത്തിലും ഇത്‌ സാധ്യമാകും. പക്ഷേ, ഒരു മേലലങ്കാരം കൂടി കടന്നുവരുമ്പോൾ ആത്മികത ശതഗുണീഭവിക്കുന്നു. കൊത്തുപണികളിലൂടെ ആരാധനകളിൽ വരെ മനസ്സിനെ കേന്ദ്രീകരിക്കാൻ സാധിക്കുന്നു. ദൈവവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന കലാരൂപങ്ങളുടെ ബഹിർസ്ഫുരണമാണിത്‌.

ഇസ്ലാമിക ലോകത്തെ പ്രഥമ മിമ്പർ തിരുനബി � യുടെ പള്ളിയിലാണ്‌. തച്ചുശാസ്ത്രനെ നേരിൽ കണ്ട്‌ അലങ്കരിച്ച രൂപമായിരുന്നു ഇതിന്‌. മൂന്ന്‌ പടവുകളുള്ള ഇതിൽ തിരുമേനി � യുടെ പദന്യാസങ്ങൾ ഊന്നുനിൽക്കുമ്പോൾ ആദൃശ്യമായൊരു ഗാംഭീര്യത നിഴലിച്ചുനിൽക്കുമായിരുന്നു. മിഹ്‌റാബിന്റെ വലതുപാർശ്വത്ത്‌ സംവിധാനിക്കപ്പെടുന്ന രൂപത്തിൽ അലങ്കാര കലകൾ കയറിക്കൂടുന്നത്‌ ഹാറൂൻ റശീദിന്റെ കാലത്തോടെയാണ്‌.(3)

മിഹ്‌റാബുകൾ പ്രാർഥനയുടെ ദിശാനിർണയങ്ങളാണ്‌. ഇത്‌ വാസ്തുശിൽപത്തിൽ കുളിച്ചുനിൽക്കുമ്പോൾ ദ്രഷ്ടാവ്‌ പരിസരം മറന്ന്‌ അവയിൽ ഇഴുകിച്ചേരുന്നു. അതിനാൽ പ്രാർഥനക്കു വേണ്ടി മാത്രം ഒരുക്കപ്പെടുന്ന സൗധങ്ങളുടെ സവിശേഷതയല്ല ഇത്‌. ഉറക്കം, കച്ചവടം, സംസ്കാരം തുടങ്ങിയ ആവശ്യങ്ങൾക്കും ഇത്‌ നിർമിക്കപ്പെടുന്നു.(4) ചിലയിടങ്ങളിൽ നിരന്നുനിൽക്കുന്ന സ്തൂപങ്ങളും അർധഗോപുരങ്ങളുമാണ്‌ ഇവയിൽ ചാരുത പരകുന്നത്‌. കാലിഗ്രഫിയുടെ നിറവിൽ ഹൃദയങ്ങളിവിടെ കൂടുതൽ അടുത്തുനിൽക്കുന്നു. പൈതൃകധാരയിൽ ഒരു പള്ളിക്ക്‌ ഒന്ന്‌ എന്ന നിബന്ധനകളുണ്ടായിരുന്നില്ല. കൈറോയിലെ അഹ്മദ്‌ തൂലൂൻ മസ്ജിദ്‌ വിളിച്ചുപറയുന്നതുപോലെ അഞ്ച്‌ ശൈലികളെയാണ്‌ ഇത്‌ പരിചയപ്പെടുത്തുന്നത്‌.
കമാനാകൃതിയിലുള്ള നിർമാണഘടന ചിന്തകളുടെ അനിശ്ചിതത്വത്തെ പരിപോഷിപ്പിക്കുന്നു. ഒന്നിൽ നിന്ന്‌ തുടങ്ങി അവസാനിക്കാത്ത ആശയചക്രണമാണിവിടെ സംഭവിക്കുന്നത്‌. യാഥാർഥ്യങ്ങളിൽ നിന്ന്‌ യാഥാർഥ്യങ്ങളിലേക്കുള്ള ഈ ഗതിമാറ്റം പരോക്ഷമായ ഒരാത്മാവിൽ വന്നണയുന്നു. കമാനങ്ങളിൽ തെറിച്ചുനിൽക്കുന്ന ശിൽപകലയും കൊത്തുപണികളും ഇതിനെ ദൃഢീകരിക്കുന്ന അടിസ്ഥാനങ്ങളാണ്‌. പുരാതനകാലം മുതൽക്കേ വാസ്തുശിൽപ ഭംഗിക്കായി കെട്ടിടങ്ങളിലും റോഡുപാല നിർമിതിയിലുമാണ്‌ ഇത്‌ പുറത്തുവരുന്നത്‌. മുകളിൽ നിന്നുള്ള അമിതഭാരം താങ്ങിനിറുത്തുന്ന കലാശൈലി ആയതുകൊണ്ടുതന്നെ കല്ല്‌, മരം, ഇരുമ്പ്‌, കോൺക്രീറ്റ്‌ തുടങ്ങിയവയിൽ ഇത്‌ ജന്മമെടുത്തിരുന്നു. വലിയ പാലങ്ങൾ പോലെയുള്ളതിന്‌ ഉരുക്കായിരുന്നു ഉപയോഗിച്ചിരുന്നത്‌. ഏതായിരുന്നാലും അമൂർത്തതയെന്ന ഇസ്ലാമിക കലയുടെ പരമാത്മാവ്‌ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉൾക്കൊള്ളുന്നതാണ്‌ ഇവയെല്ലാം.

മിനാരങ്ങൾ വാസ്തുശിൽപകലയിൽ അലംഘനീയമായ സ്ഥാനം വഹിക്കുന്നു. പ്രകടനത്തിലുപരി അതിന്റെ രൂപത്തിലും ഭാവത്തിലുമാണ്‌ ഇത്‌ തെളിഞ്ഞുകിടക്കുന്നത്‌. അല്ലെങ്കിലും മിനാരങ്ങൾ ദൈവിക വിളിയാളത്തിന്റെ പ്രതീകങ്ങളാണ്‌. പ്രതിദിനം അഞ്ചുതവണ വിശ്വാസികൾ ദിവ്യസ്മൃതിയിൽ അലിഞ്ഞുചേരുന്നത്‌ രാഗാത്മകത ശ്രവിച്ചുകൊണ്ടാണ്‌. ആദ്യകാലങ്ങളിൽ ഒരു കെട്ടിടത്തിന്‌ ഒരു മിനാരമേ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ ആരാധനലായങ്ങളുടെ കുത്തകയുമായിരുന്നില്ല. ലൈതൗസുകളായും സ്മാരകസൗധങ്ങളായും ഓർമകളുടെ ചെപ്പ്‌ തുറക്കുന്നവയായിരുന്നു ഇവ. ഇസ്ലാമിക ലോകത്തെ പ്രഥമ പള്ളി-ബന്ധിത മിനാരം (660) ഇറാഖിലെ ബസ്വറയിലായിരുന്നുവെന്നാണ്‌ അനുമാനം. ക്രമേണ ഇതിന്റെ നിർമാണത്തിനപ്പുറം കലാസൗഷ്ടവമായി ശിൽപികളുടെ ശ്രദ്ധ. അങ്ങനെയാണ്‌ മൊറോക്കോയിലെ മസ്ജിദുൽഹസന്റെ (12-​‍ാം നൂറ്റാണ്ട്‌) മിനാരങ്ങളും ടുണീഷ്യയിലെ ഖൈറുവാൻ മോസ്കിന്റെ ഗോപുരങ്ങളും അദിർനയിലെ മസ്ജിദുസലീമിയയുടെ(5) മിനാരങ്ങളും ഉയർന്നുവരുന്നത്‌. ഇവിടെയാണ്‌ ഉസ്മാനിയൻ ശിൽപിയായ സിനാൻ (മ. 1588) ശ്രദ്ധേയനാകുന്നത്‌.(6)

ഇസ്തംബൂളിലെ അയാസോഫിയ മസ്ജിദ്‌ ദീർഘകാല ചരിത്രത്തിന്റെ സാക്ഷിയാണ്‌. ആകാശത്തെ വാരിപ്പുണരാൻ ഒരുമ്പെട്ടിരിക്കുന്ന നാല്‌ കൂറ്റൻ മിനാരങ്ങൾക്ക്‌ നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്‌. ക്രിസ്ത്യൻ ആചാരങ്ങളുടെയും മുസ്ലിം ആരാധനകളുടെയും ടൂറിസ്റ്റ്‌ ആസ്വാദനത്തിന്റെയും സമ്മിശ്രമായ തികട്ടലുകൾക്ക്‌ വേദിയാകുമ്പോൾ കൈപ്പിന്റെയും അടങ്ങാത്ത അഭിനിവേശത്തിന്റെയും ഓർമകൾ ഒഴുകിവരികയാണ്‌ ആ അലംകൃത കടൽഭിത്തികൾക്ക്‌ മുമ്പിൽ. അഭിമാനത്തോടെ വിസ്തരിച്ചുനിൽക്കുന്ന കുംഭഗോപുരങ്ങൾക്ക്‌ മുന്നിൽ… വാസ്തവത്റ്റ്‌ഹിൽ സെക്യുലറിസത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്‌ അയാസോഫിയ.

ഇസ്തംബൂളിലെ ഏറ്റവും വലിയ ജുമുഅമസ്ജിദായിരുന്ന ഇതിന്റെ പ്രഥമ നിർമാണം നടത്തിയത്‌ കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ്‌. ക്രൈസ്തവ വിശ്വാസത്തിന്റെ നെറുകയിൽ ഊറ്റംകൊള്ളുന്ന ഈ വശ്യശൈലിക്ക്‌ കലാത്മകത പകർന്നത്‌ മികച്ച വാസ്തുശിൽപികളായ ട്രാൻസിലെ ആൻതമിയസും മിലറ്റസിലെ ഇസിഡോറുമായിരുന്നു. അഞ്ചു വർഷവും പത്തു മാസവും നീണ്ടുനിന്ന നിർമിതിയുടെ അടിവര വീഴുമ്പോൾ ഭൗതിക കലാവീക്ഷണത്തിന്റെ ഏറ്റവും വലിയ സാക്ഷാൽക്കാരമായിട്ടായിരുന്നു ഇത്‌ പുറത്തുവന്നത്‌. ആത്മാവില്ലാത്ത ശിൽപങ്ങൾക്കു മുമ്പിൽ ഇതിന്റെ ഉദ്ഘാടനമാകട്ടെ, ദൈവത്തെ തന്നെ വെല്ലുവിളിക്കുന്ന നിലക്കും. ക്രി. 537 ൽ ദേവാലയം തുറക്കപ്പെടുമ്പോൾ ജസ്റ്റിനിയൻ ചക്രവർത്തി വിളിച്ചുപറഞ്ഞത്‌, ശലമോൻ (സുലൈമാൻ നബി), അങ്ങയെ ഞങ്ങൾ കടത്തിവെട്ടിയിരിക്കുന്നു എന്നാണ്‌. ഉദൃത രേഖകൾ പോലെ ഭൗതിക വാസ്തുശിൽപത്തിൽ അങ്ങേയറ്റമായിരുന്നു ഇതിന്റെ നിർമാണഘടന. മുമ്പിൽ തന്നെ തലയുയർത്തി നിൽക്കുന്ന ചക്രവർത്തിയുടെ പ്രതിമയും മണ്ഡപങ്ങളും വിശിഷ്ടാശ്രമങ്ങളും ചക്രവർത്തിമന്ദിരവും വൻകവാടങ്ങളും കുരിശാകൃതിയിലുള്ള അകത്തളങ്ങളും ഗ്യാലറികളും മാറ്റുകൂട്ടുന്നു. വൈവിധ്യമാർന്ന വർണരാജിയിൽ ചാലിച്ചെടുത്ത മാർബിൾ സ്തൂപങ്ങളും യേശുവിന്റെയും മറിയമിന്റെയും സാങ്കൽപിക ചിത്രങ്ങൾ കൊത്തിവെച്ച ചുമരുകളും വർണോജ്ജ്വലമായ സ്വർണത്തോരണങ്ങൾ ചാർത്തിയ താഴികക്കുടങ്ങളും ഇഷ്ടികയിൽ നിർമിച്ചെടുത്ത അലംകൃത അൾത്താരയും ബലിത്തറകളും ഈ അലങ്കാരശ്രേണിക്ക്‌ പുതിയ ഭാവവും രൂപവും സമ്മാനിക്കുന്നു.

ഏതായിരുന്നാലും, ഭൗതിക കലയുടെ മൂർധന്യതയിൽ വിരാജിച്ചിരുന്ന അയാസോഫിയ മുസ്ലിം കരങ്ങളിലെത്തുന്നത്‌ 15-​‍ാം നൂറ്റാണ്ടിന്റെ ഒത്ത മധ്യത്തിൽ തുർക്കികൾ കോൺസ്റ്റന്റിനോപ്പ്ല് കീഴടക്കുന്നതോടെയാണ്‌. ശത്രുക്കൾക്ക്‌ മുമ്പിൽ മാലാഖയുടെ ആശ്ലേഷം തേടി ദേവാലയത്തിൽ അഭയം തേടിയ ക്രൈസ്തവരെ ബന്ദികളാക്കിയായിരുന്നു ഇത്‌ പിടിച്ചെടുത്തത്‌.

ഇതോടെ ആത്മാവില്ലാത്ത കലാലോകത്തുനിന്ന്‌ അയാസോഫിയ ആത്മികമൂല്യത്തിന്റെ കാൻവാസിലേക്ക്‌ മാറ്റപ്പെട്ടു. ത്രിത്വത്തിന്റെ നിശ്ശബ്ദതയിൽ ഏകത്വത്തിന്റെ ബാങ്കൊലികളുയർന്നു. അയാസോഫിയയുടെ അശുദ്ധ ചുമരുകൾ വിശുദ്ധ ജപങ്ങൾ കേട്ട്‌ കോരിത്തരിച്ചു. ഇസ്ലാമീകരണത്തിന്റെ ശബ്ദങ്ങൾ ഉയർന്നുകൊണ്ടിരുന്നു. വാസ്തുശിൽപത്തിൽ മാറ്റങ്ങൾ വന്നു. ചുമരിലെ അശ്ലീലതക്കു മുകളിൽ ചാരനിറത്തിൽ പുതിയ രൂപങ്ങൾ കയറിപ്പറ്റി. പ്രതിമകൾ എടുത്തെറിയപ്പെട്ടു. മുഖം കഅ​‍്ബാലയത്തിലേക്ക്‌ തിരിഞ്ഞു. വിശ്വാസികൾ പ്രഥമ നമസ്കാരത്തിന്‌ അണിനിരക്കുകയായി.

പിന്നീടുള്ള ദിനങ്ങൾ അയാസോഫിയയുടെ സുവർണകാലമായിരുന്നു. നാഥന്റെയും ഇഷ്ടഭാജനത്തിന്റെയും നാമങ്ങൾ കൊത്തിവെക്കപ്പെട്ട ചുമരലങ്കാരവും കാലിഗ്രഫിയും കണ്ട്‌ വിശ്വാസികൾ നിർവൃതിയടയുമ്പോൾ അതിന്റെ വശ്യത പൂർവോപരി ശക്തിപ്പെടുകയായി. ദിനംപ്രതി അഞ്ചുനേരവും ഭക്തർ ആത്മകുളിരു തേടി ഒഴുകിക്കൊണ്ടിരുന്നു.

സുൽഥാൻ മുഹമ്മദ്‌ രണ്ടാമനാണ്‌ ഇതിന്‌ ഇസ്ലാമിക വസ്തുശിൽപത്തിന്റെ ആത്മാവ്‌ നൽകിയത്‌. പുതിയപുതിയ ശൈലികൾ പകരുന്ന മിനാരങ്ങളും അലങ്കാരരൂപങ്ങളുമായിരുന്നു ഇത്‌. സലീം രണ്ടാമനും മുറാദ്‌ മൂന്നാമനും ഇതേ ഡ്യൂട്ടി തന്നെ വർണാഭമാക്കുകയായിരുന്നു. താഴികക്കുടത്തിന്റെ ഹിരണ്യതേജസ്സും അതിലെ കുരശയടയാളത്തിനു പകരം നക്ഷത്രാങ്കിത അർദ്ധോദയ ചന്ദ്രനും കടന്നുവരുന്നത്‌ അങ്ങനെയാണ്‌. കലാപ്രേമിയായ മുറാദ്‌ നാലാമൻ വിഖ്യാത കാലിഗ്രഫറായ മുസ്ഥഫ ചലബിയെക്കൊണ്ട്‌ ചുമരുകളിൽ സ്വർണലിപികളാൽ ഖുർആൻ സൂക്തങ്ങൾ എഴുതിക്കൂട്ടി. അവക്കിടയിലൂടെ ഇബ്‌റാഹീമുൽ അഫൻദി ഖലീഫമാരുടെ നാമങ്ങൾ ദ്വിമാനതലത്തിൽ ചാരുതയോടെ കൊത്തിവെച്ചു. സൗകുമാര്യം തുളുമ്പുന്ന ഒരു മിമ്പറും മിഹ്‌റാബും സജ്ജീകരിക്കപ്പെടുകയുണ്ടായി.

പിന്നീട്‌ കടന്നുവന്ന മഹ്മൂദ്‌ ഒന്നാമന്‌ ചെയ്യാനുണ്ടായിരുന്നത്‌ പാരിസ്ഥികമായചില അലങ്കാരവേലകളായിരുന്നു. സമീപത്തുതന്നെ മനോഹാരിയായ ഒരു ജലധാരയും കലാലയവും ഗ്രന്ഥപ്പുരം ഊട്ടുപുരയും നിർമിച്ച്‌ അദ്ദേഹം പള്ളി സജീവമാക്കി.
പക്ഷേ, വിധിയുടെ ഗതി പിന്നീടാണ്‌ ലോകമറിയുന്നത്‌. നൂറ്റാണ്ടുകളോളം വിശ്വാസികൾ സാഷ്ടാംഗം നമിച്ച അയാസോഫിയ പരിഷ്കാരിയായ അഥാ തുർക്കിന്റെ ഇരയാവുകയായിരുന്നു. ധാരാളം പള്ളികളും മതസ്ഥാപനൻഗ്ങളും ഭൗതികവൽക്കരിച്ച കൂട്ടത്തിൽ അയാസോഫിയ പുരാവസ്തുവകുപ്പിനു കീഴിലുള്ള മ്യൂസിയമായി പ്രഖ്യാപിക്കപ്പെട്ടു. മതനിരാസമെന്നോണം മൊസൈക്കിൽ കൊത്തിവെച്ച അലങ്കാരവും മുദ്രകളും കൊത്തിമാറ്റി. പണ്ട്‌ ആഛാദനം ചെയ്ത ചിത്രങ്ങളെല്ലാം അനാവൃതമായി. പള്ളിച്ചുമരിൽ കന്യാമർയമിന്റെയും യേശുവിന്റെയും രൂപങ്ങൾ തെളിഞ്ഞുവന്നു. ഖേദകരമെന്നു പറയട്ടെ, മിനാരങ്ങളിൽ ബാങ്കൊലി മുഴങ്ങിക്കേട്ട അയാസോഫിയ ഇന്ന്‌ കേവലമൊരു സന്ദർശന കേന്ദ്രം മാത്രമായി പ്രപതിച്ചിരിക്കുന്നു. പക്ഷേ, ഇസ്ലാമിക വാസ്തുശിൽപം നൽകിയ ഒരു വശ്യത ഇന്നുമതിൽ പ്രഭാമയമായിത്തന്നെ നിൽക്കുന്നു. പച്ചപ്പിനിടയിൽ പ്രത്യേകം നിറം സ്വീകരിച്ച്‌ തല ഉയർത്തിനിൽക്കുന്ന ഇത്‌ ആരെയും ആകർഷിക്കുന്നതാണ്‌.(7)

സമകാലിക വാസ്തുശിൽപം വിലയിരുത്തുമ്പോൾ സാമൂഹിക സംഭ്രമങ്ങളാണ്‌ തെളിഞ്ഞുവരുന്നത്‌. ആധുനികതയടെ വിളറിയ മുഖച്ഛായയിൽ ഇതൊരു ഭീകരതയെ നിഴലിച്ചുകാട്ടുന്നു. കെട്ടിട നിർമാണ രൂപരേഖക്കും നിർമാണത്തിനും യുക്തിയുക്തവും നിർമാണപരവുമായ രീതിയാണ്‌ ഈ ആധുനികത സമ്മാനിക്കുന്നത്‌. അതേസമയം പരമ്പരാഗത വാസ്തുശിൽപത്തെ നാം സ്നേഹിക്കുകയും മൂല്യവത്തായി കാണുകയും ചെയ്യുമ്പോൾ കേവലം ചില പ്രതിബിംബങ്ങൾ മാത്രമായാണ്‌ അവ നമുക്കു മുമ്പിൽ തെളിഞ്ഞുവരുന്നത്‌. സത്യത്തിൽ ഇന്നത്തെ കലാരംഗത്ത്‌ മുഴച്ചുകാണുന്ന പ്രവണത ആധുനിക തത്ത്വങ്ങളോടുള്ള അന്ധമായ അനുകരണമാണ്‌. അതുകൊണ്ടുതന്നെ ആധുനിക വാസ്തുവിദ്യ ജന്മം നൽകിയ ആശയങ്ങളുടെ ദൗർലഭ്യത നിരാശാജനകം തന്നെ. എങ്കിലും വിരളമായി പാരമ്പര്യത്തോടും പൈതൃകത്തോടും ബന്ധം സ്ഥാപിക്കുന്ന ചരിത്രപരമായ കെട്ടിടങ്ങളുടെ കമാനങ്ങളും താഴികക്കുടങ്ങളും നമ്മുടെ വാസ്തുശിൽപങ്ങളിലും ഉയർന്നുവരുന്നു. പക്ഷേ, ആത്മാർഥതയില്ലാത്ത ഈ വൃത്തി പ്രതിഫലാർഹമാണോ എന്നത്‌ സംശയാതീതമാണ്‌.

യഥാതഥാ, ഇമേജിനെക്കുറിച്ചുള്ള ഈ പ്രശ്നം മുസ്ലിം കലാകാരന്മാരുടെ ഒഴിയാബാധയായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഈ സാഹചര്യത്തിൽ ഭൂതകാല ഇസ്ലാമിക വാസ്തുവിദ്യയുടെ മഹത്തരമായ ആദർശത്തെ ഒരു പുനരവലോകനത്തിന്‌ വിധേയമാക്കേണ്ടിയിരിക്കുന്നു. പരിതസ്ഥിതിയിലെ സൗന്ദര്യത്തെക്കുറിച്ചുള്ള അന്വേഷണമാണ്‌ ഇസ്ലാമിക വാസ്തുവിദ്യ; രീതിശാസ്ത്രത്തിന്റെയും നിർമാണ സമ്പ്രദായത്തിന്റെയും മേഖലകളിൽ വിജ്ഞാനത്തിന്റെ സാർവത്രിക പുരോഗതിയിലും ഘടനാപരമായ നവരീതികളിലും കലാശിച്ച ഒരന്വേഷണം.(8)

മുസ്ലിം ലോകത്തെ വാസ്തുശിൽപങ്ങളും ശിൽപകലകളും മഹത്തരമായ ഒരന്വേഷണത്തിന്റെ പരിണിതികളാണ്‌. അന്ധമായ അനുകരണത്തിൽ നിന്ന്‌ ഉപരിപ്ലവമായ രൂപാലങ്കാരത്തിൽ നിന്ന്‌ മോചനം നേടലാണ്‌ ഏറെ കരണീയം.

This Day in History

Cartographer Abraham Ortelius Issues the First Modern Atlas (1570)

Prior to 1570, maps were often unreliable, illegible, and unwieldy. When Ortelius published his Theatrum orbis terrarium, it was the first comprehensive, easy-to-use, and fairly up-to-date collection of world maps. It drew from the works of 87 cartographers, all of whom were credited. Demand was immediate and persisted for decades, during which time dozens of editions were published in several languages. In addition to practical contemporary maps, Ortelius published what? More... Discuss

Michael Servetus Arrested as a Heretic (1553)

Servetus, a Spanish physician who was the first to accurately describe cardiopulmonary circulation, is perhaps best remembered for his theological writings, which ultimately led to his execution. His religious views, particularly his denial of the Trinity, alienated Roman Catholics and

പന്ത്രണ്ട്, വാസ്തുശില്‍പങ്ങള്‍

മാതൃകാ വാസ്തുശിൽപങ്ങൾ

പള്ളികളും കലാലയങ്ങളുമായിരുന്നു ഇസ്ലാമിക വാസ്തുശിൽപത്തിന്റെ പ്രാരംഭ രൂപങ്ങൾ. ഒരു മതത്തിന്റെ അടിത്തറയിൽ പുഷ്ടി പ്രാപിച്ചതിനാൽ ചില പരിധികൾക്കും ക്രമങ്ങൾക്കും അധീനമായിരുന്നു അത്‌. സരളതയിൽ നിന്ന്‌ തുടങ്ങി സങ്കീർണതയുടെ അരികിലെത്തി ഇസ്ലാമിക വാസ്തുകലയുടെ സ്വഭാവം തന്നെ മാറിക്കഴിഞ്ഞിരിക്കയാണ്‌. വിജ്ഞാനീയങ്ങളും ആധ്യാത്മികതയുമായി ബന്ധമുള്ള ഇത്‌ മതേതര മുഖത്തോടെയാണ്‌ ഇന്ന്‌ ജന്മം നൽകപ്പെടുന്നത്‌.

ക്രി. 622 ൽ മദീനയിൽ തിരുനബി പണികഴിച്ച ആരാധനലായമാണ്‌ ഇസ്ലാമിക വാസ്തുശിൽപത്തിന്റെ പ്രഥമ രൂപം.(1) ആധുനിക വൈപുല്യതയിൽ നിന്ന്‌ ഭിന്നമായി ഇത്‌ കൽചുമരുകളുടെയും ഈത്തപ്പനയോല മേഞ്ഞ മേൽക്കൂരയുടെയും ഒരു സമ്മിശ്ര ആകാരത്തിലായിരുന്നു. എങ്കിലും ഇതിന്റെ കലാപരമായ ഘടന ഉത്തമവും ആത്മഹാരിയുമാണ്‌.
നിർമിതിയുടെ രണ്ടാം ഘട്ടമെന്നോണം മുസ്ലിം ലോകത്ത്‌ അലങ്കാരത്തിന്റെ പുതിയ അധ്യായം തുറക്കുന്നത്‌ 639 ൽ മെസപ്പൊട്ടോമിയയിലെ കൂഫയിലാണ്‌. സൗന്ദര്യബോധം പിറന്നുതുടങ്ങിയ മനുഷ്യരന്ന്‌ മാർബിളുകളുപയോഗിച്ചായിരുന്നു പള്ളി മോടി പിടിപ്പിച്ചിരുന്നത്‌. ചുറ്റുപാടുകളിൽ പടർന്നുപിടിച്ച പേർഷ്യൻ സ്വാധീനത്തിന്റെ വഴിയായിരുന്നു ഇത്‌. 642 ൽ കൈറോയിലെ ഫുസ്ഥാഥ്‌ പട്ടണത്തിൽ ഉയർന്നുവന്ന പള്ളികളിൽ അലംകൃത മിമ്പറുകൾ (ജൗഹുശ​‍േ) കാണപ്പെട്ടിരുന്നു. പിന്നീട്‌ ക്രമേണയാണ്‌ മുസ്ലിം ലോകത്ത്‌ സുന്ദരമായ മിഹ്‌റാബു(ചശരേവ)കളും ഇമാമിനെ സംരക്ഷിക്കുന്ന മഖ്സൂറ(ഏ​‍ൃശഹഹ​‍െ ​‍ീള ം​‍ീ​‍ീറ)കളും കടന്നുവരുന്നത്‌. പ്രഥമ പള്ളിയുടെ മുക്കാൽ നൂറ്റാണ്ടിനു ശേഷം മദീനയിൽ രണ്ടാമതൊരു പള്ളി വരുന്നത്‌ ഇത്തരം സൗകര്യങ്ങളോടു കൂടിയായിരുന്നു.

അമവികളുടെ രംഗപ്രവേശത്തോടെ നിർമാണരംഗം കാര്യക്ഷമമായി. ബൈസാന്തിയൻ-സസാനിയൻ അവശിഷ്ടങ്ങൾക്കു മുമ്പിൽ ജീവിതം നയിച്ച അവർ ഇതിൽ നിന്നായിരുന്നു തുടക്കം കുറിച്ചിരുന്നത്‌. ഫലസ്ഥീനിലെ തകർന്നടിഞ്ഞ സംസ്കാരങ്ങൾക്കു മുമ്പിൽ ഖലീഫ സുലൈമാൻ പണിത രാമല്ല പട്ടണം ഇതിന്റെ സമകാലിക ദൃഷ്ടാന്തമാണ്‌. ഒന്നാം ലോക മഹായുദ്ധം വരെ അദ്ദേഹത്തിന്റെ കൊട്ടാരാവശിഷ്ടങ്ങൾ നിലനിന്നിരുന്നു. ശിൽപകലയിൽ ചാലിച്ചെടുത്ത പള്ളിയാവട്ടെ, പതിനാലാം നൂറ്റാണ്ടിൽ മംലൂകുകൾ പരിഷ്കരിച്ചതോടെ നിത്യസൗകുമാര്യത നേടി. ഫിലിപ്‌ കെ. ഹിറ്റി പറയുന്നതുപോലെ, അലങ്കാരവൈഭവമെന്ന പ്രത്യക്ഷപരതക്കു പകരം മതകീയ പ്രേരകങ്ങളായിരുന്നു നിർമാണത്തെ പിന്താങ്ങിയിരുന്നത്‌.(2) അതിനാൽ നൂറ്റാണ്ടുകൾ അതിജയിക്കാനും വിജയം കാണാനുമുള്ള ദൃഢത മുസ്ലിം വാസ്തുശിൽപങ്ങൾക്കുണ്ടായിരുന്നു.
ചില പരിഷ്കരണങ്ങളും നിർമിതികളുമാണ്‌ അമവീ ഭരണകാലത്തെ സംഭാവന. ആദ്യമായി ഇസ്ലാമിക വാസ്തുവിദ്യയുടെ മസ്തകമായ കഅ​‍്ബാലയത്തിന്റെ പുനർനിർമാണമായിരുന്നു. പിന്നീട്‌ വലീദുബ്‌നു അബ്ദിൽ മലിക്‌ മസ്ജിദുൽഹറാമിന്റെ മുറ്റം വിശാലമാക്കി. സൗകര്യത്തിനായി മാർബിൾ പാകി അലങ്കരിച്ചു. വലീദിന്റെ രണ്ടാമൂഴം മസ്ജിദുന്നബവിയുടെ പരിഷ്കരണമായിരുന്നു. ജസ്റ്റിനിയൻ ചക്രവർത്തി രണ്ടാമന്‌ കത്തെഴുതിയായിരുന്നു ഇതിന്‌ ശിൽപികളെ ക്ഷണിച്ചിരുന്നത്‌.(3) പള്ളിക്ക്‌ മിനാരങ്ങളും വാതിലുകളും വെച്ച്‌ അലങ്കരിച്ചതും അദ്ദേഹം തന്നെയാണ്‌.

ഫുസ്ഥാഥിലെ സുപ്രസിദ്ധ വാസ്തുശിൽപം ‘അംറുബ്‌നുൽആസ്വ്‌ മസ്ജിദാ’ണ്‌ ഇക്കാലത്ത്‌ പുനരുദ്ധാരണം നൽകപ്പെട്ട മറ്റൊരു സൃഷ്ടി. ഖലീഫ ഉമർ(റ)വിന്റെ കാലം, ഈജിപ്ത്‌ കീഴടക്കിയ അംറുബ്‌നുൽആസ്വാണ്‌ ബാബിലോൺ കോട്ടയുടെ വടക്കുഭാഗത്ത്‌ ഇത്തരമൊരു ഉദ്യമത്തിന്‌ അസ്തിവാരമിട്ടത്‌. പിന്നീട്‌ മാറിവന്ന ഭരണങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇത്‌ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മുസ്ലിം വാസ്തുശിൽപത്തിന്റെ ഏറ്റവും വലിയ പ്രതീകമായി മാറുകയായിരുന്നു. ഇസ്ലാമിക്‌ സിറ്റിയുടെ ഒരു മാതൃകയായിരുന്നതുകൊണ്ടുതന്നെ പട്ടണത്തിന്റെ ഒത്ത നടുവിലാണിത്‌ സ്ഥിതി ചെയ്യുന്നത്‌. ചുറ്റുഭാഗത്തെ കെട്ടിടങ്ങളിൽ നിന്ന്‌ തുല്യ അകലത്തിൽ സംവിധാനിച്ച്‌ കലാപരമായ ഭംഗിയോടൊപ്പം ഒരു അമൂർത്തഭാവം തന്നെ പ്രധാനം ചെയ്യുന്നു. പിന്നീട്‌ കാലാന്തരേണ കടന്നുവന്ന ശിൽപികളാണ്‌ അലംകൃത മിനാരങ്ങളും താഴികക്കുടങ്ങളും തീർത്തത്‌. അമവീ ഭരണാധികാരി മർവാനുബ്‌നുൽ ഹകമിന്റെ പരിഷ്കാരങ്ങളിവിടെ ശ്രദ്ധേയമാണ്‌. മസ്ജിദുന്നബവിയുടെ അലങ്കാര സമ്പുഷ്ടിയിൽ ‘അംറുബ്‌നുൽആസ്വ്‌ മസ്ജിദ്‌’ രൂപപ്പെടുന്നത്‌ ഇക്കാലത്താണ്‌. അബ്ബാസീ ഭരണാധികാരി മഅ​‍്മൂനാണ്‌ പിന്നീടതിന്റെ സൗന്ദര്യവൽക്കരണത്തിൽ ശ്രദ്ധിച്ചിരുന്നത്‌. 1013 ൽ ഖലീഫ ഹാകിം സ്വർണലിപികൾ കൊണ്ട്‌ പള്ളി അലങ്കരിച്ചു. കാലിഗ്രഫി ജനകീയമാക്കി. 1050 ആയതോടെ ഇന്ത്യയിൽ നിന്ന്‌ കൊണ്ടുവന്ന തേക്കിൻ തടികൾ കൊണ്ട്‌ മിഹ്‌റാബ്‌ പുനർനിർമിക്കപ്പെട്ടു. ചില ഭാഗങ്ങൾ ചന്ദനത്തടികളുടെയും മാർബിളുകളുടെയും അലങ്കാര കോണുകളായി. ചുമരുകൾ വെണ്ണക്കല്ലിൽ പുത്തനുണർവ്‌ നേടി. ആർച്ചുകളുടെയും സ്തൂപങ്ങളുടെയും ആർക്കെയ്ഡുകളുടെയും ഈ സമ്മിശ്രരൂപം ഇന്നും ഇസ്ലാമിക വാസ്തുശിൽപത്തിന്റെ ഉത്തമ മാതൃകയായി ശേഷിക്കുന്നു.(4)

ജറൂസലമിലെ ഖുബ്ബത്തുസ്സ്വഖ്‌റ(ഉ​‍ീ​‍ാല ​‍ീള ഞീരസ)യാണ്‌ അമവീ നിർമാണകലയുടെ ഏറ്റവും വലിയ ഉദാഹരണം.(5) സുലൈമാൻ നബി(അ)ന്റെ കാലത്തോളം പഴക്കമുള്ള മസ്ജിദുൽ അഖ്സ്വയിൽ നിന്ന്‌ ഏകദേശം 200 മീറ്റർ അകലെയാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഹിജ്‌റ 72 ൽ പ്രഗത്ഭ അമവീ ഭരണാധികാരി അബ്ദുൽമലികാണ്‌ ഈ അലംകൃത കുംഭഗോപുരത്തിന്റെ പിതാവ്‌. തിരുമേനി � നിശാപ്രയാണം നടത്തി എന്ന്‌ വിശ്വസിക്കപ്പെടുന്ന ജറൂസലമിലെ പാറപ്പുറത്ത്‌ സ്ഥിതി ചെയ്യുന്ന ഈ ഗോപുരം ഇസ്ലാമിക വാസ്തുകലയുടെ ഏറ്റവും പഴക്കമുള്ള മാതൃകയാണ്‌. ഭരണമാറ്റങ്ങൾക്കനുസരിച്ച്‌ പലവുരു അറ്റകുറ്റപ്പണികൾക്ക്‌ വിധേയമായിട്ടുണ്ടെങ്കിലും കാലിഗ്രഫിയുടെയും അറബെസ്ഖിന്റെയും വശ്യത ഇന്നുമതിൽ മായാതെ നിലനിൽക്കുന്നു.(6) ശരാശരി 20.44 മീറ്റർ വ്യാസവും 30 മീറ്റർ ഉയരവുമാണ്‌ ഇതിന്റെ വലുപ്പം. ഉയർന്ന മദ്ദളാകൃതിയിലുള്ള ഒരു പടഹത്തിനു മുകളിൽ സംവിധാനിച്ച ഈ താഴികക്കുടം ധാരാളം അർധ സ്തൂപങ്ങളിലാണ്‌ താങ്ങിനിറുത്തപ്പെടുന്നത്‌. ചുറ്റും പരന്നുകിടക്കുന്ന അഷ്ടകോണിലുള്ള കെട്ടിടഭാഗം, മഞ്ഞനിറത്തിൽ ചാലിച്ചെടുത്ത ഈ താഴികക്കുടത്തിന്‌ ശക്തി പകരുന്നു. 56-ഓളം ജനവാതിലുകളുണ്ടിതിന്‌. പുറത്തെ അരമതിലും ലളിതമായ മുഖമണ്ഡപങ്ങളും ഏറെ ആകർഷണീയത പകരുന്നു.

ഈ താഴികക്കുടത്തിന്‌ കലാസവിശേഷതകളുണ്ട്‌. കെട്ടിടപ്ലാനിന്റെ ഉൽകൃഷ്ടമായ ജ്യാമിതിയാണ്‌ അതിലൊന്ന്‌. വൃത്താകൃതിയിലുള്ള കെട്ടിടനത്തിനകത്ത്‌ വർത്തുളാകൃതിയിൽ ശിലയിൽ കൊത്തിവെക്കപ്പെട്ട രണ്ട്‌ സമചതുരത്തിന്റെ വികസനത്തിന്റെ അടിസ്ഥാനത്തിലാണിത്‌ തയ്യാറാക്കപ്പെട്ടത്‌. അതുകൊണ്ടുതന്നെ ദ്രഷ്ടാക്കളെ സംബന്ധിച്ചിടത്തോളം പ്രഥമദൃഷ്ട്യാ വശീകരിക്കപ്പെടുകയാണത്രെ പതിവ്‌. രണ്ടാമത്തേത്‌ ബൈസാന്തിയൻ വാസ്തുശിൽപ പാരമ്പര്യത്തോടുള്ള സാധർമ്യമാണ്‌. നിരനനുകിടക്കുന്ന മാർബിൾ, മൊസൈക്ക്‌, സ്വർണം പൂശിയ വെങ്കല നിർമിത തട്ട്‌, പൊതുവെയുള്ള ഘടനാശൈലി എന്നിവയാണ്‌ ഇതിന്‌ വഴിതുറക്കുന്നത്‌. താഴികക്കുടത്തിന്റെ പുറംഭാഗം തങ്കത്തകിടുകളുടെ സൃഷ്ടിയാണ്‌. കാലനൈരന്തര്യത്തിന്റെ പ്രമാദങ്ങൾക്കു മുമ്പിൽ ഖുബ്ബത്തുസ്സ്വഖ്‌റയുടെ ബാഹ്യാലങ്കാരങ്ങൾക്ക്‌ നേരിയ തോതിൽ മങ്ങലേറ്റിട്ടുണ്ടെങ്കിലും അന്തർഘടന ഇന്നും ഇസ്ലാമിക വാസ്തുശിൽപത്തിന്റെ ചാരുത നശിക്കാതെ വിളങ്ങിനിൽക്കുന്നു. പിന്നെ, തങ്കോല്ലേഖിതമായ ഖുർആൻ സൂക്തങ്ങളും ക്ഷേത്രഗണിത-ലതാങ്കിത ഡിസൈനുകളും മാറ്റു കൂട്ടുന്നു.(7)

സൗന്ദര്യം മുറ്റിനിൽക്കുന്ന ഡമസ്കസിലെ അമവീ മസ്ജിദും നിർമാണകലയുടെ ഒരു അസാധാരണ ഫലമാണ്‌. വലീദുബ്‌നു അബ്ദിൽമലിക്‌ നിർമിച്ച ഇതും അമവീ വാസ്തുശിൽപ്പത്തിന്റെ നൂതന അധ്യായങ്ങൾ തുറന്നുകാട്ടുന്നു. മാർബിൾ, മൊസൈക്ക്‌ തുടങ്ങി ധാരാളം അലങ്കാര സംവിധാനങ്ങൾ സമ്മേളിച്ച ഈ പള്ളി ഭീമമായ സമ്പത്തിന്റെയും അധ്വാനത്തിന്റെയും സൃഷ്ടിയായാണ്‌ പറയപ്പെടുന്നത്‌. 12000 തൊഴിലാളികളെ ഉപയോഗിച്ച്‌ ഒമ്പത്‌ വർഷമാണത്രെ ഇതിന്റെ നിർമാണ കാലം. ഏതായിരുന്നാലും നിലവിലുള്ള ശൈലികളിൽ നിന്ന്‌ ഭിന്നമായി ആകർഷണീയമായ ഒരു കലാരൂപമായതിനാൽ അഭൂതപൂർവമായ സ്വീകാര്യതയാണിത്‌ നേടിയത്‌. അതുകൊണ്ടുതന്നെ പിന്നീട്‌ മുസ്ലിം ലോകത്ത്‌ ഉയർന്നുവന്ന പല പള്ളികളും നിർമാണഘടനയിൽ ഇതിനെ അനുകരിക്കുന്നവയായിരുന്നു.

അമവികളുടെ ഗംഭീരമായ തുടക്കം അടിത്തറയായി ഉണ്ടായിരുന്നിതനാൽ അബ്ബാസികളുടെ വളർച്ച ഏറെ എളുപ്പമായിരുന്നു. കലാപരമായും വാസ്തുശിൽപപരമായും അവർ കൊളുത്തിവെച്ച ദീപങ്ങൾ പിൽക്കാല ലോകത്തിന്‌ ആസ്വദ്യമാണ്‌. ഭരണത്തിന്റെ ആസ്ഥാനനഗരിയായ ബഗ്ദാദ്‌ തന്നെ ഈ വസ്തുതയാണ്‌ വിളിച്ചോതുന്നത്‌. ഹാറൂൻ റശീദിന്റെ കാലം വിജ്ഞാനീയങ്ങളുടെയും വാസ്തുവിദ്യയുടെയും സ്വർഗഭൂമിയായി വിരാജിക്കുകയായിരുന്നു ഇവിടം. പിന്നീട്‌ വന്ന പല കെട്ടിടങ്ങളും കൊട്ടാരങ്ങളും ഏറെ ചന്തം പകരുന്നതായിരുന്നു. അക്കാലത്താണ്‌ ഖലീഫ മുഅ​‍്തസിം ആസ്ഥാന നഗരം ചില സാങ്കേതിക കാരണങ്ങളാൽ സമാറയിലേക്ക്‌ മാറ്റുന്നത്‌. സുപ്രസിദ്ധ ഹിസ്റ്റോറിയൻ യഅ​‍്ഖൂബ്‌ വിലയിരുത്തുന്നതുപോലെ ഒരു പുതിയ നിർമാണത്തിന്‌ ഖലീഫ തന്റെ ശിൽപികളെ നല്ലപോലെ ഉപയോഗപ്പെടുത്തി. താമസിയാതെ, മനോഹരമായ അലങ്കാര കലകളോടെ പള്ളികളും കൊട്ടാരങ്ങളും നിർമിക്കപ്പെട്ടു. ചുറ്റും ഇസ്ലാമിക സിറ്റിയുടെ വശ്യത തളംകെട്ടി നിൽക്കുന്ന ഒരു മാർക്കറ്റും.(8)

അമവീ നിർമാണകലയെപോലും വെല്ലുന്നതായിരുന്നു സമാറയിലെ മസ്ജിദ്‌. സൗന്ദര്യവർധകങ്ങളായ കാലിഗ്രഫികളും കൊത്തുപണികളും ഏറെ ആകർഷണീയത പകർന്നു. (848-852 കാലയളവിൽ നിർമാണം). നൂറ്റാണ്ടുകളോളം ലോകത്തെ ഏറ്റവും വലിയ പള്ളിയെന്ന ഖ്യാതി ഇതിനായിരുന്നു. മാർബിൾ, ഗ്ലാസ്‌, മൊസൈക്ക്‌ തുടങ്ങിയ അലങ്കാരങ്ങളാൽ സമൃദ്ധമായി ഇതിനെ ഏറെ വ്യതിരിക്തമാക്കുന്നത്‌ മിഹ്‌റാബിന്റെ എതിർവശത്ത്‌ നിർമിക്കപ്പെട്ട സർപിളാകൃതിയിലുള്ള ഗോപുര(ടുശൃമഹ ങശിമൃല​‍േ)മാണ്‌. ഏതോ പുരാതന ശൈലിയോട്‌ സാധർമ്യമുള്ള ഇത്‌ 12-​‍ാം നൂറ്റാണ്ടിൽ പുതിയൊരു കലാരൂപമായി രംഗത്തുവരികയായിരുന്നു.

കൈറോയിലെ ഇബ്‌നുതുലൂൻ മസ്ജിദും അലങ്കാരചാരുതയിൽ അസാധാരണത്വം പുലർത്തുന്നു. വളഞ്ഞുപുളഞ്ഞ തൂണുകളും നിരനിരയായി കവാടങ്ങളുമുള്ളത്‌ ദർശനാലങ്കാരത്തിന്റെ ഒരു മാധുര്യരൂപമാണ്‌. നൂതന ശൈലികളോട്‌ സാദൃശ്യം പുലർത്താത്തതാണെങ്കിലും ഇതിന്റെ ആകാരം തന്നെയാണിതിന്‌ ഭംഗി പകരുന്നത്‌. കട്ടിയുള്ള ചുമരും അതിൽ നിറഞ്ഞുനിൽക്കുന്ന അലങ്കാരങ്ങളും ഇതിന്റെ പ്രത്യേകതയാണ്‌. ഇടക്കിടെ വിരളമല്ലാത്ത നിലക്ക്‌ മരാലങ്കാര(ണീ​‍ീറലി ം​‍ീ​‍ൃസ​‍െ)ങ്ങൾ കൊണ്ടും സജ്ജീകരിക്കപ്പെട്ടിരിക്കുന്നു.(9)

ശവകുടീരങ്ങളാണ്‌ ഇക്കാലത്ത്‌ ഉയർന്നുവന്ന നിർമാണകലയുടെ പുതിയ ശൈലി. അബ്ബാസീ ഭരണാധികാരി മുഖ്തദിറിനാണിത്‌ ആദ്യമായി നിർമിക്കപ്പെട്ടത്‌. സിറിയയിലെ റുസാഫയിൽ ഉയർന്നുനിൽക്കുന്ന ഈ കുടീരം കലാവൈഭവത്തിന്റെ ഇതര രൂപങ്ങളെ കവച്ചുവെക്കുന്നു. പത്താം നൂറ്റാണ്ടിന്റെ ആദ്യപാതിയിൽ നിലവിൽ വന്ന സമാനീ ഭരണാധികാരി ഇസ്മാഈലിന്റെതാണ്‌ മറ്റൊന്ന്‌. ബുഖാറയിലെ വാസ്തുശിൽപം അടിസ്ഥാനമാക്കിയാണ്‌ ഇതിന്റെ നിർമാണം.

സുഫീ ഖാൻഖാഹുകളും വാസ്തുശിൽപത്തിന്റെ സമന്വയരൂപങ്ങളായിരുന്നു. എപ്പോഴും ദൈവികസ്മരണ അണയാതെ സൂക്ഷിക്കാൻ കാലിഗ്രഫി, അറബെസ്ഖ്‌ പോലെയുള്ള രൂപങ്ങളെയാണ്‌ ജ്ഞാനികൾ ധാരാളമായി തെരഞ്ഞെടുത്തിരിക്കുന്നത്‌. അതുകൊണ്ടുതന്നെ നിർമാണകലയിലെ ഇസ്ലാമീകരണവും അവരെ ഹഠാദാകർഷിച്ചു. ഇറാനിലായിരുന്നു ഇവയുടെ തുടക്കമെങ്കിലും പിൽക്കാലത്ത്‌ മുസ്ലിം ലോകത്തിന്റെ പല ഭാഗത്തേക്കും വ്യാപിക്കുകയുണ്ടായി.

ഖുറാസാൻ കേന്ദ്രീകരിച്ച്‌ ഭരണം നടത്തിയിരുന്ന സൽജൂഖികൾ പൊതുവെ വാസ്തുകലയുടെ സംരക്ഷകരായിരുന്നു. നിസാമുൽ മുൽക്‌ എന്ന കലാകാരൻ തയ്യാറാക്കിയ സിയാസത്ത്‌ നാമ (ആ​‍ീ​‍ീസ ​‍ീള ഏ​‍ീ​‍്ലൃ​‍ി​‍ാലി​‍േ) തന്നെ ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്‌. വിവിധ രാഷ്ട്രീയ സമസ്യകൾ വ്യവർത്തിക്കുന്നതിനിടെ മാതൃകാഭരണാധികാരിയായി അദ്ദേഹം മുന്നോട്ടുവെക്കുന്നത്‌ മാലിക്‌ ഷായെയാണ്‌. അദ്ദേഹത്തിന്റെ സവിശേഷതയാകട്ടെ, നിർമാണപ്രവർത്തനങ്ങളിലെ നിപുണതയും. കൊട്ടാരങ്ങൾ, പുള്ളികൾ, കലാലയങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, റോഡുകൾ, പാലങ്ങൾ, കനാലുകൾ, ഭൂഗർഭ അറകൾ തുടങ്ങിയവ തന്റെ സേവനപ്രക്രിയകൾക്കുദാഹരണങ്ങളാണ്‌.
പ്രധാന വഴികളിൽ അങ്ങിങ്ങായി നിർമിച്ചുവെക്കുന്ന സത്രങ്ങളാണ്‌ (ഇമൃമ്മി ടലൃമശ) സൽജൂഖികളുടെ മറ്റൊരു മാതൃക. പല വിദൂര ദേശങ്ങളുമായി കച്ചവടബന്ധം ശക്തിപ്പെട്ട ഇത്തരുണത്തിൽ ഇത്തരമൊരു സംവിധാനം ഉപകാരപ്രദമായിരുന്നു. കേവലം വിശ്രമഗേഹമെന്നതിലുപരി ചിലതിൽ നമസ്കരിക്കാനും കുളിച്ച്‌ ശുദ്ധിവരുത്താനുമുള്ള സൗകര്യങ്ങളുമുണ്ടായിരുന്നു.

പതിനൊന്നാം നൂറ്റാണ്ടിൽ ഇസ്വ്ഫഹാനിലെ വലിയ പള്ളി പുതുക്കിപ്പണിയുന്നതിൽ ഏറെ തൽപരരായിരുന്നു സൽജൂഖികൾ. പക്ഷേ, ഇന്ന്‌ നാം അവിടെ കാണുന്ന മസ്ജിദിന്‌ ഇവരുടെ സ്വാധീനം മാത്രമല്ല. കാരണം, പിന്നീട്‌ വന്ന പല ഭരണാധികാരികളും ഭാഗികമായി ഇത്‌ അലങ്കരിച്ചിരുന്നു. ഇന്നവിടെയുള്ള മിഹ്‌റാബ്‌ മംഗോളിയക്കാരുടേതും ശിശിരകാല ആരാധനാമുറി (ണശിൽ ജൃമ്യലൃ ഒമഹഹ) തിമൂരികളുടേതും മിനാരങ്ങൾ സഫവികളുടേതുമാണെന്നാണ്‌ അനുമാനിക്കപ്പെടുന്നത്‌.
ഈജിപ്തിൽ ഫാഥിമികളുടെ മഹത്തരമായൊരു സൃഷ്ടിയായിരുന്നു അൽഅഷർ പള്ളി. ഖലീഫ്‌ അൽമുഇസ്സു ലി ദീനില്ലാഹിയുടെ കാലത്ത്‌ നിർമിക്കപ്പെട്ട (ജൗഹർ) ഇതിന്റെ ശിൽപഭംഗി പത്താം നൂറ്റാണ്ടിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട്‌ ശിയാക്കളെ പരാജയപ്പെടുത്തി കടന്നുവന്ന സ്വലാഹുദ്ദീൻ അയ്യൂബിയും മംലൂക്‌ സുൽഥാന്മാരുമാണ്‌ ഇത്‌ സംരക്ഷിച്ചുപോന്നത്‌.

നിർമാണകലയിൽ അയ്യൂബീ ഭരണാധികാരികളും ഇവിടെ ഒട്ടും പിന്നിലായിരുന്നില്ല. ഇക്കാലത്ത്‌ അവരുടേതായ ഒരു വാസ്തുശിൽപശൈലി തന്നെ വളർന്നുകഴിഞ്ഞിരുന്നു. കൈറോ കൊട്ടാരം മോടിപിടിപ്പിച്ച സുൽഥാൻ കാമിലിന്റെ കലാശൈലി ഇതിനുദാഹരണമാണ്‌. കൂടാതെ സ്വലാഹുദ്ദീൻ അയ്യൂബി നിർമിച്ച കോട്ടകളും അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഇമാം ശാഫിഈ(റ)വിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട സ്ഥാപനവും അലങ്കാരങ്ങളും നിറപ്പകിട്ടാർന്നതുമായിരുന്നു.

ഡമസ്കസ്‌ കഴിഞ്ഞാൽ ഏറ്റവും വലിയ സിറിയൻ നഗരമായി ഗണിക്കപ്പെടുന്ന ഹലബ്‌ (അലപ്പോ) വാസ്തുവിദ്യയുടെ പുതിയൊരു അധ്യായമാണ്‌. ധാരാളം ചരിത്രസ്മാരകങ്ങൾ കൊണ്ടും വിവിധ രൂപങ്ങളിലുള്ള പള്ളികൾ കൊണ്ടും നിബിഢമായ ഇവിടം കലാചാതുരിയുടെ സങ്കരഭൂമിയായാണ്‌ അറിയപ്പെടുന്നത്‌. 715 ൽ നിർമിതമായ ജാമിഉസ്സകരിയ്യയും പള്ളിയും മദ്‌റസയും സംഗമിക്കുന്ന അൽഫിർദൗസും ഈ വസ്തുതക്ക്‌ സാക്ഷി നിൽക്കുന്നു. കണ്ണെത്താ ദൂരത്തിൽ നീണ്ടുകിടക്കുന്ന തൂണുകളും കമാനങ്ങളും വിചിത്രാകൃതികളിലുള്ള മിനാരങ്ങളുമാണ്‌ ഇവയെ വ്യതിരിക്തമാക്കുന്നത്‌.
നിർമാണകലയിൽ ഉസ്മാനികൾക്ക്‌ അമിതമായ അഭിനിവേശമായിരുന്നു. പല പുരാതനശൈലികളും തിരിച്ചുകൊണ്ടുവരാൻ ശ്രമം നടത്തിയ അവർ പള്ളിനിർമാണം ഒരു കലയായിട്ടായിരുന്നു ഗണിച്ചിരുന്നത്‌. മുഹമ്മദുൽ ഫാതിഹ്‌ ഇസ്തംബൂൾ നഗരത്തിൽ ഒരു പള്ളിയുണ്ടാക്കാൻ ഖാരിസ്തോദുലുസ്‌ എന്ന ഗ്രീക്ക്‌ ശിൽപിയെ ക്ഷണിച്ചുവരുത്തുകയായിരുന്നുവത്രെ. അല്ലെങ്കിലും ഇക്കാലത്ത്‌ നിർമിതമായ കെട്ടിടങ്ങൾ വാസ്തുകലയിൽ വളരെ മുൻപന്തിയിലായിരുന്നു. ജാമീഅബീ അയ്യൂബ്‌, മസ്ജിദ്‌ ബായസീദ്‌, ജാമീ സുലൈമാനിയ്യ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്‌.

പതിനൊന്ന്, വാസ്തുകലയിലെ ചാരുദൃശ്യങ്ങള്‍

വാസ്തുകലയിലെ ചാരുദൃശ്യങ്ങൾ

ഇസ്ലാമിക വാസ്തുവിദ്യ അലങ്കാരത്തിന്റെ മൂർധന്യതയാണ്‌. അനുപമമായ ക്രമീകരണവും അസാധാരണമായ സമീപനവുമാണ്‌ ഇതിനെ വ്യതിരിക്തമാക്കുന്നത്‌. തനിമയാർന്ന പൈതൃകത്തിന്റെ വശ്യമായ കോണുകൾ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇതാവാഹിച്ചിരിക്കുന്നു. നാമിന്ന്‌ കാണുന്ന മുസ്ലിം വാസ്തുശിൽപത്തിന്റെ ചാരുത ഇത്തരം ചില അവശ്യഘടകങ്ങളുടെ സ്വതന്ത്രമായ അവതരണമാണ്‌. ഈ വിചിത്ര ചിത്രണങ്ങളിലൂടെയാണ്‌ കലാപ്രേമികൾ അവയുടെ ആത്മാവിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നത്‌.

വാസ്തുശിൽപങ്ങൾക്ക്‌ നാഗരികതയോളം പഴക്കമുണ്ട്‌. ചരിത്രപശ്ചാത്തലങ്ങളെ സംബന്ധിച്ചിടത്തോളം ദേവാലയങ്ങൾ, പൊതുമന്ദിരങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയാണ്‌ ഇവയുടെ ദൃഷ്ടാന്തങ്ങൾ. കല്ലുകളിൽ നിന്ന്‌ തുടങ്ങി വികസിത ലോകത്തിത്‌ ഇഷ്ടികയും കുമ്മായവും വിട്ടുകടന്നിരിക്കുന്നു. മനോഹരങ്ങളായ കമാനങ്ങൾ, ഗോപുരങ്ങൾ, വളഞ്ഞ വാതിലുകൾ തുടങ്ങിയവ ഈ പദാർഥങ്ങളിൽ രൂപം കൊണ്ടതോടെ വാസ്തുകലക്ക്‌ കൂടുതൽ വൈചിത്ര്യവും ആകർഷകത്വവും സിദ്ധിക്കുകയായിരുന്നു.(1)

സത്യത്തിൽ സ്ഥലകലകളിൽ പരമപ്രധാനമായ ഒന്നാണ്‌ വാസ്തുശിൽപം. ഇതരരൂപങ്ങളിലെന്ന പോലെ ഘനം, പിണ്ഡം എന്നീ സ്ഥലഗുണങ്ങൾ ഇതിൽ ഉൾച്ചേർന്നിരിക്കുന്നു. സ്ഥലത്തിന്റെ ലംബതലത്തിലും തിരശ്ചീന തലത്തിലുമുള്ള മാനങ്ങളെയും ഘനമാനത്തെയും ഉപയോഗപ്പെടുത്തിയാണ്‌ ഇവ ഉരുവംകൊള്ളുന്നത്‌. നാം സാധാരണ പരിചയപ്പെട്ടുകൊണ്ടിരിക്കുന്ന പള്ളികൾ, കൊട്ടാരങ്ങൾ, പാലങ്ങൾ, ഗോപുരങ്ങൾ, കമാനങ്ങൾ, സ്തംഭങ്ങൾ തുടങ്ങിയ അകത്ത്‌ പ്രവേശിക്കാൻ കഴിയുന്നതും കഴിയാത്തതുമായ രൂപങ്ങളാണ്‌ ഇതിനുദാഹരണം.

പശ്ചാത്തല രൂപീകരണം (ഘമിറരെമുശിഴ) നിർമാണ കലയുടെ ഒരു അഭിവാജ്യഘടകമാണ്‌. ഒരു പള്ളിയെയോ കൊട്ടാരത്തെയോ ആകർഷകമാക്കുന്നതിൽ അത്‌ നിർമിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥലത്തിനും പരിസരങ്ങൾക്കും അനിർവചനീയമായ പങ്കുണ്ട്‌. സൗധങ്ങളുടെ ചുറ്റുപാടുമായുള്ള ബന്ധമാണ്‌ മറ്റൊന്ന്‌. ഒരു കെട്ടിടവും അതിന്റെ പരിസരവും പല നിലക്കും ബന്ധപ്പെട്ടിരിക്കുന്നു. ചുറ്റുമതിലുകളും പ്രവേശകങ്ങളും അതിന്റേതായ ദൗത്യങ്ങളാണ്‌ നിർവഹിക്കുന്നത്‌. സാധാരണ ഗതിയിൽ ഗ്രാമ-നഗര-സംവിധാനം (ഞൗ​‍ൃമഹ മിറ ഡൃയമി ഉലശെഴി) എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌.

ഇസ്ലാമിക വാസ്തുശിൽപത്തെ വ്യതിരിക്തമാക്കുന്നത്‌ അതിന്റെ അമൂർത്തതയാണ്‌. അലങ്കാര കലയുടെ പ്രധാന ഭാഗമായ ഇത്‌ അതിഭൗതികതയെയാണ്‌ സൂചിപ്പിക്കുന്നത്‌. പൊതുവെ, അലങ്കാര കലകളിലെ അമൂർത്തത ഭാവനയിൽ കാണാനും അനന്തര വിശേഷങ്ങൾ അറിയാനും ആസ്വദിക്കാനും തരിമ്പും പ്രയാസമുണ്ടാവില്ല. കാരണം, ചിന്തകൾക്ക്‌ അനുഗുണമല്ലാത്ത, പ്രകൃതിവിരുദ്ധമായ ഏതു തരത്തിലുള്ള ശൈലീകരണത്തെയും ഇസ്ലമിക കല തള്ളിക്കളയുന്നു. എന്നാൽ ഗോപുരം, സൗധം, ഭൂദൃശ്യ സജ്ജീകരണം, നഗരസംവിധാനം തുടങ്ങിയവയിൽ അമൂർത്തത വായിച്ചെടുക്കൽ വളരെ എളുപ്പമാണ്‌. അതുകൊണ്ടുതന്നെ ഏതൊന്നിന്റെയും പ്രകൃത്യയായുള്ള രൂപത്തിൽ മാറ്റം വരുത്തിയാണ്‌ ഇസ്ലാമിക കലയിൽ അമൂർത്തത സാക്ഷാൽക്കരിക്കപ്പെടുന്നത്‌.

പ്രകൃതിയുടെ ഈ ആകൃതിമാറ്റത്തിന്‌ ഇസ്മാഈൽ റാജി ഫാറൂഖി അഞ്ച്‌ ന്യായങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട്‌. പുതുതായി നിർമിച്ച വാസ്തുശിൽപത്തിന്റെ ബാഹ്യരൂപാവതരണമാണ്‌ അതിലൊന്ന്‌. ഘനരൂപങ്ങൾ, പൊതുസ്ഥാപനങ്ങൾ, ഭൂദൃശ്യം, സൗധസമുച്ചയം തുടങ്ങിയവയിലാണ്‌ ഇതുപയോഗിക്കപ്പെടുന്നത്‌. വ്യക്തമായി പറഞ്ഞാൽ വാസ്തുശിൽപത്തിന്റെ അമൂർത്തസ്വഭാവം പൂർണമാകുന്നതുതന്നെ ഈ ബാഹ്യാവരണം കൊണ്ടാണ്‌.(2)

രണ്ടാമത്തേത്‌ നിർമാണവസ്തുക്കളുടെ രൂപാന്തീകരണമാണ്‌. വസ്തു അപ്രധാനവും സൗന്ദര്യം പ്രധാനവുമാകുന്ന അവസ്ഥയാണിത്‌. ഇവിടെ കാഴ്ചക്കാരനെ വശീകരിക്കാനെത്തുന്നത്‌ കെട്ടിടത്തിന്റെ ആകാരമോ ഭീകരതയോ അല്ല. മറിച്ച്‌ അതിന്റെ നിർമാണഘടനയിൽ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യമാണ്‌. വസ്തു എന്ന മൂർത്തരൂപത്തിനപ്പുറം ഘടനയെന്ന അമൂർത്തരൂപമാണ്‌ ഇവിടെ തെളിഞ്ഞുവരുന്നത്‌. നിർമാണ ഘടനയുടെ രൂപ പെരുമാറ്റവും മതിൽകെട്ടുകളുടെ രൂപാന്തരീകരണവുമാണ്‌ മറ്റു രണ്ടെണ്ണം. പുറത്തുനിന്നുള്ള കലാവീക്ഷണവും ചുറ്റുമതിലിന്റെ സൗന്ദര്യവുമാണ്‌ ഇവിടെ വിഷയീഭവിക്കുന്നത്‌. അവസാനമായി ധർമവൈവിധ്യങ്ങളുടെ രൂപാന്തരീകരണം. നിർമിതംആയ വാസ്തുശിൽപത്തിൽ എങ്ങനെ ക്രിയാവിക്രയങ്ങൾ നടത്തപ്പെടുന്നുവെന്നാണ്‌ ഇവിടെ പരിഗണിക്കപ്പെടുന്നത്‌. അഥവാ, അമൂർത്തത അപ്പോഴും നിലനിൽക്കുന്നുവെന്ന്‌ സാരം.(3)

ഇസ്ലാമിക വാസ്തുശിൽപങ്ങൾക്ക്‌ ദൃഷ്ടികൾക്കൊള്ളൊനാകാത്ത ഒരു വിശുദ്ധ വശമുണ്ട്‌. കേവലം മണ്ണ്‌, കല്ല്‌, കുമ്മായം എന്നതിലുപരി ഒരു ആത്മിക പരിവേഷമാണ്‌ ഇവിടെ പ്രകടമാകുന്നത്‌. വാസ്തുകലയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമായ കഅ​‍്ബാലയവും ഇതിന്‌ തെളിവാണ്‌. സാക്ഷാൽ ദ്രഷ്ടാക്കൾ വായിച്ചെടുക്കുന്നതിലപ്പുറം നൂറ്റാണ്ടുകളുടെ ചരിത്രവും ദൈവബോധത്തിന്റെ പാരമ്യതയുമാണ്‌ ഇതിൽ കുടികൊള്ളുന്നത്‌. ഹുസൈൻ നസ്ര്‌ പറയുന്ന പോലെ വിശുദ്ധ വാസ്തുകല (ടമരൃലറ അ​‍ൃവശലേർ​‍ൃല) ദിവ്യസൃഷ്ടിയുടെ യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നു. അഴുക്കകറ്റുന്ന മേൽവസ്ത്രത്തിനുള്ളിൽ ആത്മാവിനെ പോഷിപ്പിക്കുന്ന കലയുടെ ഹൃദയഭാഗമുണ്ട്‌. ഈ ആത്മധാര കലകളിൽ നിൽക്കുന്നിടത്തോളം കാലം കല ദൈവവിശ്വാസത്തിന്റെ പൊരുളുൾക്കൊള്ളുന്നു.

ശാന്തിനികേതനങ്ങളാണ്‌ സത്യത്തിൽ ലക്ഷണമൊത്തൊരു വാസ്തുശിൽപം. ഏകദർശനത്തിലൂടെ തന്നെ ആത്മിക നിർവൃതി സിദ്ധിക്കുന്നതോടൊപ്പം പ്രക്ഷുബ്ധ മാനസങ്ങൾക്കിത്‌ കുളിർമ പകരുന്നു. കൈറോയിലെ ഇബ്‌നുതൂലുൻ മസ്ജിദ്‌ ഈ ഗണത്തിൽ പെട്ടതാണ്‌. അലങ്കാരനിബിഢമായ ഇതിന്റെ പ്രഥമ ദർശനം തന്നെ മനുഷ്യനെ മദിക്കാൻ മാത്രം പര്യാപ്തമാണത്രെ. ബാഹ്യനിർമാണത്തിന്റെ മേന്മയാണിത്‌. ഹൃദയമരുഭൂമികളുടെ ദാഹം.

ഓരോ കെട്ടിടത്തിന്റെ നിർമാണ ഘടനക്കും അവയുടെ പണിതാവായ മനുഷ്യാത്മാവുമായി ബന്ധമുണ്ട്‌. കെട്ടിടത്തിന്റെ ആകാരവും അലങ്കാര മേഖലകളും മാറുന്നതിനനുസരിച്ച്‌ ഈ ബന്ധത്തിലും മാറ്റം വരുന്നു. അവയോടുള്ള അടുപ്പത്തിലും സമീപനത്തിലും വിശാലത വന്നുപിണയുന്നു. ഇസ്വ്ഫഹാനിലെ ശാഹ്‌ മസ്ജിദും ശൈഖ്‌ ലുഥ്ഫുല്ലാ പള്ളിയും ഇസ്ലാമിക നിർമാണകലയുടെ മകുട ബിംബങ്ങളാണ്‌. അതുകൊണ്ടുതന്നെ ദ്രഷ്ടാക്കൾ അതിനുസൃതമായ സമീപനമാണ്‌ ഇതിനോട്‌ പുലർത്തിക്കൊണ്ടിരിക്കുന്നത്‌. നിർമാണവൈഭവം കണ്ട്‌ മനസ്സ്‌ മാറുന്നതും പരിസരം മറക്കുന്നതും ഇത്തരത്തിലാണ്‌.
ഇവിടെ ഒരു ഗോപുരം നിർമിക്കുന്നത്‌ ദർശനചാതുരിക്കോ ആചാര്യകീഴ്‌വഴക്കത്തിനോ അല്ല. ഒരുപക്ഷേ, അത്യുഷ്ണത്തിനോ ശൈത്യത്തിനോ ഇത്‌ തടവായേക്കാം. പക്ഷേ, ഇസ്ലാമിക കലയിൽ അതിനൊരു സ്ഥാനമുണ്ട്‌. ഭൗമോപരിതലത്തിൽ നിന്നോ കെട്ടിട മച്ചിൽ നിന്നോ സ്വർഗലോകത്തേക്ക്‌ എത്തിനോക്കുന്ന ഇത്‌ ദൗഹീദിന്റെ മൗനപ്രഘോഷണമാണ്‌. ദൈവത്തിന്റെ ഏകതയും സമഷ്ടിയുടെ ബഹുത്വവും-ആശ്രയത്വവും-ഇവിടെ പ്രകടമാകുന്നു. ഭക്തലോകത്തെ സംബന്ധിച്ചിടത്തോളം ഐഹികതയുടെ ഊരാവലയത്തിൽ നിന്ന്‌ ദൈവലോകത്തിന്റെ ശാന്തതയിലേക്ക്‌ ആരോഹണം ചെയ്യാനുള്ള അമരമാണിത്‌. ശാരീരിക പ്രയാണത്തിന്‌ പകരം ആത്മയാനം മാത്രമേ ഇവിടെ നടക്കുന്നുള്ളുവെന്നു മാത്രം.

സ്മാരകങ്ങളും മിനാരങ്ങളും പുണ്യാത്മാക്കളുടെ ലോക(അ​‍ിഴലഹശര ണീ​‍ൃഹറ)ത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. സമചതരും (ഞലരമ്ഴഹല) ഭൗതികതയെ തന്നെ ഓർമപ്പെടുത്തുന്നു കെട്ടിട പൂമുഖത്തെ മുഖാറനകളാ(പിഞ്ഞാണം, ഇഷ്ടിക, വെങ്കലം തുടങ്ങിയവ ഉപയോഗിച്ചുള്ള ത്രിമാന കലാരൂപങ്ങൾ)കട്ടെ അഭൗമചിന്തക്കാണ്‌ മനുഷ്യനിൽ സൃഷ്ടി നൽകുന്നത്‌. ഇവക്കെല്ലാമൊപ്പം, നിർമാണകലയിലെ സവിശേഷതകളിലൊന്നായ സ്തൂപങ്ങളുടെ ബാഹ്യാലങ്കാരം ദിവ്യസൗകുമാര്യത്തിന്റെ ചൂണ്ടുപലകയാണ്‌. താഴികക്കുടങ്ങളും കുംഭഗോപുരങ്ങളും കണക്കെ ഇവയും മനോഹാരിത ശൈലികളിൽ പെടുന്നു.
നസ്ര്‌ സമർഥിക്കുന്ന പോലെ ഇസ്ലാമിക വാസ്തുകലയിൽ പ്രകാശ(ഘശഴവ​‍േ)ത്തിന്‌ അനിഷേധ്യമായൊരു പങ്കുണ്ട്‌. അല്ലെങ്കിലും കലക്ക്‌ ദൈവവുമായി ബന്ധമുള്ളതുകൊണ്ടുതന്നെ ദിവ്യപ്രഭക്ക്‌ കലയുമായി പൊരുത്തമുണ്ടാവുക അനിവാര്യമാണ്‌. വിശാലാർഥത്തിൽ ഖുർആൻ അതിന്‌ സാക്ഷി നിൽക്കുന്നുണ്ട്‌: ‘ദൈവം ആകാശഭൂമികളുടെ പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമ വിളക്കുമാടത്തിലെ ഒരു ചെരാതു പോലെ. അതുതന്നെ ഒരു സ്ഫടികത്തിനകത്തും. സ്ഫടികം ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു.’(4) ആദ്യപ്രകാശം തമസ്സാർന്ന ലോകത്തെ പ്രഭാമയമാക്കിയപോലെ ഇത്‌ നിർമാണകലയെ സുന്ദരമാക്കുന്നു. ഉദാഹരണത്തിന്‌ ഗ്രാനഡയിലെ കൊട്ടാരസമുച്ചയവും ഇറാനിയൻ ആരാധനലായങ്ങളും താജ്മഹലും. നിപുണകരങ്ങളേതായാലും ഇസ്ലാമിക കലാശൈലി പരിരംഭണം ചെയ്തതിനാൽ ഇവയിൽ അസ്തമിക്കാത്ത ഒരു വെട്ടമുണ്ട്‌. അതന്വേഷിച്ചാണ്‌ സഞ്ചാരികൾ ഇന്നും ഇവ തേടി എത്തിക്കൊണ്ടിരിക്കുന്നത്‌. ബർകാർത്ത്‌ (ആ​‍ൗ​‍ൃരസവമൃറ​‍േ) ഇവ്വിഷയകമായി വളരെ മുമ്പുതന്നെ ചിന്തിച്ചിരുന്നു. അൽഹംറയെക്കുറിച്ച്‌ പറയവെ അദ്ദേഹമെഴുതി: ‘ഇസ്ലാമിക വാസ്തുകലയിൽ പ്രകാശത്തിന്റെ മനസ്സിലാക്കണമെങ്കിൽ ഗ്രാനഡയിലെ കൊട്ടാരസമുച്ചയം നേരിൽ കണ്ടാൽ മതി. അതിലെ സിംഹ-മുറ്റവും അതിന്റെ പശ്ചാത്തലവും പ്രകാശനിർഭരമാണ്‌.’(5)

ആദ്യകാലം മുതൽക്കേ സ്വൂഫികൾ ഇതിൽ ബദ്ധശ്രദ്ധരായിരുന്നു. സ്വൂഫിസവും ആധ്യാത്മികതയും എത്രമാത്രം പരസ്പര ബന്ധിതമാണെന്ന്‌ അവർ മനസ്സിലാക്കി. അങ്ങനെയാണ്‌ സുഹ്‌റവർദിയും ശംസുദ്ദീൻ ശഹ്‌റസൂരിയും ഖുഥ്ബുദ്ദീൻ ശീറാസിയും കടന്നുവരുന്നത്‌. ആത്മികതയുടെ ശ്രദ്ധാലോകത്ത്‌ വിരാജിച്ചിരുന്ന അവർ ദിവ്യവെളിച്ചത്തിന്റെ നിഴൽ കാണുമ്പോഴാണ്‌ ഇതിൽ ബോധവാന്മാരായിരുന്നത്‌. ഇസ്ലമിക വാസ്തുകലയിലെ മിനാരങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. വെളിച്ചത്തെ അർഥമാക്കുന്ന അറബീസംജ്ഞയിൽ നിന്നാണ്‌ ഇതിന്റെ ജന്മം തന്നെ. അല്ലെങ്കിൽ ഇരുളാർന്ന വഴിത്താരയിൽ നിന്ന്‌ മനുഷ്യനെ സന്മാർഗദർശനം നടത്തിയത്‌ മിനാരങ്ങളായിരുന്നു. ടുണീഷ്യയിലെ ഖൈറുവാൻ മസ്ജിദ്‌ ഈ യാഥാർഥ്യങ്ങളെ സുവിദിതമാക്കുന്നതാണ്‌.(6)

സാഹചര്യങ്ങൾക്ക്‌ വിരുദ്ധമായി നിറങ്ങ(ഇ​‍ീഹീ​‍ൗ​‍ൃ​‍െ)ളാണ്‌ ഇസ്ലാമിക നിർമാണകലയെ ആകർഷണീയമാക്കുന്ന മറ്റൊരു ഘടകം. വർണങ്ങൾക്ക്‌ ഭൗതികത പകരുന്ന ആധുനിക ശൈലികൾക്ക്‌ പകരം നിറങ്ങൾക്ക്‌ ആത്മികത പകരുന്ന സമ്പ്രദായമായിരുന്നു അന്നത്തേത്‌. നിശ്ചിത വർണങ്ങളിൽ സന്തോഷവും സന്താപവും ആർദ്രതയും നിബിഡമായ ഒരു വാസ്തുശിൽപം പുസ്തകങ്ങളെക്കാൾ വാചാലമായി പരിവർത്തിതമാകുകയായിരുന്നു.

വെളുപ്പുനിറം ആത്മികതയുടെ മുഖമുദ്രയാണ്‌. തിരുമേനി � സ്നേഹിച്ച ഈ നിറം അനുയായികൾ വസ്ത്രധാരണയിൽ വരെ അനുകരിച്ചുവരുന്നു. സത്യത്തിൽ, തൗഹീദിന്റെ വഴിയിൽ, ഭൂമിയിലെ സ്വർഗീയാനുഭൂതിയാണ്‌ ഇതിലൂടെ ലഭ്യമാകുന്നത്‌. കറുപ്പ്‌ ഗാംഭീര്യതയെ പ്രതിനിധാനം ചെയ്യുന്നു. സൗന്ദര്യവുമായി പിണഞ്ഞുകിടക്കുന്ന ഇതാണ്‌ വിശുദ്ധ കഅ​‍്ബായത്തിലൂടെ പുറത്തുവരുന്നത്‌. കഅ​‍്ബാലയത്തെക്കുറിച്ച്‌ പറയുമ്പോൾ ബർകർത്തിന്റെ വാക്കുകൾ ശ്രദ്ധേയമാണ്‌. അഥവാ, കഅ​‍്ബാലയത്തിന്റെ നിർമാണഘടന മനുഷ്യാത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു.(7) അതിന്റെ ആകൃതിയിലും അലങ്കാരത്തിലും യാഥാർഥ്യബോധത്തിന്‌ അമിതമായ പങ്കുണ്ട്‌. പച്ച സ്വർഗീയതയെ പ്രതിഫലിപ്പിക്കുന്നു. മസ്ജിദുന്നബവിയുടെ താഴികക്കുടം മുതൽ ദൈവാലങ്കാരത്തിന്റെ പ്രകൃതി വരെ ഇതിന്റെ നിത്യദർനമാണ്‌. നീല മഹത്വത്തെ വിവരിക്കുന്നു. ഇറാനിയൻ വാസ്തുവിദ്യയിൽ ഇതിന്റെ സ്വാധീനം ധാരാളമാണ്‌.

പത്ത്, അതിശയിപ്പിക്കുന്ന അലങ്കാരങ്ങള്‍

അതിശയിപ്പിക്കുന്ന അലങ്കാര രൂപങ്ങൾ

അദൃശ്യങ്ങളിലേക്ക്‌ വ്യാപിച്ചുകിടക്കുന്ന അലങ്കാര രൂപങ്ങളാണ്‌ അറബെസ്ഖ്‌. ഇതര കലാശൈലികളിൽ നിന്ന്‌ തുലോം ഭിന്നമായി അസ്ഥിരതയും അനശ്വരതയും മുന്നോട്ടുവെക്കുന്ന ഇത്‌ ഇസ്ലാമിക കലാരൂപങ്ങളുടെ അവിഭക്ത കോണുകളായാണ്‌ പരിഗണിക്കപ്പെടുന്നത്‌. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കാഴ്ചകൾക്കപ്പുറത്തുള്ള ഒരു മഹാ വിഹായസ്സിലേക്കാണ്‌ ഇത്‌ വാതിൽ തുറക്കുന്നത്‌.

റോമൻ അലങ്കാര കലയെ സൂചിപ്പിക്കുന്ന റോമനസ്ഖ്‌ പോലെ അറബ്‌ അലങ്കാര കലയെക്കുറിക്കുന്ന പാദമാണിത്‌. എണ്ണമറ്റ അലങ്കാര വഴികളിൽ വ്യതിരിക്തത നിലനിറുത്തി പുതിയൊരു വീക്ഷണത്തെയും സമീപനത്തെയുമാണിത്‌ പ്രതിനിധീകരിക്കുന്നത്‌. നിഘണ്ടുകളുടെ ഭാഷയിൽ പറഞ്ഞാൽ ഇലകളും തണ്ടുകളും മറ്റു സസ്യരൂപങ്ങളും വിചിത്രരീതിയിൽ കെട്ടുപിണഞ്ഞ്‌ കിടക്കുന്നതിനെ ചിത്രീകരിക്കുന്ന ശിൽപകല, അല്ലെങ്കിൽ ചിത്രകലയാണ്‌ ഇസ്ലാമിക കല അനാവരണം ചെയ്യുന്ന അറബെസ്ഖ്‌. സത്യത്തിൽ ദൈവിക വിസ്മയങ്ങളുടെ കലവറയായ പ്രകൃതിയുടെ പുതിയൊരു ആവിഷ്കാര രീതിയാണിത്‌. ദൈവാസ്തിക്യം തുളുമ്പുന്ന ഹരിത കഞ്ചുകം കണക്കെ ഇലകളുടെയും വള്ളിരൂപങ്ങളുടെയും അതിഭൗതികതയിലേക്കുള്ള അവതരണമാണിവിടെ. അറിവിന്റെ ഉപരിതലത്തിൽ നിന്ന്‌ തുടങ്ങി ദർശനത്തിന്റെ കാണാപ്പുറങ്ങളിലേക്ക്‌ ദ്രഷ്ടാവിന്റെ വികാരങ്ങളെ ആവാഹിക്കലാണ്‌ സ്വഭാവം.

കേവലം അലങ്കാര രൂപമെന്നതിലുപരി ഭക്തജനത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധ വിഹാര കേന്ദ്രമാണിത്‌. സുപ്രസിദ്ധ കലാനിരൂപകനായ ഇസ്മാഈൽ റാജി ഫാറൂഖി പറഞ്ഞതുപോലെ ഏകനായ ദൈവത്തിന്റെ പാവന സാന്നിധ്യത്തിലേക്കാണ്‌ ഇവകളോരോന്നും ചെന്നുമുട്ടുന്നത്‌.(2) അതിനാൽ ഇതര വിശ്വാസ പ്രമാണങ്ങളോട്‌ സാധർമ്യത നിലനിറുത്തി ഇവ ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ ലാവണ്യതത്ത്വങ്ങളുമായി ഒത്തുപോകുന്ന ഒരു കലാരൂപമാണ്‌. അനുകരണീയ ശൈലിയിലും താളത്തിലും തെളിഞ്ഞുവരുന്ന അറബെസ്ഖിലെ അനന്തതയിലേക്ക്‌ മറയുന്ന അലങ്കാരങ്ങൾ പഞ്ചേന്ദ്രിയങ്ങൾക്കപ്പുറത്തെ ഒരു ലോകത്തെയും അതിന്റെ വിധാതാവായ ഏകചക്രാധിപതി തമ്പുരാനെയുമാണ്‌ സൂചിപ്പിക്കുന്നത്‌. ദൈവിക സ്മരണ കുത്തിനിറച്ച ഹൃദയവുമായി വരുന്നവരും ആത്മബോധത്തിന്റെ ധ്യാന ലഹരിയിൽ ആറാടുന്നവരും ഇതിലൂടെ ഉന്നതങ്ങളിലേക്ക്‌ കയറിപ്പോകുന്നു. അവർക്കു മുമ്പിൽ ദൈവിക സമക്ഷം അണയാനുള്ള സോപാനങ്ങളാണിവ.
പതിനൊന്നാം നൂറ്റാണ്ടിൽ ഖുറാസാനിൽ നിർമിതമായ രിബാഥെ ശരീഫ്‌ മുതൽ ആഗ്രയിലെ ഇഅ​‍്തിമാദുദ്ദൗലയുടെ മഖ്ബറയിൽ വരെ ഈ അലങ്കാര ശൈലിയുണ്ട്‌. ചുമരുകളിലും പരിസരങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഈ ദലാലങ്കാരം എന്തുകൊണ്ടും നയനമുള്ളവരെ ആകർഷിക്കുന്നു. ഒരു ശാന്തിബിന്ദു പോലെ ആത്മാവിലേക്ക്‌ പതിഞ്ഞുകൊണ്ടിരിക്കുന്നു.
ഇസ്ലാമിക കലയുടെ സവിശേഷതകളിലൊന്നായ അമൂർത്തസ്വഭാവ(അയ​‍െ​‍്മര​‍േ)മാണ്‌ അറബെസ്ഖിനെയും വ്യതിരിക്തമാക്കുന്നത്‌. കെട്ടിടങ്ങളുടെയും സസ്യങ്ങളുടെയും ബാഹ്യാകാരത്തിന്‌ ഭിന്നമായി ഇവക്ക്‌ ഒരാന്തരിക പശ്ചാത്തലമുണ്ട്‌. ചിന്നിച്ചിതറിയ ഹൃദയങ്ങളെ ഇവ ലക്ഷ്യത്തിലേക്കാനയിക്കുന്നു. അവിടെ നിന്ന്‌ നിയമയുക്തമായ പന്ഥാവിലൂടെ മുന്നോട്ട്‌ ആനയിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അറബെസ്ഖിന്റെ ചിത്രീകരണത്തിൽ പ്രകൃതിയുടെ തനിപ്പകർപ്പല്ല സ്വീകരിക്കുന്നത്‌. യാഥാർഥ്യത്തിലെ സൂക്ഷ്മവശങ്ങളുടെ പർവതീകരണമാണിവിടെ. അറബെസ്ഖിൽ മുന്തിരിവള്ളിയും ജാസ്മിൻ പുഷ്പവും അതേ പോലെ പകർത്തപ്പെടണമെന്നില്ല. പകരം അതിഭൗതികതയുടെ ലാഞ്ചനയുള്ള പരിവർത്തിത രൂപങ്ങളായിരിക്കും പ്രദർശിപ്പിക്കപ്പെടുന്നത്‌. സസ്യരൂപങ്ങൾ ഏതാവണമെന്നതിൽ നിശ്ചയമില്ല. അതിന്റെ അവതരണത്തിനാണ്‌ പ്രാധാന്യം. കാരണം, കലാകാരന്റെ മാറിമറിയുന്ന ഭാവനകളുടെ അനന്തര ഫലമാണിത്‌. ഇതിലെ ഇളക്കവും ചാഞ്ചാട്ടവും അവതരണത്തിലും പ്രതിഫലിക്കുന്നു. ദ്രഷ്ടാക്കളുടെ ഹൃദയങ്ങളെ മദിക്കുന്നത്‌ ഇവയാണ്‌.

ചരിത്രപരമായി, അറബെസ്ഖ്‌ സ്പാനിഷ്‌ കലാകാരന്മാരുടെ സംഭാവനയായാണ്‌ അനുമാനിക്കപ്പെടുന്നത്‌. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ രൂപംകൊണ്ട കലാരൂപങ്ങളിൽ അവരെ സംബന്ധിച്ചിടത്തോളം ഇതൊരു അതുല്യപ്രകടനമായിരുന്നു. ഇലകളും വള്ളികളും തണ്ടുകളും സമഞ്ജസമായി സമ്മേളിക്കുന്ന ഈ അസാധാരണ ശൈലിയെ അത്തൗരീഖ്‌ എന്ന പേരിലായിരുന്നു അവർ പരിചയപ്പെട്ടിരുന്നത്‌ എന്നുമാത്രം.

പക്ഷേ, അറബികൾക്കിടയിൽ ഈ അലങ്കാരശൈലി എത്തിപ്പെട്ടതിൽ പക്ഷാന്തരങ്ങളുണ്ട്‌. ടിറ്റസ്‌ ബർക്കററ്റിന്റെ അഭിപ്രായ(3)ത്തിൽ മധ്യകാലത്ത്‌ യൂറോപ്പ്‌ ആക്രമിച്ച മധ്യേഷ്യയിലെ നാടോടി വിഭാഗത്തിൽ നിന്ന്‌ അറബികൾ സ്വീകരിച്ചതാണ്‌ അറബെസ്ഖ്‌. കാരണം, സ്കൈതിയൻ (ടസ്യവേശമി) എന്ന പേരിൽ പ്രസിദ്ധരായ ഇവർക്ക്‌ സൂമോർഫിക്‌ (ദീ​‍ീ​‍ാ​‍ീ​‍ൃ​‍ുവശര) എന്ന ഒരു കലാരൂപം തന്നെ നിലവിലുണ്ടായിരുന്നു. അറുതിയും ഒടുക്കവുമില്ലാതെ അനന്തതയിലേക്ക്‌ വ്യാപിക്കുന്ന ഇവയാകാം ഒരു പക്ഷേ, മുസ്ലിംകളെ സ്വാധീനിച്ചിരുന്നത്‌.

ഇതൊരു അനുമാനം മാത്രം. പലരും പറയുന്നതനുസരിച്ച്‌ എവിടെ നിന്നോ ലഭിച്ച ചെറിയൊരു ആശയത്തിൽ നിന്ന്‌ മുസ്ലിം കലാകാരന്മാർ വികസിപ്പിച്ചെടുത്തതാണത്രെ അറബെസ്ഖ്‌. ഇസ്ലാമീകരണമെന്നോണം മൃഗങ്ങളുടെയും മനുഷ്യരുടെയും ആകാരങ്ങൾക്ക്‌ പകരം മുസ്ലിംകൾ സസ്യങ്ങളെ സ്വീകരിക്കുകയായിരുന്നു.

ഏതായിരുന്നാലും ഇവയിലെ ഓരോ പ്രകടനത്തിനും നിയമങ്ങളും കാര്യങ്ങളുമുണ്ട്‌. പ്രബലമായ അഭിപ്രായപ്രകാരം ഇതിലെ ചെടികളോ വള്ളികളോ ചെറുതാവുന്നതുകൊണ്ടോ വലുതാവുന്നതുകൊണ്ടോ ഒരു വിരോധവുമില്ല. പക്ഷേ, ഇവിടെ മർമപ്രധാനം ഓരോ ഇലകളുടെയും ഖാണ്ഡ ബന്ധമാണ്‌. അഥവാ, പരാശ്രയമില്ലാതെ സ്വതന്ത്രമായി ഒരില നിൽക്കുന്നത്‌ കലയുടെ അപൂർണതയാണ്‌. ദ്രഷ്ടാവിന്റെ ചിന്താനുസ്യൂതതയെ കുറിക്കാൻ ക്ഷണിക്കുകയാണ്‌ ഇത്‌ ചെയ്യുന്നത്‌. അതിനാൽ അനുസ്യൂതതയെ കുറിക്കാൻ എല്ലാം പരസ്പരം ബന്ധിതമാണ്‌. ഒരു കോണിൽ നിന്ന്‌ വീക്ഷിച്ചുതുടങ്ങിയാൽ അനന്തതയിലേക്ക്‌ നീങ്ങുകയോ തുടങ്ങിയതിൽ തന്ന തിരിച്ചെത്തുകയോ ചെയ്യുകയെന്നല്ലാതെ ഇതിന്‌ പുതിയ ഒരു മാനദണ്ഡവുമില്ല. ഈ അനുസ്യൂതതയാവട്ടെ ഉധൃത വചനം പോലെ ദിവ്യശക്തിയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.

പശ്ചാത്തലങ്ങളുടെ വ്യത്യാസമനുസരിച്ച്‌ അറബെസ്ഖിന്‌ വശ്യത കൂടുന്നുണ്ടെങ്കിൽ സങ്കീർണ രൂപങ്ങളിലെ പിണച്ചിലുകളും മിടച്ചിലുകളും സൗന്ദര്യവർധകങ്ങളാണ്‌. ഒരു കെട്ടിടത്തിലോ അതിന്റെ ചുമലങ്കാരത്തിലോ ഇതെത്രമാത്രം ഉപയോഗിക്കപ്പെടുന്നോ അത്രയും ആകർഷണീയത കൂടുകയേ ചെയ്യുന്നുള്ളൂ. അമവീ കാലഘട്ടത്തിലെ ചില എടുപ്പുകളും ഖിർബതുൽ മഫ്ജർ, ജാമിഅ ദിമശ്ഖ്‌ തുടങ്ങിയ ചില കൊട്ടാരങ്ങളും പള്ളികളും ഇതിനുദാഹരണങ്ങളാണ്‌.

ചടുലമായ സ്ഥായിമാറ്റങ്ങളോ സ്വരാവരോഹ വ്യതിക്രമങ്ങളോ പ്രകടമാവാത്ത ഏകതാനമായ അറബ്‌ സംഗീതം പോലെ ഇത്‌ പൊതുവെ പശ്ചാത്തല കാര്യക്ഷമതക്കായിരുന്നു കലാകാരന്മാർ ഉപയോഗിച്ചിരുന്നത്‌.(4) ഒഴിഞ്ഞുകിടക്കുന്ന എല്ലാ ഭാഗത്തും പുത്തനുണർവ്‌ നൽകാൻ ഇതവരെ സഹായിച്ചു. അതുകൊണ്ടുതന്നെ ചുമരുകളിൽ നിറഞ്ഞുനിൽക്കുന്ന ഇതിന്‌ ജനങ്ങൾക്കിടയിൽ അസാധാരണമായ സ്വീകാര്യത ലഭിക്കുകയായിരുന്നു. ഇസ്വ്ഫഹാനിലെ സഫാവീ നിർമിത ശൈഖ്‌ ലുഥ്ഫിയ്യാ മസ്ജിദ്‌ ഇതിനൊരു ഉദാഹരണമാണ്‌. കാലിഗ്രഫിയും ജ്യാമിതീയാലങ്കാരവും പരിധികളുമില്ലാതെ ചുമരുകളും മേൽക്കൂരയും നിറയെ അറബെസ്ഖ്‌ നിരന്നുകിടക്കുകയാണ്‌. ആരെയും പ്രസാദിപ്പിക്കുമാർ പച്ച, നീല, മഞ്ഞ, വെള്ള വർണങ്ങളാണ്‌ ഇതിനീ വശ്യത പകരുന്നത്‌. ഇനി, അതേ പള്ളിയുടെ മിഹ്‌റാബ്‌ വീക്ഷിക്കുമ്പോഴും അതേ വസ്തുതയാണ്‌ പുറത്തുവരുന്നത്‌.(5) സൗന്ദര്യപ്രകടനം അൽപം കൂടി കാര്യക്ഷമമാവുന്നു എന്നല്ലാതെ അവിടെ പുതുതായൊന്നും വന്നുചേരുന്നില്ല.

അറബെസ്ഖ്‌ അലങ്കാര രീതികൾ മുസ്ലിം ലോകത്തും പുറത്തും ധാരാളമുണ്ടായിരുന്നു. ഇന്നും പൈതൃകത്തിന്റെ ഓർമക്കുറിപ്പുകളായി പലയിടത്തുമവ തലയുയർത്തി നിൽക്കുന്നുമുണ്ട്‌. സൗന്ദര്യത്തിന്റെ സർവ സീമകളും മറികടന്ന താജ്മഹൽ തന്നെയാണ്‌ ഇതിനെ പ്രതിനിധീകരിക്കുന്നത്‌. കൂടാതെ സ്പെയ്നിലെ അൽഹംറാ കൊട്ടാരവും അതിലെ ജാസ്മിൻ പുഷ്പാവിഷ്കാരവും കൈറോയിലെ മംലൂകീ ഭരണകാലത്ത്‌ നിർമിതമായ ഖൈതബായ്‌ ശവകുടീരവും ഇസ്വ്ഫഹാനിലെ അബ്ദുൽബാഖി തിബ്‌രീസി പണിത ഷാ മസ്ജിദും ഇസ്തംബൂളിലെ സുൽഥാൻ അഹ്മദ്‌ മസ്ജിദും പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ സ്ഥാപിതമായ അങ്കാറയിലെ ബൈറാം മസ്ജിദും അറബെസ്ഖിന്റെ മറ്റു അലങ്കാര രൂപങ്ങളാണ്‌.
യൂറോപ്യൻ ദോഷൈക ദൃക്കുകളുടെ അഭിപ്രായത്തിൽ മുസ്ലിംകളിൽ റോമൻകലാശൈലിയിൽ നിന്ന്‌ മോഷ്ടിച്ചതാണ്‌. റോമനെസ്ഖ്‌ എന്ന്‌ അവർ വിളിക്കുന്നതിന്റെ മറ്റൊരു രൂപമാണ്‌ നാം പിന്തുടരുന്നതത്രെ.

ഏതായിരുന്നാലും, ഇസ്ലാമിക കലയെ സംബന്ധിച്ചിടത്തോളം വിശുദ്ധിയുടെ അടയാളമാണിത്‌. ഒരു നിശ്ചിതവൃത്തത്തിൽ നിന്ന്‌ തുടങ്ങി ഏർഎ സങ്കീർണതകളെയാണിത്‌ മുന്നിൽ കാണിക്കുന്നത്‌. എങ്കിലും പരിഷ്കൃത അറബെസ്ഖിനെ വീക്ഷിക്കുമ്പോൾ അവക്ക്‌ പലതിലും സ്വതന്ത്രഭാവങ്ങളുണ്ട്‌. അടിസ്ഥാനാലങ്കാരങ്ങളായ ദലങ്ങളോ സസ്യങ്ങളോ വ്യവർത്തിച്ചെടുക്കാനാവുന്നില്ല എന്നതാണ്‌ അവയിലൊന്ന്‌.

ചരിത്രപരമായി നോക്കുമ്പോഴും അറബെസ്ഖിന്‌ വാസ്തുകല പോലെ പ്രാചരമുണ്ടായിരുന്നില്ല. അമവീ കാലത്ത്‌ വികാസം പ്രാപിക്കാത്ത ഈ മേഖല അബ്ബാസീകാലത്താണ്‌ പ്രശസ്തി നേടുന്നത്‌. മുഖ്യമായും സ്പാനിഷ്‌ മുസ്ലിംകളായിരുന്നു പരിപോഷിപ്പിച്ചിരുന്നതെങ്കിലും പിന്നീട്‌ സൽജൂഖികളും ഫാഥിമികളും ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ്‌ പതിനഞ്ചാം നൂറ്റാണ്ടോടെ ഇന്ത്യ, പേർഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലും ഇത്‌ വേരോട്ടം തുടങ്ങുന്നത്‌. 16-​‍ാം നൂറ്റാണ്ടായതോടെ യൂറോപ്യരെ സംബന്ധിച്ചിടത്തോളം അറബെസ്ഖ്‌ ഒരാവേശമായി മാറി.(6)

ഒന്പത്, കാലിഗ്രഫിയിലെ പുതുസ്വരങ്ങള്‍

കാലിഗ്രഫിയിലെ പുതുസ്വരങ്ങൾ

കാലിഗ്രഫി അണയാത്ത ഒരു പ്രവാഹമായിരുന്നു. തിരുനബി � യുടെ സമക്ഷം നാന്ദി കുറിച്ച്‌ ഇന്നും മാർഗവൈവിധ്യങ്ങളുടെ ചുരുളുകൾ തേടി പുതിയ മേടുകൾ പ്രാപിച്ചുകൊണ്ടിരിക്കുകയാണത്‌. മധ്യകാല രൂപങ്ങളോട്‌ താദാത്മ്യം നിലനിറുത്തുന്നവ സൃഷ്ടിക്കപ്പെടുന്നില്ലെങ്കിലും ഇന്ന്‌ അവയുടെ തന്നെ പുനഃപ്രകാശനമോ അനുകരണമോ ആണ്‌ നടക്കുന്നത്‌. എങ്കിലും കാലിഗ്രഫി എന്ന പവിത്ര രൂപം മുസ്ലിം ലോകത്തിനു മുമ്പിൽ എന്നും മഹത്തരമായിത്തന്നെ ശേഷിക്കുന്നു. വിരളമെങ്കിലും പ്രസിദ്ധീകരണങ്ങളിലോ ഖുർആൻ പ്രതികളിലോ ആണ്‌ ഇന്ന്‌ നാം ഇവ കണ്ടെത്തുന്നത്‌.

താർത്താരികളുടെ പടയോട്ടം കാലിഗ്രാഫിയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. ജ്ഞാനസമൃദ്ധിയുടെ പറുദീസയായിരുന്ന ബഗ്ദാദിന്റെ പതനശേഷം കാലിഗ്രഫിക്ക്‌ ഇറാനിലേക്ക്‌ കുടിയേറേണ്ടിവന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലും രൂഢമൂലമായ ഇത്‌ ഇന്നുമിവിടെ അതിന്റെ തന്മയത്വത്തോടും സൗകുമാര്യതയോടും നിലനിൽക്കുന്നു.

ഇന്ത്യാ ഉപഭൂഖണ്ഡം അങ്ങനെയാണ്‌ കാലിഗ്രഫിയെ പരിചയപ്പെടുന്നത്‌. ഗസ്നവികളിലൂടെയും മുലൂകുകളിലൂടെയും കടന്നുവന്ന ഇത്‌ മുഗൾഭരണത്തിനു കീഴിൽ കത്തിപ്പടരുകയായിരുന്നു. ഇന്ത്യൻ ചരിത്രത്തെ സംബന്ധിച്ചിടത്തോളം കാലിഗ്രഫിയുടെ സുവർണ കാലമായിരുന്നു ഇത്‌. മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ സഹീറുദ്ദീൻ ബാബർ ഇക്കാലത്തെ ഏറ്റവും പ്രശസ്തനായ ഇന്ത്യൻ കാലിഗ്രഫറാണ്‌. ഒരുപാട്‌ ഖുർആന്റിക്കോവും ഖുർആൻ കാലിഗ്രഫിയിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. അക്ഷരാലങ്കാര രംഗത്തെ ഔറംഗസീബിന്റെ സംഭാവനകളും സ്മരണീയം തന്നെ. എന്നാൽ, ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്നുകൊണ്ട്‌ അറേബ്യൻ ഖഥ്ഥുന്നസ്ഖിനെ പരിപോഷിപ്പിക്കുകയായിരുന്നു മുഹമ്മദ്‌ യഹ്‌യ ലഖ്നവി എന്ന സമകാലികൻ.(1)

സുപ്രസിദ്ധ കാലിഗ്രഫർ യൂസുഫുദ്ദഹ്ലവിയുടെ സഹോദരി ഫാഥിമതുൽ കുബ്‌റയാണ്‌ ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട പ്രഥമ വനിതാ കാലിഗ്രഫർ 1967 ൽ കറാച്ചിയിൽ അന്തരിച്ച അവർ ഈ രംഗത്ത്‌ അർപ്പിച്ച സംഭാവനകൾ അതുല്യമാണ്‌. ഖുർആനിലെ അക്ഷര-പശ്ചാത്തലങ്ങളെ കേന്ദ്രീകരിച്ച അവരുടെ ഉപരിപ്ലവ സൗന്ദര്യവൽക്കരണം ഇന്നും ഭവ്യതയോടെയാണ്‌ ലോകത്തിന്റെ പല ഭാഗത്തും പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌.(2)

ഇതൊരു ഭാരതീയ ഉപമ മാത്രം. കാലിഗ്രഫി രംഗത്ത്‌ പാദമുദ്ര പതിപ്പിച്ച അസംഖ്യം മഹിളാരത്നങ്ങളുണ്ട്‌. ഒരിക്കലും അവഗണിക്കാനാകത്ത വിധം ഉത്തമവും ഉദാത്തവുമായ പാതയായിരുന്നു അവർ പിൻപറ്റിയിരുന്നത്‌. അതിനാൽ ഇസ്ലാമിക കലാചരിത്രത്തിൽ ആ നാമങ്ങൾ എന്നും വിസ്തൃതമാവാതെ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഗസ്സാൻ ഇബ്‌റാഹീം ശാകിറി കലക്ഷനാണ്‌ ഇവരെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ നൽകുന്നത്‌. 18-​‍ാം നൂറ്റാണ്ടിൽ ജീവിച്ച തുർക്കി പണ്ഡിതനായ സുലൈമാൻ സഅ​‍്ദുദ്ദീൻ അഫൻദിയുടെ തുഹ്ഫയെ ഖത്താതീൻ എന്ന ഗ്രന്ഥവും ഇവരെ പരാമർശിക്കുന്നുണ്ട്‌.
1925 കാലങ്ങളിൽ കിർമാൻ ഭരണാധികാരിയായ ഇറാനിയൻ വനിത ബാദ്ഷാ ഖാതൂൻ ആണ്‌ അവരിൽ പ്രധാനി. പല ഖുർആൻ പ്രതികളിലും അലങ്കാര വേലകൾ നടത്തിയ അവർ വിശിഷ്യാ യാഖൂത്ത്‌ ലിപിയെ കേന്ദ്രീകരിച്ചായിരുന്നു പരിഷ്കാരങ്ങൾ സ്വീകരിച്ചിരുന്നത്‌.

നസ്ഖ്‌ ലിപിയിൽ നൈപുണ്യം നേടിയ അബ്ദുർറജായെന്ന ഇറാനിയുടെ മകൾ ഖദീജയാണ്‌ മറ്റൊരാൾ. അക്ഷരാലങ്കാരങ്ങൾക്കു പുറമെ ഗണിത ശാസ്ത്രത്തിലും അവർ മികവ്‌ തെളിയിച്ചിരുന്നു.
എഴുത്തുകാരനായൊരു പിതാവിന്റെ സ്നേഹഭാജനമായ ഫാഥി ബിൻതു അഹ്മദാണ്‌ മൂന്നാം വനിത. ബഗ്ദാദുകാരിയായ അവർ 13-​‍ാം നൂറ്റാണ്ടിലെ അതിപ്രശസ്തയായ കാലിഗ്രഫർ കൂടിയായിരുന്നു.
തുർക്കിക്കാരിയായ ഫാഥിമ ആനിയുടെ സംഭാവനകളും വിസ്മരിക്കാവതല്ല. 17-​‍ാം നൂറ്റാണ്ടിന്റെ അവസാന പാതിയിൽ ഇസ്തംബൂളിൽ ജനിച്ചുവളർന്ന അവർ 1710 ലാണ്‌ ചരമഗതി പ്രാപിക്കുന്നത്‌. അതിനു മുമ്പ്‌ നസ്ഖ്‌ ലിപിയെ ആധാരമാക്കിയായിരുന്നു അവരുടെ അലങ്കാരങ്ങൾ. സമകാലികരിൽ ഉത്തമയായിരുന്നതുകൊണ്ട്‌ ‘സ്ത്രീകളുടെ അധ്യാപിക’യെന്ന ഒരു അപരനാമം അവർക്ക്‌ ലഭിച്ചിരുന്നു.

19-​‍ാം നൂറ്റാണ്ടിന്റെ അവസാനവും 20-​‍ാം നൂറ്റാണ്ടിന്റെ ആദ്യകഅലങ്ങളിലും ജീവിച്ച അസ്മ ഉബ്‌റത്‌ ഹനീം എന്നിവരാണ്‌ ഇസ്ലാമിക കാലിഗ്രഫിയിൽ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു വനിത. തന്റെ ഭർത്താവും സുപ്രസിദ്ധ കാലിഗ്രഫറുമായിരുന്ന അസ്ലാലൈദ്ദീനിൽ നിന്ന്‌ സ്വായത്തമാക്കിയതായിരുന്നു അവരീ കഴിവ്‌.(3)

ഇങ്ങനെ ചരിത്രത്തിലുടനീളം നിഴലിച്ചുനിൽക്കുന്ന ദൃഷ്ടാന്തങ്ങളിന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തല ഉയർത്തി നിൽക്കുന്ന വിശ്വവിഖ്യാത ലൈബ്രറികളിലും മ്യൂസിയങ്ങളിലുമാണ്‌ സ്ഥിതി ചെയ്യുന്നത്‌. അനുഗൃഹീത പൈതൃകത്തിന്റെ കേവലം ചില ശേഷിപ്പുകൾ മാത്രമായി ഇവ അന്യാധീനപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്‌. ഹൈന്ദവരും ക്രൈസ്തവരും ജൂതന്മാരുമാണ്‌ ഇന്ന്‌ ഇവയുടെ പൂർണമായ ക്രെഡിറ്റ്‌ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്‌.
ഓട്ടോമൻ സാമ്രാജ്യം ഒരു ഭരണസംവിധാനവുമായി രംഗത്തു വന്നപ്പോൾ വ്യതിരിക്തമായ ഒരു കലാശൈലിയും കാലിഗ്രഫി ശൈലിയുമുണ്ടായിരുന്നു. ആകർഷണീയതയിലും വശ്യതയിലും വേറിട്ട സ്വഭാവം വെച്ചുപുലർത്തിയിരുന്ന ഇത്‌ അഭൂതപൂർവമായ സ്വീകാര്യതയോടെയാണ്‌ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വിന്യസിച്ചിരുന്നത്‌. പക്ഷേ, കാലിക കലാശൈലികളോട്‌ ഇവക്കൊരിക്കലും വിരുദ്ധതയുണ്ടായിരുന്നില്ല.

അങ്ങനെയാണ്‌ 1918 ൽ കൈറോയിൽ ചേർന്ന ഒരു പണ്ഡിതസഭ ഖുർആനിന്റെ ഒരു ഏകീകൃത രൂപം പുറത്തുകൊണ്ടുവരുന്നത്‌. 1924-ഓടെ പ്രചാരണം തുടങ്ങിയത്‌ ഇത്‌ പെട്ടെന്നുതന്നെ ലോകശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ഉസ്മാനി ശൈലികളോട്‌ പലതിലും സംഗമിക്കുന്ന ഇത്‌ ഇന്നും പിൻപറ്റപ്പെടുന്ന അംഗീകൃത രൂപമാണ്‌.

കഴിഞ്ഞ നൂറ്റാണ്ടിൽ ജർമനിയിലെ മ്യൂണിച്ച്‌ യൂണിവേഴ്സിറ്റി അതിവിപുലമായ ചില പദ്ധതികളോടു കൂടെയായിരുന്നു മുന്നോട്ടു വന്നിരുന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഛിന്നഭിന്നമായിക്കിടക്കുന്ന വിശുദ്ധ ഖുർആനിന്റെ പുതിയതുംയ പഴയതുമായ പ്രതികൾ സമാഹരിക്കലായിരുന്നു അവയിലൊന്ന്‌. തദനന്തരം പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതസംഘം അരനൂറ്റാണ്ട്‌ നീണ്ടുനിന്ന സമഗ്രമായ അന്വേഷണത്തിലൂടെ 24000 വൈവിധ്യമാർന്ന പ്രതികൾ ഒരുമിച്ചുകൂട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ കണ്ടെടുക്കപ്പെട്ട ഇവയിൽ ധാരാളം കൈയെഴുത്ത്‌ പ്രതികളുമുണ്ടായിരുന്നു. ഹിജ്‌റ 1-​‍ാം നൂറ്റാണ്ടു മുതൽ 14-​‍ാം നൂറ്റാണ്ടുവരെയുണ്ടായിരുന്ന അലങ്കാര രൂപങ്ങളുടെ ഒരപൂർവ ദൃശ്യമായിരുന്നു ഇത്‌. പക്ഷേ, രണ്ടാം ലോക മഹായുദ്ധത്തിന്റെ ശക്തമായ ബോംബാക്രമണത്തിനു മുമ്പിൽ മുസ്ലിം കലാപൈതൃകത്തിന്റെ മഹത്തായ ശ്രേണി കത്തിച്ചാമ്പലാവുകയായിരുന്നു.

എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ധാരാളം കാലിഗ്രഫി സംരക്ഷണാലയങ്ങൾ കാണാം. അക്ഷരാലങ്കാരത്തിന്റെ പുതിയ അധ്യായങ്ങൾ പ്രദർശിപ്പിക്കുക വഴി അനുഭാവികൾക്ക്‌ മുമ്പിൽ ഒരു അനുഗൃഹീത സ്മരണയാണ്‌ ഇവ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്‌. ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയും കറാച്ചിയിലെ സെൻട്രൽ ലൈബ്രറിയും ഇതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ്‌.

ധാരാളം പൈതൃക സമ്പാദ്യങ്ങളാൽ സമ്പന്നമായ ബ്രിട്ടീഷ്‌ ലൈബ്രറിയാണ്‌ മറ്റൊന്ന്‌. കാലിഗ്രഫികൾ കൊണ്ട്‌ അലംകൃതവും എഴുനൂറിലേറെ വർഷം പഴക്കവുമുള്ള ഒരു ഖുർആൻ പ്രതിയാണ്‌ ഇതിനെ അതുല്യമാക്കുന്നത്‌. ‘സുലുസ്‌’ ലിപിയിൽ ആലേഖനം ചെയ്യപ്പെട്ട ഇത്‌ ഈജിപ്തിലെ മുലൂക്‌ ഭരണാധികാരിയായിരുന്ന റുൿനുദ്ദീൻ ബൈബർ അൽജശ്നഗീറിനു വേണ്ടി തയ്യാറാക്കപ്പെട്ടതായിരുന്നു. ഏകദേശം 1304 നും 1306 നുമിടക്കുമാണ്‌ ഇതിന്റെ നിർമാണം.

കാലിഗ്രഫി സംരക്ഷണത്തിൽ കൈറോയിലെ ഈജിപ്ഷ്യൻ നാഷ്ണൽ ലൈബ്രറിയും ശ്രദ്ധേയമാണ്‌. വളരെ പഴക്കം ചെന്നതും (720,725) എവിടെയും എത്തിപ്പെടാത്തതുമായ രണ്ട്‌ അലംകൃത ഖുർആൻ പ്രതികൾ ഇവിടെയും സൂക്ഷിച്ചിരിപ്പുണ്ട്‌. ഫലസ്ഥീനിലെ ഇസ്ലാമിക്‌ മ്യൂസിയവും ഇതേ മുഖം തന്നെ നമുക്ക്‌ ദൃശ്യമാക്കിത്തരുന്നു. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട്‌ മ്യൂസിയം പൈതൃകത്തിന്റെ മറ്റൊരു ഗർഭദേശമാണ്‌. ഹിജ്‌റ 1-​‍ാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ ഉത്ഭവം കൊണ്ട കലാശൈലിയെയാണ്‌ ഇത്‌ പ്രദർശിപ്പിക്കുന്നത്‌. വിശിഷ്യാ മക്കീ, കൂഫീ, മഗ്‌രിബി ലിപികളാണ്‌ ഇവയുടെ പശ്ചാത്തലം. ഡബ്ലിനിലെ ചെസ്റ്റർ ബീറ്റി ലൈബ്രറിയും ഖുർആൻ കൈയെഴുത്ത്‌ പ്രതികളുടെ ഉള്ളറയാണ്‌.(4)
അസ്തമിച്ചുകൊണ്ടിരിക്കുന്ന കാലിഗ്രഫിയുടെ ദീനരോദനങ്ങളാണ്‌ ഇവകളോരോന്നും പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്‌. എങ്കിലും ആത്മബോധനത്തിന്റെയും അലങ്കാര വീക്ഷണത്തിന്റെയും ചെറുതിരികൾ തെളിയിച്ചുകൊണ്ടിരിക്കുന്ന ഈ ശൈലി ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ അതിന്റേതായ ഡ്യൂട്ടി നിർവഹിച്ചുകൊണ്ടിരിക്കുന്നു.

എട്ട്, കാലിഗ്രഫിയുടെ ലാവണ്യം

കാലിഗ്രഫിയുടെ ലാവണ്യം

വിശുദ്ധ ഖുർആനിന്റെ കലാവിഷ്കാരമായ കാലിഗ്രഫികക്‌ അനേകം ആത്മികതലങ്ങളുണ്ട്‌. ഇത്‌ സ്വീകരിക്കുന്ന സ്വഭാവങ്ങളും അവതരിപ്പിക്കപ്പെടുന്ന പശ്ചാത്തലവുമാണ്‌ ഇവയെ പ്രസ്പഷ്ടമാക്കുന്നത്‌. അക്ഷരങ്ങളുടെ വടിവും വലുപ്പവും സൂചിപ്പിക്കുന്നതുപോലെ അവയുടെ ആഖ്യാന ശൈലിയും ദൈവികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുഞ്ചിരിക്കുന്ന മനുഷ്യരിൽ തരളിതമാവുന്ന വികാരങ്ങളെപ്പോലെ ഈ അലംകൃത രൂപത്തിലും മനുഷ്യാത്മാവിനെ മദിക്കുന്ന എന്തോ കുടിയിരിപ്പുണ്ട്‌. അക്ഷരങ്ങളുടെ മൂർത്തതയും പ്രകടനാത്മകതയും ചർച്ച ചെയ്യപ്പെടുന്നതിനു മുമ്പ്‌ ഈ അതിഭൗതിക വീക്ഷണങ്ങളാണ്‌ അനാവൃതമാകേണ്ടത്‌.

സത്യത്തിൽ, പ്രപഞ്ച സൃഷ്ടിപ്പിലേറെ പഴക്കമുള്ളതാണ്‌ കാലിഗ്രഫി. മനുഷ്യോൽപത്തിക്കുമുമ്പുതന്നെ ദൈവിക കാൻവാസി(ലൗഹ്‌)ൽ ദൈവികപേന(ഖലം)യാൽ ആലേഖം ചെയ്യപ്പെട്ട ഖുർആൻ സൂക്തങ്ങളും മാനുഷ്യകത്തിന്റെ അവസാന കണ്ണിയും അസ്തമിക്കുന്നതുവരെയുള്ള സംഭവ വികാസങ്ങളുമാണിതിന്റെ ദൃഷ്ടാന്തം. നശ്വര പേനയും കാൻവാസിനെയും പ്രതിനിധീകരിക്കുന്ന ഈ ദൈവിക സാദൃശ്യം കാലിഗ്രഫിയുടെ മൗലിക ഘടകങ്ങളാണ്‌. ‘കുൻ’(1) എന്ന ശബ്ദത്തിന്റെ പ്രായോഗിക സാക്ഷാൽക്കാരത്തിനു മുമ്പ്‌ ഉടലെടുത്തതുതന്നെയാണ്‌ കാൻവാസും വിശുദ്ധ ഖുർആനും.(2)
ദൃശ്യലോകത്തെ ദൈവിക വചനങ്ങളുടെ ഭൗതിക കഞ്ചുകമാണ്‌ കാലിഗ്രഫി. സാരവത്തായ ദൈവിക ഇടപെടലിന്റെ മൂലരൂപമാണ്‌ ഇതിൽ കുടികൊള്ളുന്നത്‌. ഇവയുടെ അന്തർലോകത്തേക്ക്‌ ഇറങ്ങിച്ചെല്ലുന്നതോടെ ദിവ്യവചനങ്ങളുടെ ആത്മാവ്‌ ഗ്രാഹ്യമാകുന്നു. അവനിലെ ആഴവും പരപ്പും സൃഷ്ടിലോകത്തെ അവന്റെ കരുണാകടാക്ഷവും മനസ്സിലാകുന്നു. അതുകൊണ്ടുതന്നെ ദിവ്യസന്ദേശങ്ങളുടെ മാനുഷിക പ്രതികരണമായാണ്‌ കാലിഗ്രഫി വിലയിരുത്തപ്പെടുന്നത്‌. മനുഷ്യജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഇത്‌ അവന്റെ ആത്മധാരയെ ശക്തിപ്പെടുത്തുന്നു. 1210 ൽ മജ്ദുൽ മുൽക്‌ അൽമുസഫറിനു വേണ്ടി കലാകാരൻ ശാസി രൂപകൽപന ചെയ്ത പേനപ്പെട്ടി ഇതിനുദാഹരണമാണ്‌. അതിമനോഹരമായി കാലിഗ്രഫി കൊണ്ടലങ്കരിച്ച നിത്യോപയോഗ വസ്തുവായ ഇത്‌ ദൈവസ്മരണയുടെ നിത്യതയെയാണ്‌ ലക്ഷീകരിക്കുന്നത്‌. പ്രഭാത നമസ്കാരം കഴിഞ്ഞ്‌ വീട്ടിൽ നിന്ന്‌ പുറത്തിറങ്ങുന്നവന്റെ പെട്ടിദർശനം എപ്പോഴും അവനിൽ ദൈവികബോധം വളർത്തിക്കൊണ്ടേയിരിക്കുന്നു. ഐഹികതയുമായി ഇഴുകിച്ചേരുമ്പോഴും ഈ പെട്ടി കാണുമ്പോൾ അവനിൽ അജയ്യനായ തമ്പുരാന്റെ ചിത്രമാണ്‌ തികട്ടിവരുന്നത്‌. പള്ളികളിലെയും വീടുകളിലെയും അങ്ങാടികളിലെയും കാലിഗ്രഫിയും ഇതേ ദൗത്യം തന്നെയാണ്‌ നിർവഹിച്ചുകൊണ്ടിരിക്കുന്നത്‌. ദൈവാരാധനക്കല്ലാതെ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടില്ലായെന്ന ഖുർആൻ സൂക്തം ഇവിടെ സാക്ഷാൽകൃതമാകുന്നു.

13-​‍ാം നൂറ്റാണ്ടിൽ പേർഷ്യൻ പത്രങ്ങളിൽ പുറത്തുവന്ന കാലിഗ്രഫി അലങ്കാരവും ഇതിന്റെ പ്രതിരൂപം തന്നെയാണ്‌. സ്പെയ്നിലെ കൊർദോവ മുതൽ ഇന്ത്യയിലെ ആഗ്ര വരെ നീണ്ടുകിടക്കുന്ന പള്ളിരൂപങ്ങളിലെ അറബെസ്ഖും അക്ഷരാലങ്കാരവും ഖുർആൻ സൂക്തങ്ങൾക്ക്‌ ദൃശ്യഭംഗിയേകുന്നു. ഈ ഓരോ അക്ഷരങ്ങൾക്കും അതിന്റേതായ സ്വഭാവവും വ്യക്തിത്വവുമുണ്ട്‌. പ്രഥമാക്ഷരമായ അലിഫ്‌ ദിവ്യമാഹാത്മ്യത്തെ പ്രതിനിധീകരിക്കുന്നു. ദിവ്യപേന ഖുർആനിന്റെ ആദ്യാക്ഷരമായി കൊണ്ടുവന്ന രണ്ടാം അക്ഷരം (ബാഅ​‍്‌) അവനുമായുള്ള സാമീപ്യത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. എങ്കിലും കാലിഗ്രഫിയെന്നത്‌ അക്ഷരങ്ങളുടെ സൗന്ദര്യവൽക്കരണത്തിൽ മാത്രമല്ല പ്രാധാന്യം കാണുന്നത്‌. മനുഷ്യാത്മാക്കളുടെ സ്ഫുടീകരണമാണ്‌ ഇവിടെ മർമ പ്രധാനം. വലത്തു നിന്ന്‌ ഇടത്തോട്ടുള്ള അറബി എഴുത്തു രീതി തന്നെ ഇതിന്‌ ശക്തി പകരുന്നു. അന്തരീക്ഷത്തിൽ ഛിന്നഭിന്നമായവയെ ഇടതു നെഞ്ചിനിടയിലെ ഹൃദയത്തിലേക്ക്‌ ഒരുക്കു കൂട്ടുകയാണിവിടെ.(3)
മനുഷ്യന്റെ ആത്മിക ലോകവുമായി ബന്ധപ്പെട്ട ഈ കാലിഗ്രഫിക്ക്‌ മതാത്മകമായിത്തന്നെ ഒരു പാരമ്പര്യമുണ്ട്‌. എഴുത്തു രീതികളോ കാലിഗ്രഫിയോ ഏറെ ജനകീയവൽക്കരിക്കപ്പെടാത്ത കാലമായതുകൊണ്ടുതന്നെ പ്രവാചകരുടെ അമര വചസ്സുകൾ ഹൃദിസ്ഥമാക്കലായിരുന്നു അനുയായികളുടെ പതിവ്‌. കല്ലുകളിലും തോലുകളിലും കുറിച്ചിട്ടിരുന്നുവെങ്കിലും ഖുർആനിന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു. പിന്നീട്‌ യുദ്ധങ്ങളിൽ ഹാഫിളുകൾ വധിക്കപ്പെടാൻ തുടങ്ങിയതോടെയായിരുന്നു സ്വഹാബികൾ ഇവ്വിഷയകമായി ഗൗരവ ചർച്ചകൾ നടത്തിയത്‌. അങ്ങനെ ഉമർ(റ)വിന്റെ അഭിപ്രായ പ്രകാരം ഖലീഫയായിരുന്ന അബൂബക്ര് സ്വിദ്ദീഖ്‌(റ) രേഖകൾ ഒരുമിച്ചുകൂട്ടി. തിരുമേനി � യുടെ വഹ്‌യ്‌ എഴുത്തുകാരനായിരുന്ന സൈദുബ്നു ഹാരിസ(റ) അവർക്കു വേണ്ട സഹായ സഹകരണങ്ങൾ നൽകി. അങ്ങനെ, ഉമർ(റ) ഖലീഫയായി വന്നതോടെ പുതിയ കാലിഗ്രഫികൾ രംഗത്തെത്തി. ഇവ പുസ്തക രൂപങ്ങളായി പ്രസിദ്ധീകരിക്കപ്പെടുകയായിരുന്നു. ഇവിടെ നിന്നാണ്‌ കാലിഗ്രഫി പുരോഗതിയുടെ പുതിയ മേടുകൾ തേടി ഇറങ്ങുന്നത്‌.(4)

(തിരുമേനി � യുടെ കാലത്തുതന്നെ രഹസ്യമായി ചില എഴുത്തുകുത്തുകൾ നടന്നിട്ടുണ്ട്‌. ആദ്യമായി ബിസ്മി അക്ഷരാലങ്കാരത്തിലേക്ക്‌ കൊണ്ടുവന്നിരുന്നത്‌ ഖാലിദുബ്നു സഈദിബ്നി അബിൽ അസ്വ(റ) ആയിരുന്നുവത്രെ. അന്ന്‌ മക്കയിൽ പ്രചാരത്തിലുണ്ടായിരുന്ന ഖിറാമൂസ്ലിപി(ഝൗലലൃമാ​‍ൗ​‍്വ ടരൃശു​‍േ)യായിരുന്നു അവർ സ്വീകരിച്ചിരുന്നത്‌. അതേ സമയം മദീനയിൽ ഹീരീ ലിപി(ഒശൃശ ടരൃശു​‍േ)യും ഓടിക്കൊണ്ടിരുന്നു. അവസാന കാലം തിരുമേനിയുടെ സദസ്സിൽ എഴുത്തും വായനയും അറിയുന്ന നാൽപതോളം പേരുണ്ടായിരുന്നു. കൂഫീ ലിപി (ഹീരി) അനുകരിച്ച ഇവരിൽ നിന്നുമാണ്‌ പിന്നീട്‌ വന്നവർ വിജ്ഞാനീയങ്ങളുടെ അനർഘ മുത്തുകൾ ശേഖരിച്ചിരുന്നത്‌.)(5)

അമവീ ഭരണാധികാരികൾ പൊതുവെ പ്രബോധനപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയിരുന്നതിനാൽ കാലിഗ്രഫി അവിടെ അഭൂതപൂർവമായ വളർച്ച നേടി. വാസ്തുശിൽപങ്ങളിൽ പോലും ഇതിന്റെ സ്വാധീനം പ്രകടമായി. ഇക്കാലത്ത്‌ എഴുത്തുകലാരംഗത്ത്‌ ശ്രദ്ധേയമായ സാന്നിധ്യം പതിപ്പിച്ചത്‌ ഖുഥ്ബയെന്ന വ്യക്തിയായിരുന്നു. പരമ്പരാഗത ശൈലിയെ പരിരക്ഷിച്ചുപോന്ന അദ്ദേഹം കാലിഗ്രഫിക്ക്‌ നാല്‌ പുതിയ വഴികൾ കണ്ടെത്തി ജനങ്ങൾക്കിടയിൽ പ്രചാരം നൽകി. സ്വർണ ദ്രാവകം (ഏ​‍ീഹറലി ണമൽ) കൊണ്ട്‌ ഖുർആൻ ആദ്യമായി അലങ്കരിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ കാലത്താണ്‌. വലീദുബ്നു അബ്ദിൽ മലികിന്റെ കൊട്ടാര കാലിഗ്രഫറായി അറിയപ്പെട്ട ഖാലിദുബ്നു അബീതഹിയ്യജാണ്‌ മറ്റൊരാൾ. കൂഫി ലിപി പരിഷ്കരിച്ചായിരുന്നു അദ്ദേഹത്തിന്റെ അക്ഷരഭംഗി പുറത്തുവന്നത്‌. അബീതഹിയ്യജിന്റെ ഖുർആൻ അലങ്കാരം കണ്ട്‌ ഉമറുബ്നു അബ്ദിൽ അസീസ്‌(റ)വിന്റെ നിർമല നയനങ്ങളിൽ നിന്ന്‌ കണ്ണീർ കണങ്ങൾ ഒലിച്ചിറങ്ങിയിരുന്നുവത്രെ.(6)

ഈ കാലങ്ങളിൽ മുസ്ലിം ലോകത്ത്‌ രൂപം കൊണ്ട അക്ഷരാലങ്കാര ശൈലികൾ ധാരാളമുണ്ട്‌. നൂറ്റാണ്ടുകളോളം പ്രതിഷ്ഠ നേടിയവരും പിടിച്ചുനിൽക്കാനാവാതെ അസ്തിമിച്ചുപോയവയും ഇതിൽ പെടുന്നു. ഇന്ന്‌ പൗരാണികവും നൂതനവുമായ അലങ്കാര രൂപങ്ങളിൽ കാണപ്പെടുന്നത്‌ പത്ത്‌ വ്യത്യസ്ത തരങ്ങളാണ്‌. ഥുലുഖ്‌, തഅ​‍്ലീഫ്‌, രിഖ്‌അ, കൂഫി, റൈഹാൻ, മഗ്‌രിബി, നസ്ഖ്‌, ദീവാനി, തൗഖി, മുഹഖഖ്‌ എന്നിവയാണിവ.(7) ആകർഷണീയതയുടെ വിഷയത്തിൽ വിവിധ തലങ്ങളിൽ നിൽക്കുന്ന ഇവ മുസ്ലിം ലോകത്തുടനീളം ശക്തമായ പ്രചാരണത്തിന്‌ പാത്രമായിട്ടുണ്ട്‌.

അബ്ബാസിയ്യ ഭരണാധികാരി മഅ​‍്മൂനിന്റെ കീഴിൽ ജീവിച്ചിരുന്ന അർറൈഹാനി(834)യുടെ സംഭാവനകൾ വിസ്മരിക്കാവതല്ല. സൗന്ദര്യപ്പകർച്ചയുടെ കളരിയിൽ അതുല്യ മുദ്രകൾ പതിപ്പിച്ച അദ്ദേഹത്തെ വഴികൾ പിന്നീട്‌ റൈഹാനി ലിപി എന്ന പേരിൽ തന്നെ ശേഷിക്കുകയായിരുന്നു.(8)

ഒമ്പതാം നൂറ്റാണ്ടിൽ കടന്നുവന്ന ഇബ്നു മുഖല്ലയാണ്‌ ഇസ്ലാമിക കാലിഗ്രഫി രംഗത്ത്‌ വൻ പരിവർത്തനങ്ങൾ ഉളവാക്കിയത്‌. നിലവിലുണ്ടായിരുന്ന കൂഫി ലിപി പരിഷ്കരിച്ച അദ്ദേഹം മനാസുബ്‌ എന്ന പുതിയൊരു ശൈലിക്ക്‌ തിരികൊളുത്തി.(9) തന്റെ അക്ഷരവൈഭവം മുൻനിറുത്തി നസ്ഖ്‌ ലിപി ക്രമീകരിക്കുകയും ചെയ്തു.(10) പിന്നീട്‌ ഇന്നേ വരെ മുസ്ലിം ലോകം ഈ ശൈലി അവലംബിച്ചുകൊണ്ടാണ്‌ അലങ്കാര വൃത്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഒറ്റക്കയ്യനായിരുന്ന ഇബ്നു മുഖല്ലയുടെ ഇടതു കൈയിന്റെ ചിത്രണം ലോകത്തെ ഇത്രമാത്രം മദിപ്പിക്കുന്നതായിരുന്നു. റൈഹാനിയെ ശുദ്ധീകരിച്ച അദ്ദേഹത്തിന്റേതു തന്നെയാണത്രെ ഉപര്യുക്ത രൂപങ്ങളായ തൗഖിയും രിഖ്‌അയും പിന്നെ സലാസ്‌ ലിപിയും.(11) അക്ഷരങ്ങൾ എങ്ങനെ ഉൽപാദിപ്പിക്കപ്പെടണമെന്നും അവക്കേത്‌ രൂപം നൽകണമെന്നും അദ്ദേഹം പറയുന്നുണ്ട്‌.

എഴുത്തു രൂപങ്ങളുടെ നിയമങ്ങൾ വിവരിക്കുന്നതിൽ അബൂഹയ്യാനുത്തൗഹീദി (1010) നിസ്തുലനാണ്‌. കാലിഗ്രഫിയുടെ നാനാർഥങ്ങൾ വിവരിക്കുന്ന രിസാല ഫീ ഇൽമിൽ കിതാബ (അ ​‍്ലമശേലെ ​‍ീളി വേല രെശലിരല ​‍ീള ം​‍ൃശശ്ഴ) എന്ന ഗ്രന്ഥമാണ്‌ ഈ സ്ഥാനം അദ്ദേഹത്തിന്‌ നേടിക്കൊടുത്തത്‌. കാലിഗ്രഫിയെ അക്ഷരങ്ങളുടെ കനകാവിഷ്കാരമെന്ന്‌ വിശേഷിപ്പിച്ച അദ്ദേഹം അക്ഷരങ്ങളെ എങ്ങനെ സമീപിക്കണമെന്നും അവയുടെ രൂപീക്‌അരണത്തിൽ എന്തൊക്കെ സൂക്ഷിക്കണമെന്നും തുറന്നു പറയുന്നു.(12) നിലവിലുള്ളതും കഴിഞ്ഞുപോയതുമായ എഴുത്തുരീതികളെ ക്രമാനുക്രമം മുന്നോട്ടുവെക്കുന്ന ഈ കൃതി ഇത്തരം വിഷയങ്ങളിൽ ഒരു വിജ്ഞാനകോശം തന്നെയാണ്‌. എഴുത്തുരൂപങ്ങൾ പലതായി വിഭജിക്കപ്പെടുന്ന ഇതിൽ ഏറ്റവും പ്രയാസമുള്ള ജാമിതീയ രൂപം (അ റശളളശരൗഹ​‍േ ഴലീ​‍ാല​‍്​‍്യ) എന്നാണ്‌ കൈയെഴുത്തിനെ പരിചയപ്പെടുത്തുന്നത്‌. ഇടക്കിടെ സംഗീതമായും അദ്ദേഹം അതിനെ അവതരിപ്പിക്കുന്നു.

തൗഹീദിയുടെ സമകാലികനാണ്‌ ഇബ്നുൽ ബവ്വാബ്‌. ഒരു ഹൗസ്‌ പെയ്ന്ററായി തുടങ്ങിയ അദ്ദേഹം ക്രമേണ പുസ്തക പെയ്ന്ററായും അവസാനം കാലിഗ്രഫറായും കടന്നുവരികയായിരുന്നു. മുഖ്യമായും ഇബ്നുൽ മുഖല്ല തുടങ്ങിവെച്ച രീതികളുടെ പരിപോഷണത്തിലായിരുന്നു അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നത്‌. എങ്കിലും ഒരു വൈവിധ്യമെന്ന പോലെ കഴിഞ്ഞുപോയവരിൽ നിന്ന്‌ ഭിന്നമായി അക്ഷരങ്ങളുടെ ബാലൻസ്‌ (മുസാനബ), അളവുകൾ (മഖാദീർ), സ്പെയ്സിങ്‌ (ബയാളാത്ത്‌) എന്നിവയിൽ പ്രത്യേകം ഊന്നൽ നൽകിയിരുന്നു.(13) മുഹഖഖ്‌ ശൈ ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്‌.
അവസാന കാല അബ്ബാസീ കാലിഗ്രഫേഴ്സിൽ പ്രമുഖനാണ്‌ യാഖൂതുൽ മുസ്തഅ​‍്സ്വിമി (1299).(14) ജന്മനാ തുർക്കിക്കാരനായ ഇദ്ദേഹം നസ്ഖി ലിപിയിൽ അസാധാരണമായ പല സംഭാവനകളും നടത്തിയിട്ടുണ്ട്‌. 1258 ൽ വിജ്ഞാനീയങ്ങളുടെ മഹാഗേഹമായിരുന്ന ബഗ്ദാദ്‌ ശോഷിക്കാൻ തുടങ്ങിയതോടെ അദ്ദേഹം കാലിഗ്രഫിയുടെ വിളനിലമായ പൗരസ്ത്യ ഭൂമിയിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു. അവസാനം തന്റെ പ്രസിദ്ധരായ ആറ്‌ ശിഷ്യന്മാരിലൂടെയാണ്‌ തന്റെ പ്രസിദ്ധ എഴുത്തുരീതികളെ അദ്ദേഹം ജനങ്ങൾക്ക്‌ പരിചയപ്പെടുത്തിയിരുന്നത്‌.(15) അലിയ്യുബ്നു അബീഥാലിബ്‌, അലി ബിൻ ഹിലാൽ, ഇബ്‌റാഹീമുബ്നു മുഹമ്മദ്‌ അശ്ശൈബാനി, ശൈഖ്‌, ശൈഖ്‌ സൈനുദ്ദീൻ ശഅ​‍്ബാൻ തുടങ്ങിയവരാണ്‌ ഈ കലയിലെ മറ്റു ജ്ഞാനികൾ.

കാലത്തിനും സ്ഥലത്തിനുമനുസരിച്ച്‌ വ്യത്യസ്ത എഴുത്തു രൂപങ്ങൾ പിറവി എടുക്കുകയായിരുന്നു. മാഇൽ, മുശ്ഖ്‌, നസ്ഖ്‌ എന്നിവ ഹിജാസിൽ പ്രചാരത്തിൽ വന്നപ്പോൾ കൂഫീ ലിപിയായിരുന്നു കൂഫയിൽ വികാസം പ്രാപിച്ചത്‌. ഋജു രേഖയിലുള്ളതും കുറുകിത്തടിച്ചതും കോണുകളുള്ളതുമായ ഇത്‌ പിന്നീടുള്ള അഞ്ച്‌ നൂറ്റാണ്ടോളം മുസ്വ്ഹഫ്‌ എഴുത്ത്‌ രീതിയായി അംഗീകരിക്കപ്പെട്ടു. പിന്നീട്‌ ടൈറ്റിലും മറ്റുമായി ഈ ശൈലി തുടർന്നുകൊണ്ടിരുന്നു. അലങ്കാരവും ആകർഷണീയതയുമായിരുന്നു ഇതിൽ മുഖ്യമായും കരുതപ്പെട്ടിരുന്നത്‌. അതിനാൽ അക്ഷരങ്ങളുടെ ലംബവരകളിൽ ഇലകളും പൂക്കളും വരച്ചെടുക്കുന്ന പുഷ്പാലംകൃത കൂഫീ ശൈലിക്ക്‌ അസാധാരണമായ സ്വീകാര്യത ലഭിച്ചു. അക്ഷരങ്ങൾ കൊണ്ടുള്ള മനുഷ്യ-മൃഗ രൂപങ്ങൾ നിരക്ഷരരെപ്പോലും ആകർഷിച്ചു. ഖൈറുവാനിലെ മരത്തടികളിലും മാർബിളിലും സാർവത്രികമായി പതിക്കപ്പെട്ട ഇവ പിന്നീട്‌ ശ്രദ്ധാകേന്ദ്രമായിത്തന്നെ കാലങ്ങളോളം ശേഷിക്കുകയായിരുന്നു. എന്നാൽ, പുസ്തകാലങ്കാരത്തിന്‌ പൊതുവെ അക്ഷരങ്ങൾ വളച്ചും പിണച്ചുമുള്ള ലേഖന കലയായിരുന്നു ഉപയോഗിക്കപ്പെട്ടത്‌. നീലപ്രതലത്തിൽ വെള്ള അക്ഷരങ്ങളായി തെളിയുന്ന ഇവ പുരാതന പേർഷ്യൻ കൈയെഴുത്തു പ്രതികളിൽ ഇന്നും ദൃശ്യമാണ്‌.
ഇതേ സമയം സ്പെയ്നിലും ഉത്തരാഫ്രിക്കയിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും കാലിഗ്രഫിയുടെ ചില സരള രൂപങ്ങൾ സൃഷ്ടി പ്രാപിക്കാൻ തുടങ്ങിയിരുന്നു. അപ്രതീക്ഷിതവും അനുകരണീയവുമായ ഇവ വൻആവേശത്തിളപ്പാണ്‌ ജനങ്ങളിൽ ഉളവാക്കിയത്‌. വിശിഷ്യാ, ഇന്ത്യയുടെ ഗസ്നവി, ഗോറി, മുഗൾ ഭരണ കാലം ഈ സ്വാധീനത്തിന്റെ ഘടകമായിരുന്നു.
ഇസ്ലാമിക കാലിഗ്രഫിയെ സംബന്ധിച്ചിടത്തോളം ശുദ്ധ കലാകാരന്മാരുടെ ഭാവനക്കിതിൽ അനന്യമായ സ്ഥാനമുണ്ട്‌. അമൂർത്തമായ ആശയങ്ങളുടെ സൗന്ദര്യശാസ്ത്രപരമായ ഈ ആധുനിക ആവിഷ്കാരത്തെ പ്രസിദ്ധ കലാനിരൂപകൻ ഡോ. ഇസ്മാഈൽ റാജി ഫാറൂഖി അഞ്ചായി പകുക്കുന്നു. പരമ്പരാഗതം, ചരിത്ര രൂപപരം, അഭിവൃജ്ഞകം, പ്രതീകാത്മകം, അമൂർത്തം എന്നിവയാണവ. കാലിഗ്രഫിയുടെ ആധുനിക രൂപങ്ങളായ ഇവ അവയുടെ മധ്യകാല തനിമയുമായി പല നിലക്കും ബന്ധപ്പെട്ടു കിടക്കുന്നു.(16) ഇങ്ങനെ വരുമ്പോൾ ഇസ്ലാമിക കലാരൂപങ്ങളിൽ ചാലിച്ചെടുത്ത ഒരു ഖുർആൻ പ്രതി നയനമനോഹരവും ആത്മഹാരിയുമാണ്‌. ഒമ്പതോളം കലാ സംഘങ്ങളുടെ അധ്വാനവും അണിയറയിൽ ആവശ്യമാകുന്നു; ദൈവപ്രീതിയുടെ സാക്ഷാൽക്കാരം തേടിക്കൊണ്ട്‌.

1. ഖുർആനിൽ (36:82) സൂചിപ്പിക്കുന്നപോലെ, സ്രഷ്ടാവ്‌ ഒരു കാര്യ്‌അമുദ്ദേശിച്ചാൽ അതിനോട്‌ ‘ഉണ്ടാകൂ’ എന്ന്‌ പറയുകയേ വേണ്ടൂ. (അതിന്റെയും ആവശ്യമില്ല. ദൈവത്തിന്റെ സൃഷ്ടിലാഘവത്തെ സൂചിപ്പിക്കുകയാണിവിടെ.) അപ്പോഴേക്കും അതുണ്ടാകുന്നു. ആദിയിൽ പ്രപഞ്ചം സൃഷ്ടി കൊള്ളുന്നത്‌ അത്തരമൊരു പ്രഖ്യാപനത്തിലൂടെയാണ്‌.

ഏഴ്, എഴുത്തിന്‍റെ ആത്മികത

എഴുത്തിന്റെ ആത്മികത

ഇസ്ലാമിക കലയുടെ തനിമ തുളുമ്പുന്ന ഏറ്റവും വലിയ കലാരൂപമാണ്‌ കാലിഗ്രഫി. ദൈവികവചനങ്ങളുടെ ശാശ്വതീകരണത്തിന്‌ അടിവരയിടുന്ന ഇത്‌(1) ഫലഭൂയിഷ്ടമായ മുസ്ലിം നാഗരികതയുടെ ഒരപൂർവ സൃഷ്ടിയാണ്‌. അക്ഷരാലങ്കാരത്തിന്റെ മൂർധന്യതക്കു പുറമെ ആത്മൈക്യത്തിന്റെ ആവിഷ്കാരമാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌. സത്യത്തിൽ ഭൗതികതയുടെ ഊഷരതയിൽ നിന്ന്‌ ദൈവികതയുടെ നിർമലതയിലേക്കുള്ള ഒരു വാതായാനമാണിവിടെ തുറക്കപ്പെടുന്നത്‌. ആത്മികത കൊതിക്കുന്നവർക്ക്‌ ഖുർആൻ സൂക്തങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനുള്ള അവസരം.

ഹിജ്‌റ 2,3 നൂറ്റാണ്ടുകളിൽ ഇസ്ലാമിക ലോകത്ത്‌ വേരോട്ടം തുടങ്ങിയ കാലിഗ്രഫി ഖുർആന്റെ വിശുദ്ധിയെയാണ്‌ പ്രതിനിധീകരിക്കുന്നത്‌. അതുകൊണ്ടുതന്നെ പൊതുകലകളുടെ സങ്കേത ഭൂമിയായ ഗ്രീക്കിനോ റോമിനോ ഈ സാന്നിധ്യം ആസ്വദിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഉത്തമ സംസ്കാരങ്ങളുടെ ഒത്ത നടുവിൽ നിന്നും ഉയിരൂതപ്പെട്ടതോടെയാണ്‌ കാലിഗ്രഫി കലാരൂപമായി ലോകം തിരിച്ചറിയുന്നത്‌.
പിന്നീട്‌ ഇസ്ലാമിക കലയുടെ സർവരൂപങ്ങളിലും കാലിഗ്രഫി പ്രകടമായിരുന്നു. ഖുർആൻ വരികളുടെ ഈ അക്ഷരചിത്രണം അനുയായികളെ അത്രമാത്രം സ്വാധീനിച്ചു. നിർമിക്കപ്പെട്ട കൊട്ടാരങ്ങളിലും പള്ളികളിലും വീടുകളിലും ബിസിനസ്‌ സ്ഥാപനങ്ങളിലും അതിന്റെ വിവിധ രൂപങ്ങൾ തലയുയർത്തുകയായി. കവാടങ്ങളിലും കമാനങ്ങളിലുംവരെ ധാവള്യം ചുരത്തി ഇവ എഴുന്നുനിന്നു. പേർഷ്യക്കാരനായാലും തുർക്കിക്കാരനായാലും ഭാഷാവിവേചനമില്ലാതെ ഇസ്ലാമിന്റെ ഭാഷയായ അറബിയുടെ ഈ ആവിഷ്കാരം സ്വീകരിക്കപ്പെടുകയായി.(2) താമസിയാതെ സമൂഹത്തിലെ അത്യുത്തമ കലാരൂപമായി ഇത്‌ പരിണമിക്കുകയായിരുന്നു.

15-16 നൂറ്റാണ്ടുകളിൽ പെയ്ന്റിംഗ്‌ കലാരൂപമായി രംഗം കൈയടക്കുന്നതുവരെ കാലിഗ്രഫിതന്നെയായിരുന്നു വിശ്വകലാരൂപങ്ങൾക്കു മേൽ മേധാവിത്തം പുലർത്തിയിരുന്നത്‌.

സത്യത്തിൽ കാലിഗ്രാഫിയുടെ ഈ വിസ്മയാവഹ മുന്നേറ്റത്തിന്‌ പ്രചോദനമായി വർത്തിച്ചിരുന്നത്‌ വിശുദ്ധ ഖുർആൻ തന്നെയായിരുന്നു. ‘പേന കൊണ്ട്‌ എഴുതാൻ പഠിപ്പിച്ച നാഥന്റെ നാമത്തിൽ വായിക്കുക’(3), ‘പേനയും അവർ എഴുതുന്നതും തന്നെ സത്യം’(4) തുടങ്ങിയ ദൈവിക വചനങ്ങൾ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ചിന്തോദ്ദീപകമായി. എഴുത്തിന്റെ കാണാപ്പുറങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനും ആന്തരിക രഹസ്യങ്ങൾ ഉൽഖനനം ചെയ്ത്‌ ബാഹ്യമായി പ്രദർശിപ്പിക്കാനും ഇതവരെ പ്രേരിപ്പിച്ചു. കൂടാതെ ‘കൈയെഴുത്തിലെ മാസ്മരികത നിന്നിലും പ്രതിഫലിക്കും. കാരണം, മനുഷ്യന്റെ ജൈവസന്ധാരത്തിന്‌ അവർജ്ജ്യമാണിത്‌’(5) എന്ന തിരുവചനവും, ‘ആഖ്യാനചാതുരി ഹസ്തജിഹ്വയും ധൈഷണിക പ്രകാശനവുമാണെ’(6)ന്ന അലി(റ)വിന്റെ പ്രഖ്യാപനവും മുസ്ലിംകളെ ഉൽബുദ്ധരാക്കി. എന്തുവില കൊടുത്തും ഈ രംഗം സജീവമാക്കാൻ അവർ മുന്നോട്ടുവന്നു.

ഇതര കലാരൂപങ്ങളോടോ എഴുത്തുകളോടോ സാധർമ്യമില്ലാത്തതുകൊണ്ടുതന്നെ കാലിഗ്രഫിക്ക്‌ ചില സ്വഭാവങ്ങളും ചരിത്രങ്ങളുമുണ്ട്‌. വിചിത്രതയും സമർപ്പണവും നിഷ്കളങ്കതയും ഊഷ്മളതയുമാണ്‌ ഇവക്ക്‌ അസാധാരണത്വം പകരുന്നത്‌. സാധാരണ പറയപ്പെടാറുള്ളതുപോലെത്തന്നെ ഇസ്ലാമിക കലകളുടെ അടിത്തറ(എ​‍ീ​‍ൗ​‍ിറമശ്​‍ി)യാണിത്‌. അതുകൊണ്ടുതന്നെ ഒരേ സമയം ലോകത്തുടനീളം കൊത്തുപണി(ഇമൃ​‍്ശിഴ​‍െ)കളും നിർമാണ(ആ​‍ൗശഹറശിഴ​‍െ)കളും നെയ്ത്തു(ണലംശിഴ)കളുമായി പല രൂപങ്ങൾ ആവാഹിക്കപ്പെട്ടുകൊണ്ടിരുന്നു. കൈപ്പടകളാലും ചിത്രങ്ങളാലും ലോകത്തിന്റെ പാരമ്പര്യമുഖങ്ങൾ തന്നെ ഇതിന്റെ നിറഭൂമിയാണ്‌. കഅ​‍്ബാലയത്തിന്റെ കിസ്‌വകൾ മുതൽ ഡമസ്കസിലെ അമവീ മസ്ജിദന്റെ ചുമരുകൾ, ഖൈറുവാനിലെ വലിയ പള്ളിയുടെ പ്രഭാഷണപീഠം (ജൗഹുശ​‍േ-മിമ്പർ), മിനാരങ്ങൾ, കൈറോ, ഇസ്തംബൂൾ, ഇസ്വ്ഫഹാൻ, താഷ്കന്റ്‌ എന്നിവിടങ്ങളിലെ ആരാധനാലയങ്ങൾ, സ്പെയ്നിലെ കൊട്ടാരശേഷിപ്പുകൾ, താജ്മഹൽ, സാധാരണ വസതികൾ, നാണയങ്ങൾ, പാത്രങ്ങൾ, ആയുധങ്ങൾ, ആസ്ട്രൊലാബ്‌ തുടങ്ങിയവയാണ്‌ ലോകമിന്നും സാക്ഷിയായിക്കൊണ്ടിരിക്കുന്ന കാലിഗ്രഫിയുടെ സൂക്ഷിപ്പുസംവിധാനങ്ങൾ. അറബെസ്ഖും കാലിഗ്രഫിയും സമ്മിശ്രമായി സമ്മേളിക്കുന്ന ഇത്തരം സംരംഭങ്ങൾ അമിത താൽപര്യത്തോടെയായിരുന്നു ലോകം സ്വീകരിച്ചിരുന്നത്‌.(7)

കലകളിലെ ഈ അക്ഷരഭംഗി എല്ലാ കാലങ്ങളിലും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌. 12-​‍ാം നൂറ്റാണ്ടിൽ സ്ഫോടനാത്മക താളങ്‌ങളോടെയാണ്‌ ഇത്‌ മുന്നേറിയിരുന്നത്‌. ഈയിടെ നിർമിതമായ പാത്രങ്ങളും കെട്ടിടങ്ങളും ദർശനഭംഗിയിൽ ചാലിച്ചെടുത്തവയായിരുന്നു.പിഞ്ഞാണപ്പാത്രങ്ങളിൽപോലും കാലിഗ്രഫിയുടെ അനുരൂപങ്ങൾ നിഴലിച്ചുനിന്നു.(8) പത്താം നൂറ്റാണ്ടിൽ ഇറാനിലെ നിശാപൂരിൽ രൂപം കൊണ്ട പാത്രരൂപങ്ങൾ ഈ വസ്തുതയാണ്‌ വ്യക്തമാക്കുന്നത്‌.(9) ചിലപ്പോൾ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങളോ ആത്മാവിനെ സ്ഫുടീകരിക്കുന്ന ഗുണദോഷങ്ങളോ ആയിരിക്കും കാലിഗ്രഫിയായി ചിത്രീകരിക്കപ്പെടുക. ജീവിതത്തിലുടനീളം ജാഗ്രത പുലർത്തുകയെന്ന സന്ദേശമാണ്‌ ഇത്‌ മനുഷ്യന്‌ കൈമാറിക്കൊണ്ടിരിക്കുന്നത്‌. പതിനാലാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഈജിപ്തിൽ പ്രചാരം നേടിയ പേനപ്പെട്ടി(ജലി ആ​‍ീഃ)കൾ ഇതിനുദാഹരണമാണ്‌. ലളിതമായ ആകാരത്തിൽ സങ്കീർണമായ സംവിധാനങ്ങളോടെയായിരുന്നു ഇത്‌ തയ്യാറാക്കപ്പെട്ടിരുന്നത്‌. പിച്ചളയുടെ മനോഹര ഭാഗങ്ങളിൽ തീർത്ത ഇതിൽ സ്വർണത്തിന്റെയും വെള്ളിയുടെയും അലങ്കാരങ്ങൾ നിറഞ്ഞുനിൽക്കുന്നു. പവിത്രീകരണത്തിന്റെ രൂപമായി അറബെസ്ഖും ദൃശ്യമാണ്‌.

ലളിതമായൊരു സ്ഥൂലരൂപമെന്നതിലുപരി സങ്കീർണതകളുടെ കലാരൂപമായതുകൊണ്ടുതന്നെ കാലിഗ്രഫി ആകർഷണീയ രൂപങ്ങളിലായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്‌. ഖുർആൻ സൂക്തങ്ങളാണെങ്കിലും മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപം അത്‌ സ്വീകരിച്ചിരുന്നില്ല. പടച്ചട്ട ധരിച്ച പോരാളികളുടെയും വേട്ടയാടുന്ന സിംഹങ്ങളുടെയും ഈ രൂപങ്ങൾ കലയുടെ ഇറാനിയൻ ടച്ചായിട്ടാണ്‌ പരിഗണിക്കപ്പെടുന്നത്‌. 12-​‍ാം നൂറ്റാണ്ടിൽ ഹിറാത്തിൽ ഇവ അസാധാരണമായ വികാസം പ്രാപിച്ചു. അവിടെ നിന്ന്‌ പുറത്തുവന്ന വെള്ളപ്പാത്രങ്ങളിൽ മനുഷ്യന്റെ തലയും പക്ഷിയുടെ ഉടലുമുള്ള രൂപങ്ങൾ ദൃശ്യമായിരുന്നു.(10)

ഖുർആൻ പ്രതികൾക്കു പുറമെ കൊട്ടാരങ്ങൾ, പള്ളികൾ, ഔദ്യോഗിക കവാടങ്ങൾ തുടങ്ങിയവയിലാണ്‌ കാലിഗ്രഫി ധാരാളമായി ഉപയോഗിക്കപ്പെട്ടിരുന്നത്‌. കെട്ടിടങ്ങളിലെ ഈ അറബിദൃശ്യം എന്തുകൊണ്ടും ആകർഷണീയമായിരുന്നു. അതുകൊണ്ടുതന്നെ ഈ ശൈലി വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അത്ഭുതകരമായ ജനകീയതയും സ്വയത്തമാക്കി. ശിൽപഭംഗി കൊണ്ടും നിർമാണ ക്രമബദ്ധത കൊണ്ടും വിഖ്യാതമായ ഗ്രാനഡയിലെ അൽഹംറാ കൊട്ടാരസമുച്ചയം ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ്‌. അതിൽ നിരന്നുകിടക്കുന്ന സുപ്രസിദ്ധ നാസ്വിരീകവി ഇബ്നുസംകറിന്റെ വരികൾ വരെ അവയിൽ ആലേഖനം ചെയ്യപ്പെട്ടുകിടപ്പുണ്ട്‌. 13-​‍ാം നൂറ്റാണ്ടിന്റെ രണ്ടാം പാതി(1260-65)യിൽ നിർമിത കൊനിയാ മദ്‌റസയിലെ കാലിഗ്രാഫി ആകർഷണീയതയുടെ മറ്റൊരു രൂപമാണ്‌. ഏറെ വൈരുധ്യാത്മകതകൾക്കൊന്നും പാത്രമാകാത്ത ഇവ സൗന്ദര്യത്തിന്റെ മൗലികതയെത്തന്നെയാണ്‌ പരിഗണനക്കെടുക്കുന്നത്‌.

മുസ്ലിം കാലിഗ്രഫേഴ്സിനെ സംബന്ധിച്ചിടത്തോളം അവർക്ക്‌ നിശ്ചിത എഴുത്തുരൂപങ്ങളൊന്നുമുണ്ടായിരുന്നില്ല. പൊതുവെ, ഭംഗിയുള്ളതായി അംഗീകരിക്കപ്പെട്ട എല്ലാ വഴികളും അവർ അവലംബിച്ചിരുന്നു. ഗുബാർ (ഏവൗയമൃ) സാധാരണഗതിയിൽ അവർക്കിടയിൽ ഒരു മിനിയേച്ചർ എഴുത്തുരൂപമായിട്ടാണ്‌ വിലയിരുത്തപ്പെട്ടിരുന്നത്‌. കോഴിമുട്ട തോടിൽ ഖുർആൻ എഴുതി സൂക്ഷിക്കാനും പ്രാവുകൾ വഴി സന്ദേശമയക്കാനും ആയിരുന്നു ഇത്‌ ഉപയോഗിച്ചിരുന്നത്‌. മാകസ്‌ (ങമസൗങെശൃ​‍ൃ​‍ീ​‍ൃ ടരൃശു​‍േ) എഴുത്തുരീതി മുദ്ര(ടലമഹ)കളുടേതാണ്‌. എങ്കിലും പിൽക്കാലത്തിത്‌ സാധാരണ കെട്ടിടാലങ്കാരത്തിലേക്കും കടന്നുവന്നു. ശഥ്‌റഞ്ച്‌ ശൈലി (ഇവല​‍ൈ ആ​‍ീമൃറ ടരൃശു​‍േ) കൂഫി അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 15-​‍ാം നൂറ്റാണ്ടിൽ അഫ്ഗാനിസ്ഥാനിലെ ഹിറാത്തിൽ രാജാവായിരുന്ന അബ്ദുല്ല അൽ അൻസ്വാരി സ്ഥാപിച്ച ഒരു മഠം ഈ രീതിയിലാണ്‌ അലങ്കരിക്കപ്പെട്ടത്‌. ചുമരിൽ ചെസ്ബോർഡ്‌ പോലെ കള്ളികള്ളിയായുള്ള ഈ കാഴ്ച കാലിഗ്രഫിയുടെ ഒരു വിചിത്രരൂപമായിരുന്നു.(11)

മൂർത്തരൂപങ്ങളിൽ നിന്നു മാറി കടലാസ്‌ രൂപങ്ങളിലും കാലിഗ്രഫിക്ക്‌ അനുപമ സ്വീകാര്യത ലഭിച്ചു. എട്ടാം നൂറ്റാണ്ടിൽ അബ്ബാസീ യോദ്ധാക്കൾ ചൈനീസ്‌ യുദ്ധത്തടവുകാരിൽ നിന്ന്‌ പേപ്പർ വ്യവസായം പഠിച്ചതോടെയാണിതിന്റെ ആരംഭം. കല്ലിലും തോലിലുമുള്ള എഴുത്തുസമ്പ്രദായത്തിനു മുമ്പിൽ കടലാസിന്റെ രംഗപ്രവേശം വൻ പരിവർത്തനങ്ങളാണ്‌ മുസ്ലിം ലോകത്ത്‌ ഉളവാക്കിയത്‌.
കൊച്ചുകൊച്ചു ഗ്രാമങ്ങളിലേക്കുവരെ എത്തിപ്പെടുക വഴി കാലിഗ്രഫിയുടെ ജനകീയവൽക്കരണത്തിന്‌ ഇത്‌ കാരണമായി. 9-10 നൂറ്റാണ്ടുകളിൽ ഈജിപ്തിലെ ഫാഥിമീ ഭരണം ഇതിന്റെ പരിപോഷണ മുറകൾ സ്വീകരിച്ചു. അവർ തുടങ്ങിവെച്ച പല പെയ്ന്റിംഗ്‌ രൂപങ്ങളും ചിത്രങ്ങളുടെ എഴുത്തോലകളും ഇന്നും പല മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിപ്പുണ്ട്‌. പതിനൊന്നാം നൂറ്റാണ്ടോടെ സചിത്ര പുസ്തക വ്യവസായം സാർവത്രികമായി. കാലിഗ്രാഫികൾ കൊണ്ട്‌ അലങ്കരിക്കപ്പെട്ട ഇവയിൽ കൂടുതലായും ഖുർആൻ തന്നെയായിരുന്നു. 1009 ൽ പുറത്തിറങ്ങിയ അബ്ദുർറഹ്മാൻ ഇബ്നു ഉമർ അസ്സ്വൂഫിയുടെ പ്രസിദ്ധ ഗ്രന്ഥം ‘കിതാബു സ്വുവരിൽ കവാകിബിസ്സാബിത’ ഇതിനൊരു ഉദാഹരണമാണ്‌. ആവശ്യത്തിനനുസൃതമായി ചിത്രങ്ങളും അലങ്കാരങ്ങളും അതിനെ ഭംഗിയാക്കുന്നു.(12)

ഇസ്ലാം കടന്നുവരുന്നതിനു മുമ്പും അറബികൾക്കിടയിൽ എഴുത്തുരീതി അൽപമായെങ്കിലും ഉണ്ടായിരുന്നു. തരിമ്പും വികാസം പ്രാപിക്കാതെ ചില വ്യക്തികളിൽ മാത്രം ഒതുങ്ങിനിന്ന ഇവ കരാർ എഴുത്ത്‌ (ഇ​‍ീ​‍ി​‍്മര​‍േ ​‍ൃലരീ​‍ൃറശിഴ), രാഷ്ട്രീയ-സാമ്പത്തിക രേഖകൾ (ജീഹശശേരമഹ മിറ ഇ​‍ീ​‍ാ​‍ാലൃരശമഹ റീരൗ​‍ാലി​‍േ) തുടങ്ങിയ അവശ്യ സംരംഭങ്ങൾക്കായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്‌. ചിലപ്പോൾ സാഹിത്യരചന(ഘലശല്മൃ​‍്യ ഇ​‍ീ​‍ാ​‍ു​‍ീശെശ്​‍ി)യുടെ പദാവിഷ്കാരങ്ങൾക്കും അനുവർത്തിക്കപ്പെട്ടു. അതുകൊണ്ടുതന്നെ അരബ്‌ നാഗരികതയിൽ എഴുത്തും വായനയുമായി ബന്ധപ്പെട്ട ധാരാളം പദങ്ങളുണ്ടായിരുന്നു. പേനയെയും കടലാസിനെയും മഷിയെയും മഷിക്കുപ്പിയെയും സൂചിപ്പിക്കുന്നവയായിരുന്നു ഇവ.(12)
ഇക്കാലത്ത്‌ എഴുത്തിലും വായനയിലും നിപുണരായ പലരും പിൽക്കാലത്ത്‌ അറിയപ്പെടാതെ പോയിട്ടുണ്ട്‌. അശ്ശിഫ ബിൻതു അബ്ദില്ല അദവിയ്യ എന്ന വനിത അത്തരക്കാരിൽ പ്രതിഭാധനയായിരുന്നു. ബദ്ര് യുദ്ധത്തിനു ശേഷം എഴുത്തിലും വായനയിലും മുസ്ലിം ലോകം ഉദ്ബുദ്ധരായപ്പോൾ അവരായിരുന്നു പ്രവാചകപത്നി ഹഫ്സ്വ(റ)യെ എഴുത്ത്‌ പഠിപ്പിച്ചിരുന്നത്‌. ഏതായിരുന്നാലും ഇറാഖിലെ ഹിറയിൽ നിന്നും അമ്പാറിൽ നിന്നുമാണത്രെ അറേബ്യൻ ഉപദ്വീപിലേക്ക്‌ എഴുത്തുരീതി പ്രസരിച്ചത്‌. ദൂമതുൽജൻദലിലൂടെ കടന്ന്‌ സമീപസ്ഥ ദേശങ്ങളായ മക്കയിലേക്കും മദീനയിലേക്കും ഥാഇഫിലേക്കും പ്രചരിക്കുകയായിരുന്ന. അങ്ങനെയാണ്‌ കാലിഗ്രഫിയെന്ന ഒരു അലങ്കാര രൂപം മുസ്ലിം ലോകത്ത്‌ ജന്മമെടുക്കുന്നത്‌.(13)
അമേരിക്കൻ പണ്ഡിതനായ ശ്മാന്ത്‌ ബസറത്ത്‌ ഈ വസ്തുത ശരിവെക്കുന്നുണ്ട്‌. എഴുത്തുരീതികളുടെ ഉത്ഭവം തേടിയുള്ള പഠനത്തിൽ അദ്ദേഹം പറയുന്നത്‌ എഴുത്തുരീതികളുടെ പ്രാരംഭം പൗരസ്ത്യ നാടുകളിൽ നിന്നാണെന്നാണ്‌. സിറിയ, ഇറാൻ, തുർക്കി, ഫലസ്ഥീൻ തുടങ്ങിയ പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലെ 116-ഓളം നഗരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഈ അന്വേഷണത്തിൽ കണ്ടെടുക്കപ്പെട്ട നാണയങ്ങളായിരുന്നു ബസറത്തിന്റെ ഇത്‌ പറയാൻ പ്രേരിപ്പിച്ചത്‌. കാരണം, ലഭ്യമായ നാണയങ്ങളെല്ലാം 8000 ബി.സി.ക്കും 3000 ബി.സി.ക്കും ഇടയിലുള്ളതായിരുന്നു. ഇത്രമാത്രം എഴുത്തുകലാപരമായി പാരമ്പര്യമുള്ളവർ ചരിത്രത്തിൽ ഇല്ലതന്നെ. അതിനാൽ സെമിറ്റിക്‌ ഭാഷാരൂപങ്ങൾക്ക്‌ ഇവയോട്‌ സാദൃശ്യമുള്ളതായി പറയപ്പെടുന്നു.(14)

ആറ്, ശൈലികള്‍ നല്‍കുന്നത്

ശൈലികൾ നൽകുന്നത്‌

ഇസ്ലാമികവൽകൃത കലകൾക്കു പുറമെ ഇസ്ലാമിക മൂല്യങ്ങളോടെയും തന്മയത്വത്തോടെയും പിറവി കൊണ്ട കലാരൂപങ്ങൾ ധാരാളമാണ്‌. ഇസ്തംബൂളിലെ അയാസോഫിയയും ഡെസിഫോണിലെ സസാനിയൻ പാലസും ഇസ്ലാമിക കലയുടെ മൂർധന്യദശ പുൽകുമ്പോൾ മദീനയിലെ മസിജ്ദുന്നബവിയും ബഗ്ദാദിലെ അബ്ബാസീ പാലസും വീക്ഷണത്തിൽ അതിതുംഗപദത്തെയാണ്‌ പ്രതിനിധീകരിക്കുന്നത്‌. മൗലികതയും ഭാവപ്പകർച്ചയും വ്യത്യാസമാണിവിടെ. രണ്ടും ദൈവികപ്രോക്ത ആശയങ്ങളുടെ സംഗമനിലമെങ്കിലും പരിശുദ്ധിയുടെ പിന്നാമ്പുറങ്ങളിൽ വിവേചനത്തിന്റെ സാധ്യതകളുണ്ട്‌.

ഇസ്ലാമിക കലയെ സംബന്ധിച്ചിടത്തോളം തുറന്ന സമീപനമെന്നതിലുപരി നിഗൂഢതകളുടെ കലവറയാണിത്‌.(1) അലിഖിതവും ശബ്ദരഹിതവുമായ സൗന്ദര്യത്തെയാണ്‌ ഇതിൽ നിന്ന്‌ വായിക്കപ്പെടുന്നത്‌. അതിനാൽ ഗതകാല കലാലോകത്തിന്‌ തരിമ്പും പരിചയമില്ലാത്തതും അവരുമായി നൂൽബന്ധം പുലർത്തുന്നതും അവരിൽ ഇഴുകിച്ചേർന്നതുമായ പല ശൈലികളും ഇതിനോട്‌ ബന്ധപ്പെട്ടിരിക്കുന്നു. യഥാക്രമം കലിഗ്രാഫി, അറബെസ്ക്‌, വാസ്തുശിൽപങ്ങൾ എന്നിവ ഇതിനുദാഹരണങ്ങളാണ്‌.

ഇതര കലാശൈലികളിൽ നിന്ന്‌ ഭിന്നമായി കലിഗ്രഫി ഇസ്ലാമിക കലയുടെ ആത്മരൂപമാണ്‌. ആശയക്കുഴപ്പങ്ങൾക്ക്‌ വഴിതുറക്കാത്തതും ആത്മികബോധത്തിന്‌ വഴിമരുന്നിടുന്നതുമായ ഇത്‌ ലോകമുഖത്തെ പ്രഥമ രൂപമാണ്‌. ഇതിനോട്‌ താരതമ്യം പ്രാപിക്കുന്നതോ കിട പിടിക്കുന്നതോ ആയ ഒരു ശൈലിയും അന്നുവരെ ഉണ്ടായിരുന്നില്ല. ഇസ്ലാമിക കലയെ സംബന്ധിച്ചിടത്തോളം ആത്മികതയുടെ വാതായനം ഇതാണെന്ന്‌ സ്ഥിരീകരിക്കുന്നതിൽ ദ്വിപക്ഷങ്ങൾ നിൽക്കേണ്ട ആവശ്യമില്ല. കാരണം, വസ്തുതകളുടെ യാഥാസ്ഥികതയുമായി അത്രമാത്രം അടുത്തുകിടക്കുന്നതാണത്‌.(2)

കലിഗ്രഫിയുമായി അൽപമായെങ്കിലും ബന്ധപ്പെട്ടുകിടക്കുന്ന ഇസ്ലാമിക കലയിലെ ഒരു അറബി അഭിരുചിയാണ്‌ അറബെസ്ക്‌. ചില സരള സാദൃശ്യങ്ങൾ കഴിഞ്ഞുപോയിട്ടുണ്ടെങ്കിലും അറബെസ്കിനോട്‌ മല്ലിടാൻ അവക്കൽപവും ആയുസ്സുണ്ടായിരുന്നില്ല. ഇലകളും തണ്ടുകളും പശ്ചാത്തലം നിറഞ്ഞുനിൽക്കുന്ന ഈ ശൈലി മുസ്ലിം വാസ്തുശിൽപാലങ്കാരങ്ങളിൽ സാർവത്രികമായി ഉപയോഗിക്കപ്പെട്ടു.(3)

ശിൽപാലങ്കാരങ്ങളായി ഇവിടെ ഉദ്ദേശിക്കുന്നത്‌ മുസ്ലിം കലാരൂപങ്ങളിൽ സാധാരണയായി കാണപ്പെടുന്ന കുംഭഗോപുരങ്ങൾ, മിനാരങ്ങൾ, ഈവാനുകൾ, കമാനങ്ങൾ, തൂണുകൾ, കവാടങ്ങൾ, സീലിങ്‌ തുടങ്ങിയവയാണ്‌. ഇസ്ലാമിക കലയിൽ വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും രൂപകൽപന ചെയ്യപ്പെടുന്ന ഭാഗങ്ങളാണിവ. കാരണം, സൗന്ദര്യവും ആത്മികതയും ലക്ഷ്യമായതുകൊണ്ടുതന്നെ ദൃഷ്ടാക്കളുടെ വീക്ഷണപുറങ്ങളെ മാനിക്കപ്പെടേണ്ടതുണ്ട്‌. അപരിചിതനും അന്യമതക്കാരനും ഇസ്ലാമിന്റെ സൗന്ദര്യവീക്ഷണം ഗ്രഹിച്ചെടുക്കുന്നത്‌ ഈ പുറംമോടികളിൽ നിന്നാണ്‌.

ഇസ്ലാമികവാസ്തുശിൽപത്തിൽ തൂണുകൾക്ക്‌ സുപ്രധാന സ്ഥാനമുണ്ട്‌. പ്രാചീന കലാരൂപങ്ങളിൽ ആകർഷണീയത നിലനിറുത്തുന്ന ഇത്‌ ഒരു ഇസ്ലാമിക വൽക്കരണത്തിലൂടെയാണ്‌ മുസ്ലിം ലോകത്തേക്ക്‌ കടന്നുവരുന്നത്‌. നിരന്നുകിടക്കുന്ന തൂണുകളിലെ ദർശനസൗന്ദര്യവും അവയിൽ കൊത്തിയുണ്ടാക്കുന്ന രൂപങ്ങളുമാണ്‌ ഇവയെ ഈജിപ്ത്‌, സിറിയ, സ്പെയ്ൻ പോലെയുള്ള രാഷ്ട്രങ്ങളിൽ വളർത്തിക്കൊണ്ടുവരാൻ കാരണം. ആദ്യകാല രാജാക്കന്മാർ തങ്ങളുടെ പ്രഖ്യാപന പ്രസാരണത്തിന്റെ ആശയസംവേദനത്തിനായും ഇതുപയോഗിച്ചിരുന്നത്രെ. എന്നാൽ, ഇസ്ലാമിന്റെ ആഗമനത്തോടെ ഇവയിൽ പല രൂപഭേദങ്ങളും വന്നു. വൃഥാ സ്ഥൂലരൂപമെന്നതിലുപരി ഒരു ഗുണദോഷിയുടെയും മതഗ്രന്ഥത്തിന്റെയും ഉത്തരവാദിത്തം ചുമത്തപ്പെട്ടു. അവയിലെ അലങ്കാരനിബദ്ധമായ മേൽതോടാണിതിന്‌ കാരണം. ആദ്യകാലങ്ങളിൽ മരത്തടികളായിരുന്നു ഇത്തരം സ്തംഭങ്ങളായി നിലനിന്നിരുന്നത്‌. പിൽക്കാലത്താണ്‌ മൊസൈക്കും ടൈൽസും മുറ്റിനിൽക്കുന്ന രൂപങ്ങൾ രംഗത്തുവന്നത്‌. കല്ലുകളും ഇഷ്ടികകളുമായിരിക്കും ഇവയുടെ അകക്കാമ്പ്‌.

പൊതുവെ സ്തംഭ പ്രതലങ്ങൾ വൃത്തത്തിലും ചതുരത്തിലും ഷഡ്ഭുജാകൃതിയിലും സംവിധാനിക്കപ്പെടാറുണ്ട്‌. ഇവയുടെ ഉപരിതലത്തിലാണ്‌ ചിത്രങ്ങൾ, ലിഖിതങ്ങൾ പോലെയുള്ള അലങ്കാരപ്പണികൾ നടത്തുക. എങ്കിലും സ്തംഭങ്ങളുടെ മുഖ്യഭാഗങ്ങളായി പരിഗണിക്കപ്പെടുന്നത്‌ മുകൾ ഭാഗത്തെ മകുടവും താഴ്ഭാഗത്തെ പാദുകവുമാണ്‌. പാദുകങ്ങൾ ആകൃതിയിലും രൂപത്തിലും മകുടങ്ങളോട്‌ താദാത്മ്യം പ്രാപിക്കുന്നവയാണെങ്കിലും ശിൽപ ഭംഗിയിലും ദർശന ഗാംഭീര്യതയിലും മകുടത്തെ അപേക്ഷിച്ച്‌ വളരെ പിന്നിലാകും.

കാലവ്യത്യാസങ്ങളും ചുറ്റുപാടുകളും അനുസരിച്ച്‌ സ്തംഭ നിർമാണകലയിൽ സാരമായ മാറ്റങ്ങൾ ദൃശ്യമണ്‌. 9,10 നൂറ്റാണ്ടുകളിൽ നിർമിതമായ സ്തംഭങ്ങളും 15,16 നൂറ്റാണ്ടുകളിൽ നിലവിൽ വന്ന സ്തംഭംങ്ങളും ഈ വസ്തുത നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രാചീന ഈജിപ്തിൽ താമര മൊട്ടുകളുടെ ആകാരത്തിലായിരുന്നുവത്രെ ഇവ സംവിധാനിക്കപ്പെട്ടിരുന്നത്‌. എന്നാൽ 9-​‍ാം നൂറ്റാണ്ടിൽ രൂപം നൽകപ്പെട്ട അബ്ബാസീ ആസ്ഥാനം സമാറയിലെയും റഖയിലെയും സ്മാരകങ്ങളിൽ മറ്റൊരു ശൈലിയാണ്‌ ദൃശ്യമാകുന്നത്‌. കൈറുവാനിലെ നിർമാണശൈലി വളരെ വിഭിന്നമാണ്‌. ഒരു പ്രത്യേക ശൈലിയിൽ സംവിധാനിക്കപ്പെട്ട മകുടവും അവയുടെ പാർശ്വങ്ങളിലായി താഴെ നാല്‌ ഇലകൾ ബന്ധിച്ചിരിക്കുന്നതുമാണ്‌ ഇതിനെ വ്യതിരിക്തമാക്കുന്നത്‌. സ്പെയ്നിലെ കൊർദോവ പള്ളിയിലും ഗ്രാനഡയിലെ അൽഹംറാ കൊട്ടാര സമുച്ചയത്തിലുമാകട്ടെ രൂപങ്ങൾ പൂർണമായും അപരിചിതത്വം പുലർത്തുന്നവയാണ്‌. യഥാക്രമം വൃത്താകൃതിയും ചുണ്ണാമ്പുപുറ്റിന്റെ ആകൃതിയുമാണ്‌ ഇതിനെ പ്രതിനിധീകരിക്കുന്നത്‌. 1197 ൽ ഡൽഹിയിൽ നിർമിക്കപ്പെട്ട ഖുവ്വത്തുൽ ഇസ്ലാം മസ്ജിദിന്റെ നിരന്നു നിൽക്കുന്ന തൂണുകൾ വാസ്തുശിൽപചാതുരിയുടെ മകുടോദാഹരണമാണ്‌.(4)

ഇസ്ലാമിക വാസ്തുവിദ്യയിൽ പ്രാധാന്യമർഹിക്കുന്ന മറ്റൊരു രൂപമാണ്‌ ഈവാനുകൾ. രാജധാനിയിൽ പ്രധാനികൾക്കിരിക്കാനുള്ള വിശാല മണ്ഡപങ്ങളാണിവ. പേർഷ്യൻ സംസ്കാരത്തിൽ തന്നെ പ്രചുരപ്രചാരം നേടിയ ഇവ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഒരു സ്വീകരണമായിരുന്നു. സാധാരണ ഗതിയിൽ ചരുതാകൃതിയിലുള്ള ഇത്‌ മൂന്നു ഭാഗം ഭദ്രമായി സീൽ ചെയ്തതും ഒരു ഭാഗം മലർക്കെ തുറക്കപ്പെട്ടതുമാണ്‌. ചുമരുകൾ ഏറ്റവും മുന്തിയ കൊത്തുപണിശൈലിയിൽ അലങ്കരിക്കപ്പെട്ട ഇതിൽ കുഷ്യൻ സീറ്റുകളും സിംഹാസനവും ഉണ്ടാകും. ചർച്ചക്കും സംസാരത്തിനുമിരിക്കുന്ന പ്രധാനികൾക്ക്‌ ആത്മനിർവൃതി പകരുന്നതായിരിക്കും അവ. ചുറ്റപാടുകളും പരിസരവും പോലെത്തന്നെ സീലിംഗും ഗംഭീരമായി സംവിധാനിക്കപ്പെട്ടതാണ്‌. അർധവൃത്താകൃതിയിലോ സിലിണ്ടർ ആകൃതിയിലോ ഉള്ളിലേക്ക്‌ കുഴിഞ്ഞാണിവ കാണപ്പെടുന്നത്‌. നിരപ്പായ സീലിംഗുകളും ഇല്ലെന്നല്ല.

7-​‍ാം നൂറ്റാണ്ടിലാണിത്‌ ഇസ്ലാമിക കലയുടെ ഭാഗമായി കടന്നുവരുന്നത്‌. ഇതോടെ രൂപങ്ങളും ചിത്രങ്ങളും കൊത്തിവെക്കപ്പെടുന്നതിനു പകരം കലിഗ്രഫിയും അറബെസ്ഖും സ്ഥാനം പിടിക്കുകയായിരുന്നു. കൂഫയിലെ അമവീ കൊട്ടാരവും ജോർദാനിലെ മശത്ത കൊട്ടാരവും ഇറാഖിലെ ഉഖൈദിർ കൊട്ടാരവും ഇതിന്റെ നിത്യദർശനങ്ങളാണ്‌. ഇസ്ലാമിക ലോകത്തെ സംബന്ധിച്ചിടത്തോളം ആദ്യകാലങ്ങളിൽ ഈ ശൈലി നന്നേ കുറവായിരുന്നു. എങ്കിലും സൽജൂഖീ ഭരണം വന്നതോടെ ഇത്‌ സാർവത്രികമായി. സാധാരണക്കാർ പോലും ഈവാനുകൾ ബന്ധിച്ച വീടുകൾ നിർമിച്ചു. ഈജിപ്തും സിറിയയും ഈവാനുകളുടെ ഈറ്റില്ലമായി മാറി.

സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങൾക്കാണ്‌ ഈവാനുകൾ ഉപയോഗിക്കപ്പെട്ടിരുന്നത്‌. ക്രമേണ മതപരചർച്ചകളും സ്ഥാനം പിടിച്ചു. മദ്‌റസകളുടെയു വൈജ്ഞാനിക കലാലയങ്ങളുടെയും പ്രശ്നപരിഹാര കേന്ദ്രങ്ങളായാണ്‌ ഇവ പരിഗണിക്കപ്പെട്ടത്‌. മദ്‌റസ സുൽഥാൻ ഹസനും മദ്‌റസ അബൂബക്ര് മൾഹറും ഇതിനുദാഹരണങ്ങളാണ്‌. 12-​‍ാം നൂറ്റാണ്ടോടെ ഇറാനിൽ ഇവ പള്ളികളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. മുഗൾ ഇന്ത്യയുടെ കൊട്ടാരങ്ങളിലും ഇത്‌ സാധാരണയായി ഉപയോഗിക്കപ്പെട്ടിരുന്നു. ആഗ്ര കോട്ടയിലെയും ചെങ്കോട്ടയിലെയും ജീവിക്കുന്ന തെളിവുകൾ ഇതിന്‌ നഗ്നസാക്ഷ്യങ്ങളാണ്‌.(5)

ഇസ്ലാമിക കലയുടെ വിശുദ്ധ രൂപങ്ങളായി ഗണിക്കപ്പെടുന്നവയാണ്‌ കുംഭഗോപുരങ്ങൾ (ഖുബ്ബകൾ). മറ്റു ദർശനങ്ങളിൽ നിന്ന്‌ പടർന്നുപിടിച്ചവയാണെങ്കിലും ഇസ്ലാമിലിതിന്‌ തനതായൊരു ശൈലിയും ഭാവവുമുണ്ട്‌. ഇന്ന്‌ പൊതുവെ പള്ളികളുടെ മാത്രം വിവേചകമായി ഇവ മാറിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ ചരിത്രപരമായി ശവക്കല്ലറകളുടെ പ്രത്യേകതയായിരുന്നു കുംഭഗോപുരങ്ങൾ. മുസ്ലിം ലോകത്തുടനീളം ഇത്തരം സ്മാരകങ്ങൾ ഇന്നും സാധാരണയായി കാണപ്പെടുന്നു. ഖുബ്ബകളുടെ യഥാർഥ രൂപം ചതുരാകൃതിയിലുള്ള ഒരു കെട്ടിടവും അതിനെ പൊതിഞ്ഞുകൊണ്ടുള്ള കമാനരൂപ താഴികക്കുടവുമാണ്‌. മരുഭൂവാസികൾ നിർമിച്ചിരുന്ന ചതുർകമാനാകൃതിയിലുള്ള ടെന്റുകളാണത്രെ ഇതിന്റെ പ്രേരിതക ഘടകങ്ങൾ. ഏതായിരുന്നാലും കാലാനുക്രമത്തിൽ ഈ ശൈലി ശോഷിച്‌cഹുകൊണ്ടിരുന്നു. പകരം വൃത്താകൃതിയിലുള്ള ഗോപുരങ്ങൾ ആകർഷണീയതയോടെ രംഗത്തെത്തി.

ഇസ്ലാമിക വാസ്തുകലയുടെ പ്രതീകങ്ങളായി ഗണിക്കപ്പെട്ട ഇവ നാടുകളുടെ സൗന്ദര്യബോധമനുസരിച്ച്‌ വിവിധ ശൈലികളും രൂപങ്ങളും സ്വീകരിച്ചിരുന്നു. മഗ്‌രിബിലെ പുരാതന ഗോപുരങ്ങളും ഫാഥിമികൾ പണികഴിച്ച ഈജിപ്തിലെ ഗോപുരങ്ങളും സൗന്ദര്യത്തിന്റെ രണ്ടു തലങ്ങളെയായിരുന്നു പ്രതിഫലിപ്പിച്ചിരുന്നത്‌. ഡമസ്കസിലെ നൂരിയ്യ മദ്‌റസക്കു മുകളിലെ നൂറുദ്ദീൻ ബനൂസങ്കിയുടെ ഗോപുരവും അസീസിയ്യ മദ്‌റസക്കു മുകളിലെ സുൽഥാൻ സ്വലാഹുദ്ദീൻ അയ്യൂബി ഗോപുരവും ആകർഷണീയതയുടെ മറ്റു ചില ഉദാഹരണങ്ങളാണ്‌.(6)

അതിർവരമ്പുകളെ അപേക്ഷിച്ച്‌ കവാടങ്ങൾ അലങ്കരിക്കുന്നതിലായിരുന്നു മുസ്ലിം കലാകാരന്മാർ ഏറെ ശ്രദ്ധിച്ചിരുന്നത്‌. നവാഗതരെ ആകർഷിക്കാനും ഒറ്റനോട്ടത്തിൽതന്നെ ഇസ്ലാമിക അലങ്കാരപ്പണികളെക്കുറിച്ച്‌ ബോധം ജനിക്കാനുമായിരുന്നു ഇത്‌. കഅ​‍്ബാലയത്തിന്റെയും മസ്ജിദുന്നബവിയുടെയും കവാടങ്ങൾ ഇതിന്‌ ശക്തി പകരുന്ന രൂപങ്ങളാണ്‌.
കൈറോ ഫാഥിമി ഖിലാഫത്തിന്റെ ആസ്ഥാനബിന്ദുവായപ്പോൾ ഖലീഫ മുഇസ്സു ലിദീനില്ലാഹിയുടെ സേനാ നായകൻ ജൗഹറുസ്സാഖില്ലി നഗരത്തിനു ചുറ്റും പണിത ഭിത്തിയും അതിൽ ഇടക്കിടെ സംവിധാനിക്കപ്പെട്ട വാതിലുകളും ഇതിന്റെ ഒരു മാതൃകയാണ്‌. കേവലം മതിലുകളെന്നതിലുപരി കൊത്തുപണിയുടെയും ചിത്രങ്ങളുടെയും കാൻവാസായായിരുന്നു ഇത്‌ കാണപ്പെട്ടിരുന്നത്‌. കവാടങ്ങൾ ഇതിലും മനോഹരമായിരുന്നു. അലങ്കാര വേലകളുടെ സർവ സീമകളും ഭേദിക്കുന്ന ഘട്ടങ്ങളായിരുന്നു ഇവയെല്ലാം. കൂടാതെ കവാടങ്ങൾക്ക്‌ ഇരുവശങ്ങളിലായി മിനാരങ്ങളും ഉയർന്നു നിന്നിരുന്നു.(7)
മിനാരനങ്ങൾ, മിഹ്‌റാബുകൾ, കമാനങ്ങൾ തുടങ്ങി ഇസ്ലാമിക കലയെ വേറിട്ടു മനസ്സിലാക്കിത്തരുന്ന ഘടകങ്ങൾ അനവധിയുണ്ട്‌. എല്ലാറ്റിലുമുപരി ദൃഷ്ടാവിന്റെ ആന്തരിക തലങ്ങളിലുണ്ടാക്കുന്ന ചൈതന്യങ്ങളാണ്‌ ഏറ്റവും വലിയ ചൂണ്ടുപലകകൾ. അതിലൂടെയാണ്‌ ഇസ്ലാമികതയുടെ ആത്മാവിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നത്‌.

1. ഔമൈശി ചമ​‍്കഹെമാശര അ​‍ൃ​‍േ മിറ ടു​‍ൃശൃശ​‍്മഹശ​‍്യേ.
2. കയശറജ 17
3. ക​‍ൊമശഹ ഞമഷശ അഹളമൃ​‍ീ​‍ീ​‍ൂശ & ഘീശെ​‍െ ഘമാ​‍്യമ അഹളമൄ​‍ൂശഠവല ഈഹ​‍്​‍ൃമഹ അഹേമ​‍െ ​‍ീള കഹെമാ.
4. ഇസ്ലാമിക വിജ്ഞാന കോശം
5. കയശറ6:299, ഋ​‍ിര്യരഹീ​‍ുലറശമ ​‍ീള കഹെമാഢീഹ. കഢ
6. ഇസ്ലാം വിജ്ഞാന കോശം
7. ഇസ്ലാമിക വിജ്ഞാന കോശം 2:334